ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക 15ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, December 11, 2013

ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക 15ന്



ചേര്‍പ്പ്:ഊരകത്തമ്മത്തിരുവടിയുടെ പിറന്നാളാഘോഷമായ തൃക്കാര്‍ത്തിക ഡിസംബര്‍ 15ന് ആഘോഷിക്കും. 13ന് വൈകീട്ട് 6.30ന് തൃക്കാര്‍ത്തിക പ്രസാദഊട്ടിനുള്ള സാധനസാമഗ്രികളുടെ സമര്‍പ്പണം നടക്കും. തുടര്‍ന്ന് തായമ്പക, 14ന് വൈകീട്ട് 6.30ന് വയലിന്‍ കച്ചേരി എന്നിവ ഉണ്ടാകും.

15നാണ് തൃക്കാര്‍ത്തിക വിളക്ക്. രാവിലെ 8ന് പഞ്ചാരിമേളത്തോടെയും ഉച്ചതിരിഞ്ഞ് 3.30ന് ധ്രുവം മേളത്തോടെയും എഴുന്നള്ളിപ്പ് നടക്കും. ചെറുശ്ശേരി പണ്ടാരത്തില്‍ കുട്ടന്‍മാരാര്‍ പ്രമാണിയാകും. 150ഓളം കലാകാരന്മാര്‍ പങ്കെടുക്കും. അഞ്ച് ആനകള്‍ അകമ്പടിയാകും. 10.30 മുതല്‍ ക്ഷേത്രം വടക്കേനടവഴിയിലുള്ള പന്തലില്‍ പ്രസാദ ഊട്ട് നടക്കും. ആയിരങ്ങള്‍ക്ക് പങ്കെടുക്കാവുന്നവിധം വിപുല സൗകര്യം ഒരുക്കുമെന്ന് ജോ. സെക്രട്ടറി അജു കൊമ്പത്ത് അറിയിച്ചു.

വൈകീട്ട് ആറിന് കലാമണ്ഡലം രാമ മോഹനനെ ശ്രീവലയാധീശ്വരി കഥകളി പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് 'ദേവയാനീ സ്വയംവരം' കഥകളിയുണ്ടാകും.


News & Photo Credit
       mathrubhumi_logo


About the News

Posted on Wednesday, December 11, 2013. Labelled under , . Feel free to leave a response

0 comments for "ഊരകം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക 15ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site