കിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 06, 2013

കിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ


ലവണങ്ങളായ കാത്സ്യം ഓക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ്, യൂറിക് ആസിഡ് എന്നിവ കൂടിയ അളവിൽ ശരീരത്തിലെത്തുമ്പോഴാണ് വൃക്കകളിൽ കല്ല് രൂപം കൊള്ളുന്നത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. നല്ല ചൂടുള്ള കാലാവസ്ഥ, വെള്ളം വേണ്ടത്ര കുടിക്കാതിരിക്കുന്നത്, ആഹാരത്തിൽ കൂടിയ അളവിലുള്ള ഉപ്പ്, ആഹാരത്തിൽ കാത്സ്യത്തിന്റെ അളവ് തീരെ കുറഞ്ഞിരിക്കുക, മൂത്രാശയ രോഗങ്ങൾ, യൂറിക് ആസിഡ് കൂടിയ അളവിലടങ്ങിയിരിക്കുന്ന ആഹാര പദാർത്ഥങ്ങൾ, പാരമ്പര്യം എന്നിവയും ചില തൈറോയ്ഡ് പ്രശ്നങ്ങളും ഈ കാരണങ്ങളിൽ പെടുന്നു.

ആഹാര ക്രമീകരണങ്ങൾകിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ ചില ആഹാര ക്രമീകരണങ്ങൾ സഹായിക്കുന്നതാണ്. ഓക്സലേറ്റുകൾ കൂടിയ അളവിലടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. അണ്ടിപ്പരിപ്പുകൾ, സോയാ ബീൻസ്, ഇലക്കറികൾ ബീൻസ്, ബീറ്റ്‌റൂട്ട്, ചോക്കളേറ്റുകൾ, മധുരക്കിഴങ്ങ് എന്നിവ അധികമായി കഴിക്കുന്നത് അപകടം ചെയ്യും.

ഒരു ദിവസം ആഹാരത്തിൽ എണ്ണൂറ് മില്ലി ഗ്രാമെങ്കിലും കാത്സ്യം ഉറപ്പ് വരുത്തണം. പാൽ, ചീസ് എന്നിവ ഇതിന് സഹായിക്കുന്നതാണ്. ഉപ്പിന്റെ അളവ് തീരെ കുറയ്ക്കുന്നതാണ് നല്ലത്. ഒരു ദിവസത്തെ ഉപയോഗം രണ്ട് ഗ്രാമിൽ നിറുത്തണം. ടിന്നിലടച്ച് വരുന്ന ആഹാര പാനീയങ്ങൾ ഒഴിവാക്കുക. മാംസ്യത്തിന്റെ അളവും നിയന്ത്രിക്കണം. മാംസം, മുട്ട, മത്സ്യം എന്നിവ പതിവായി കഴിക്കുന്നത് ഒഴിവാക്കണം. പച്ചക്കറികൾ ധാരാളം കഴിക്കണം. ചെറുനാരങ്ങാ, ഓറഞ്ച് എന്നിവ വളരെ നല്ല ഫലം ചെയ്യും.

യൂറിക് ആസിഡിന്റെ നില ഉയരാൻ കാരണമാകുന്ന മാംസം, കരൾ, കിഡ്നി, മത്സ്യം, കക്കായിറച്ചി, യീസ്റ്റ്, കൂൺ എന്നിവയും എള്ളും ഒഴിവാക്കണം. ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് സാവധാനമായി കുറയ്ക്കേണ്ടതാണ്. എന്നാൽ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ നില ഉയരാൻ കാരണമായേക്കും. വേണ്ടത്ര വെള്ളം കുടിക്കണം. അങ്ങനെ വൃക്കകളിൽ കല്ലുണ്ടാക്കുന്നത് തടയാവുന്നതാണ്. ഒരു ദിവസം രണ്ടുമുതൽ രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണം. ചായയും കാപ്പിയും കൂടുതൽ കുടിക്കുന്നത് നല്ലതല്ല. എന്നാൽ നാരങ്ങാവെള്ളം വളരെ നല്ലതാണ്. മദ്യം, സോഡ, കോളാ പാനീയങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം.

കിഡ്നി സ്റ്റോൺ ചികിത്സിച്ച് മാറ്റാവുന്ന രോഗം തന്നെയാണ്. ശസ്ത്രക്രിയയിലൂടെയും മരുന്ന് കഴിഞ്ഞ സ്റ്റോണിനെ സാവധാനം പൊടിച്ചു കളഞ്ഞും രോഗം ഭേദമാക്കാം. എന്നാൽ രോഗം വരാതിരിക്കുന്നത് തന്നെയല്ലേ എല്ലായ്പോഴും നല്ലത്. മേൽ പറഞ്ഞ ആഹാര ക്രമീകരണം ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോണിനെ ഭയക്കാതെ ജീവിക്കാം.

ഡോ.എം.പി. മണി`
`തൂലിക', കൂനത്തറ,ഷൊർണൂർ - 679523
source: keralakaumudionline 

About the News

Posted on Thursday, June 06, 2013. Labelled under , . Feel free to leave a response

0 comments for "കിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive