പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കൂ; ഹൃദയാഘാത സാധ്യത ഒഴിവാക്കാം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, September 18, 2013

പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കൂ; ഹൃദയാഘാത സാധ്യത ഒഴിവാക്കാം

പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയുമെന്ന് പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്. ജീവിത ശൈലിയിലെ മാറ്റവും പ്രമേഹത്തിനുള്ള മരുന്നായ മെറ്റഫോര്‍മിന്‍ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിലയില്‍ വരുത്തുന്ന മാറ്റവുമാണ് പ്രമേഹ പ്രതിരോധ പദ്ധതിയുടെ ഭാഗമായി പഠന വിധേയമാക്കിയത്.
രണ്ട് ചികിത്സകളും രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കാര്യമായി കുറക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. രക്തകുഴലുകളില്‍ ആവരണമുണ്ടാകുന്നതിനുള്ള സാധ്യത ഇത് കുറക്കുമെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് കൂടുതല്‍ പ്രമേഹ രോഗികളുടെയും മരണത്തിന് കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റൊണാള്‍ഡ് ഗോള്‍ഡ് ബര്‍ഗ് പറയുന്നു. പ്രമേഹം നേരത്തേ കണ്ടെത്തി മരുന്നുകളും ഒപ്പം ജീവിത ശൈലിയിലെ മാറ്റവും യാഥാര്‍ത്ഥ്യമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറക്കാമെന്നും ഗോള്‍ഡ് ബര്‍ഗ് വ്യക്തമാക്കി
വാര്ത്ത ചൂണ്ടികാണിച്ചത് - ശ്രി കുണ്ടുവാ റ ബാലഗോപലാൻ മേനോൻ 

About the News

Posted on Wednesday, September 18, 2013. Labelled under , . Feel free to leave a response

0 comments for "പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കൂ; ഹൃദയാഘാത സാധ്യത ഒഴിവാക്കാം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive