ചേര്‍പ്പ് മേഖലയില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 06, 2013

ചേര്‍പ്പ് മേഖലയില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍

ചേര്‍പ്പ്: കനത്ത മഴയില്‍ ചേര്‍പ്പ് മേഖലയില്‍ നൂറ്കണക്കിന് വീടുകള്‍ വെള്ളത്തിലായി. രണ്ട് സ്‌കൂളുകളില്‍ ദുരിതാശ്വാസകേന്ദ്രം തുറന്നു. ഇവിടെ നൂറിലധികം ആളുകള്‍ അഭയം തേടി. രാത്രിയിലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എട്ടുമന, പണ്ടാരച്ചിറ, പൊട്ടുച്ചിറ, പടിഞ്ഞാട്ടുമുറി, മുത്തുള്ളിയാല്‍ തോപ്പ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വെള്ളത്തിലായത്. റോഡുകളും വെള്ളത്തിലാണ്. ഈയിടെ ദുരിതാശ്വാസ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന പടിഞ്ഞാട്ടുമുറി ജെ.ബി. സ്‌കൂള്‍, പൊട്ടുച്ചിറ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസകേന്ദ്രം തുടങ്ങിയിട്ടുള്ളത്. പൊട്ടുച്ചിറയില്‍ 18ഓളം കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്. ജെ.ബി. സ്‌കൂളില്‍ രാത്രിയോടെ പത്തോളം കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നു. കുറച്ചുനാള്‍മുന്‍പ് ഏറെ ദുരിതം വിതച്ച മേഖലയിലാണ് വീണ്ടും വെള്ളമുയര്‍ന്നിട്ടുള്ളത്.



News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, August 06, 2013. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ് മേഖലയില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive