കഥകള്‍ തുളുമ്പിയ വല്ലച്ചിറ ഇനി ശാന്തം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 21, 2013

കഥകള്‍ തുളുമ്പിയ വല്ലച്ചിറ ഇനി ശാന്തം



ചേര്‍പ്പ്: നാട്ടിന്‍പുറത്തിന്റെ രസങ്ങള്‍ കഥകളാക്കിയ ലളിതനായ കഥാകൃത്തിന് നാട് യാത്രാമൊഴിയേകി. നിരവധി സൃഷ്ടികള്‍ രചിച്ചിട്ടും അംഗീകാരവും അവാര്‍ഡുകളും തേടിയെത്താത്ത കഥാകാരനായിരുന്നു വല്ലച്ചിറ മാധവന്‍.

വര്‍ഷങ്ങള്‍ക്കുമുമ്പ് കഥയെഴുത്ത് നിര്‍ത്തിയ ഇദ്ദേഹം ആരാലും ശ്രദ്ധിക്കപ്പെടാതെ വല്ലച്ചിറയിലെ കൊച്ചുവീട്ടില്‍ ജീവിതസായാഹ്നം കഴിച്ചുകൂട്ടുകയായിരുന്നു.

കൊച്ചുനാളിലേ ശ്രദ്ധേയനായിരുന്നു ഈ സാഹിത്യകാരന്‍. 1943, ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂളില്‍ മാധവന്‍ ആറാം ക്ലാസ് വിദ്യാര്‍ഥി, സ്‌കൂളിന് മുന്‍വശത്തെ എം.ഒ. ദേവസ്സിയുടെ കടയില്‍ അന്ന് വില്പനയ്ക്കുള്ള ആറ് പ്രസിദ്ധീകരണങ്ങളിലും 11കാരനായ ഈ വിദ്യാര്‍ഥിയുടെ കഥകളുണ്ടായിരുന്നു.

പുതുക്കാട്ടുനിന്നിറങ്ങിയിരുന്ന 'ചിത്രഭാനു' എന്ന മാസികയിലാണ് മാധവന്റെ കഥ കുട്ടിക്കാലത്ത് ആദ്യമായി അച്ചടിച്ചുവരുന്നത്. ജ്യേഷ്ഠന്‍ ബാലന്‍ മോതിരം പണയപ്പെടുത്തി നല്‍കിയ പണം ഉപയോഗിച്ച് ആദ്യകഥാസമാഹാരം പുസ്തകമാക്കി. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ സ്വയം വില്പന നടത്തി ഒരു മാസത്തിനുള്ളില്‍ കടം വീട്ടി.

'എന്റെ ജീവിതത്തോണി' എന്ന പുസ്തകം പുറത്തിറങ്ങുമ്പോള്‍ മാധവന് പ്രായം 13. കേരളസംസ്ഥാനം രൂപവത്കരിച്ചശേഷം ആദ്യമായി നിരോധിക്കപ്പെട്ട പുസ്തകം മാധവന്റെ 'അച്ചാമ്മ' എന്ന നോവല്‍.

പുതിയ തലമുറയ്ക്ക് അപരിചിതനെങ്കിലും ഒരുകാലത്ത് വായനക്കാര്‍ക്ക് നിറഞ്ഞുതുളുമ്പിയ കഥകളുടെ സമാഹാരമായിരുന്നു വല്ലച്ചിറ. മരണവാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എം.എല്‍.എ.മാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ഗീതാഗോപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ശ്രീനിവാസന്‍, കഥാകൃത്ത് അഷ്ടമൂര്‍ത്തി തുടങ്ങിയ നിരവധി പേര്‍ വീട്ടിലെത്തി.

News & Photo Credit
       mathrubhumi_logo



News & Photo Credit
   Gulf News



News & Photo Credit
    Gulf News

About the News

Posted on Monday, October 21, 2013. Labelled under , . Feel free to leave a response

1 comments for "കഥകള്‍ തുളുമ്പിയ വല്ലച്ചിറ ഇനി ശാന്തം"

  1. ആദരാഞ്ജലികൾ

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive