ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് താക്കോലുമായി മുങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, February 26, 2014

ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് താക്കോലുമായി മുങ്ങി


ചേര്‍പ്പ് : ഊരകത്ത് ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് താക്കോലൂരി സ്ഥലം വിട്ടു.
ചൊവ്വാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരില്‍നിന്ന് തൃശ്ശൂര്‍ക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഊരകം സെന്ററിലെത്തും മുമ്പായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ഡ്രൈവറുടെ സമീപമെത്തി ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചശേഷമാണ് താക്കോലുമായി മുങ്ങിയത്. പരിക്കേറ്റ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പള്ളത്ത് വീട്ടില്‍ വിശ്വംഭരന്‍ (51) ചേര്‍പ്പ് സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ തേടി.

ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ പിന്നീട് മറ്റ് ബസ്സുകളെ ആശ്രയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡരികിലേക്ക് തള്ളി ഒതുക്കിയിട്ടു. ബസ് ജീവനക്കാര്‍ ബൈക്കിന്റെ നമ്പര്‍ ചേര്‍പ്പ് പോലീസിന് കൈമാറി. ബൈക്കിന്റെ ഉടമസ്ഥനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

News & Photo Credit
       mathrubhumi_logo

About the News

Posted on Wednesday, February 26, 2014. Labelled under , . Feel free to leave a response

0 comments for "ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് താക്കോലുമായി മുങ്ങി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site