പ്രവാസികളില്‍ സമ്പാദിക്കുന്നവര്‍ തുച്ഛമെന്ന് റിപ്പോര്‍ട്ട് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, August 05, 2013

പ്രവാസികളില്‍ സമ്പാദിക്കുന്നവര്‍ തുച്ഛമെന്ന് റിപ്പോര്‍ട്ട്


ദുബായ്: ഗള്‍ഫ് പ്രവാസികള്‍ക്കിടയില്‍ പണം സമ്പാദിക്കാന്‍ സാധിക്കുന്നവര്‍ തുച്ഛമെന്ന് പഠന റിപ്പോര്‍ട്ട്. നാട്ടില്‍ തിരിച്ചുചെന്നാല്‍ കഴിയാന്‍തക്ക സമ്പാദ്യമുള്ളവര്‍ അഞ്ച് ശതമാനം മാത്രമാണെന്നും ഈയിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു.

പ്രവാസിയുടെ പണം ലഭിക്കുക വഴി നാട്ടില്‍ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും ഗള്‍ഫുകാരില്‍ ഏറെയും താരതമ്യേന താഴ്ന്ന ജീവിത നിലവാരമാണ് പുലര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ആണ് 11,000 പ്രവാസികള്‍ക്കിടയില്‍ പഠനം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള 50 ലക്ഷം ഇന്ത്യക്കാരിലേറെയും ബ്ലൂ കോളര്‍ ജോലിക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് പോലും വിഷമിക്കുന്ന തരത്തിലുള്ള ശമ്പളം കൈപ്പറ്റുന്നവരാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ്, പ്രവാസികളുടെ സമ്പാദിക്കാനുള്ള കഴിവില്ലായ്മ, നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ ദുര്‍വ്യയം എന്നീ ഘടകങ്ങള്‍ വ്യക്തമാക്കുന്നതാണ് പഠനറിപ്പോര്‍ട്ട് എന്ന് പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ പറഞ്ഞു. പലവിധ ത്യാഗങ്ങളും സഹനങ്ങളും പേറുന്ന പ്രവാസികളിലേറെയും കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാത്തവരാണ്. പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് ഗള്‍ഫിലേക്ക് കുടുംബത്തെക്കൂടി കൊണ്ടുവരാന്‍ സാധിക്കുന്നത്. 34 ശതമാനം പേരും ഒന്നും സമ്പാദിക്കാന്‍ സാധിക്കാത്തവരാണ്. നാട്ടിലേക്ക് ലഭിക്കുന്ന പണത്തില്‍നിന്ന് നിശ്ചിത തുക സ്വരൂപിച്ചുവെക്കുന്ന കുടുംബങ്ങള്‍ രണ്ട് ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാട്ടില്‍ കുടുംബങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തേണ്ടതുണ്ടെന്നും ഗള്‍ഫ് ജോലിയുടെ അസ്ഥിരത ഇത് അനിവാര്യമാക്കുന്നതായും കെ.വി. ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.



News : mathrubhumi_logo



About the News

Posted on Monday, August 05, 2013. Labelled under , . Feel free to leave a response

0 comments for "പ്രവാസികളില്‍ സമ്പാദിക്കുന്നവര്‍ തുച്ഛമെന്ന് റിപ്പോര്‍ട്ട്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive