ബൈക്ക് തേടി ഉടമസ്ഥനെത്തി...... : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, September 26, 2013

ബൈക്ക് തേടി ഉടമസ്ഥനെത്തി......



ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആഴ്ചകളോളം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് തേടി ഉടമസ്ഥനെത്തി. കഴിഞ്ഞ ദിവസം മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ച 'ആളില്ലാ ബൈക്ക് ആശങ്ക എന്ന വാര്‍ത്തയും ചിത്രവും കണ്ടാണ് ഉടമസ്ഥന്‍ മുണ്ടൂര്‍ പാമ്പുങ്ങല്‍ മേബിന്‍ സ്ഥലത്തെത്തിയത്. റയില്‍വേയില്‍ ജോലിക്കാരനായ മേബിന്റെ ബൈക്ക് കഴിഞ്ഞ 10നു റയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്നു മോഷണം പോയതായിരുന്നു. 

രണ്ടു മാസം മുന്‍പു വാങ്ങിയ പുതിയ ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. നമ്പര്‍ മാറ്റി വ്യാജനമ്പറായിരുന്നു കണ്ടെത്തുമ്പോള്‍ ബൈക്കില്‍ എഴുതിയിരുന്നത്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ പൂട്ടും തകര്‍ത്ത നിലയിലായിരുന്നു.

കഴിഞ്ഞ 13നാണു ബൈക്ക് ഊരകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടതെന്നു സ്ഥലവാസിയായ നന്ദു ഊരകം പറയുന്നു. അതിനാല്‍ തന്നെ ബൈക്ക് മോഷ്ടാക്കള്‍ മൂന്നു ദിവസം ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ബൈക്ക് ഏറെ ദിവസം ഇവിടെ ഇരുന്നതിനാല്‍ ആശങ്കയിലായ നാട്ടുകാര്‍ പലതവണ പൊലീസിനെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വെസ്റ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ബൈക്ക് ഉടമസ്ഥര്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.


News & Photo Credit
 malayala_manorama_logo

About the News

Posted on Thursday, September 26, 2013. Labelled under , . Feel free to leave a response

0 comments for "ബൈക്ക് തേടി ഉടമസ്ഥനെത്തി......"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive