മഴയില്‍ മുങ്ങി നഗരം; ഊരകം ക്ഷേത്രത്തിന്റെ ആനപ്പള്ള മതിലിന്റെ ഒരു ഭാഗം തകര്ന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, October 18, 2013

മഴയില്‍ മുങ്ങി നഗരം; ഊരകം ക്ഷേത്രത്തിന്റെ ആനപ്പള്ള മതിലിന്റെ ഒരു ഭാഗം തകര്ന്നു


തൃശ്ശൂര്‍:ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ പെയ്തമഴയില്‍ നഗരത്തില്‍ കോടികളുടെ നഷ്ടം. നൂറിലധികം വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലായത്.

ബുധനാഴ്ച പതിനൊന്നരയോടെ ആരംഭിച്ച മഴയാണ് കനത്ത നാശനഷ്ടം വിതച്ചത്. വെറും രണ്ടു മണിക്കൂര്‍ മാത്രം പെയ്ത മഴമൂലം മിക്കയിടത്തും വെള്ളക്കെട്ടുണ്ടായി. ശക്തന്‍ നഗര്‍, മാതൃഭൂമി റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, പൂത്തോള്‍, മനോരമ ജങ്ഷന്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ഇവിടത്തെ ഗതാഗതം തടസപ്പെടുകയും ചെയ്തു. വെള്ളക്കെട്ടുമൂലം രാവിലെ വരെ ഗതാഗതം വഴിതിരിച്ചു വിടേണ്ടിയും വന്നു. മനോരമ ജങ്ഷനില്‍ വെള്ളത്തില്‍ കുടുങ്ങിയ ബസ് മാറ്റാന്‍ ക്രെയിന്‍ ഉപയോഗിക്കേണ്ടിവന്നു. 


News & Photo Credit
       mathrubhumi_logo


About the News

Posted on Friday, October 18, 2013. Labelled under , . Feel free to leave a response

0 comments for "മഴയില്‍ മുങ്ങി നഗരം; ഊരകം ക്ഷേത്രത്തിന്റെ ആനപ്പള്ള മതിലിന്റെ ഒരു ഭാഗം തകര്ന്നു "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive