ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, October 12, 2013

ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി:യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് തപാല്‍വകുപ്പ് 'ഇന്‍സ്റ്റന്റ് മണിട്രാന്‍സ്ഫര്‍ സേവനം' ആരംഭിച്ചു.
എമിറേറ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതായി തപാല്‍വകുപ്പ് അറിയിച്ചു.
ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കുള്ള 3500 കോടി ഡോളര്‍ വരുന്ന പണമയയ്ക്കല്‍ മുന്നില്‍ക്കണ്ടാണ് കരാര്‍.
തപാല്‍ വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍നിന്ന് ആദ്യതുക വാങ്ങി തപാല്‍വകുപ്പ് സെക്രട്ടറി കഴിഞ്ഞയാഴ്ച സേവനത്തിനു തുടക്കംകുറിച്ചു.
ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസത്തോടെ ഇന്ത്യയിലുടനീളമുള്ള 17,500 പോസ്റ്റ്ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.
ഇതോടെ ഇടപാട് നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ഉപഭോക്താവിന് പണം കൈപ്പറ്റാനാവും. യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം (ഐ.എഫ്.എസ്) വഴിയാണ് പണം കൈമാറുന്നത്.

News & Photo Credit
       mathrubhumi_logo



News & Photo Credit
   Gulf News



News & Photo Credit
    Gulf News

About the News

Posted on Saturday, October 12, 2013. Labelled under , . Feel free to leave a response

0 comments for "ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive