'വന്ദനം രാഘവീയം' വാല്മീകി പുരസ്‌കാരം പാറമേക്കാവ് വിദ്യാമന്ദിറിന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 13, 2013

'വന്ദനം രാഘവീയം' വാല്മീകി പുരസ്‌കാരം പാറമേക്കാവ് വിദ്യാമന്ദിറിന്

ചേര്‍പ്പ്: ഊരകം വാരണംകുളം ക്ഷേത്രത്തില്‍ 'വന്ദനം രാഘവീയം' രാമായണ മത്സരം നടന്നു. കുണ്ടൂര്‍ ബാലകൃഷ്ണമേനോന്‍ സ്മാരക വാല്മീകി പുരസ്‌കാരം പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിര്‍ കരസ്ഥമാക്കി. 80ഓളം പേര്‍ പങ്കെടുത്ത വിവിധ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ഇവര്‍ കരസ്ഥമാക്കി. ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗം ബാഹുലേയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര്‍. മുരളീധരന്‍ അധ്യക്ഷനായി. അയ്യപ്പദാസ്, ശ്രീകുമാര്‍ പോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം ഓഫീസര്‍ കെ.യു. പ്രശാന്ത്, അജു കൊമ്പത്ത്, കെ. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, August 13, 2013. Labelled under , . Feel free to leave a response

0 comments for "'വന്ദനം രാഘവീയം' വാല്മീകി പുരസ്‌കാരം പാറമേക്കാവ് വിദ്യാമന്ദിറിന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive