യു.എ.ഇ. മൂന്നുദിവസം അവധിയിലേക്ക്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 06, 2013

യു.എ.ഇ. മൂന്നുദിവസം അവധിയിലേക്ക്‌

ദുബായ്: 'മിറാജ് ഇസ്‌റ' പ്രമാണിച്ച് യു.എ.ഇ.യില്‍ വ്യാഴാഴ്ചമുതല്‍ മൂന്നുദിവസം അവധി. ജോലിഭാരത്തിന്റെ സമ്മര്‍ദമില്ലാതെ ഈ ദിവസങ്ങള്‍ ആഘോഷിച്ചു തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍. കുടുംബമായി കഴിയുന്നവര്‍ ഫ്യുജറ, ഖൊഫര്‍ഖാന്‍, റാസ്സല്‍ഖൈമ തുടങ്ങിയ വിദൂര എമിറേറ്റുകളിലേക്കും അവിടെനിന്നുള്ളവര്‍ ഇങ്ങോട്ടും യാത്ര ചെയ്യുന്നു. സലാല, മസ്‌കറ്റ് എന്നിവടങ്ങളിലേക്കും പോകുന്നവര്‍ കുറവല്ല.

അവധിദിനങ്ങളില്‍ പ്രവാസികള്‍ പ്രത്യേകിച്ചു മലയാളികള്‍ പുറത്തുനിന്ന് ഭക്ഷണംകഴിക്കുന്നശീലം വര്‍ധിച്ചുവരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ റസ്റ്റോറന്റുകളില്‍ ഏറെ തിരക്കനുഭവപ്പെടും. കുടുംബം കൂടെയില്ലാതെ തനിച്ച് കഴിയുന്നവരും അവധിയാഘോഷിക്കുന്നതില്‍ ഒട്ടും പിറകിലല്ല. ബീച്ചുകളിലും പാര്‍ക്കുകളിലും അവരും അവരുടേതായ ഇടം കണ്ടെത്തുന്നു. ഒരുമിച്ചു റൂമുകളില്‍ വിഭവ സമൃദ്ധമായ ഭക്ഷണം പാകംചെയ്ത് ആഹ്ലാദം പങ്കിടുന്നവരും അവധി ദിവസങ്ങള്‍ ഉറങ്ങി തീര്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

യു.എ.ഇ.യിലെ ആയിരക്കണക്കിന് കൂട്ടായ്മകള്‍ അവധിദിനങ്ങളിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എത്തിസലാട്ട് പോലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിക്കാനുള്ള ചാര്‍ജ് കുറയ്ക്കുന്നതിനാല്‍ പ്രവാസികള്‍ അത് ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.

അവധിദിവസങ്ങളില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ക്കായി ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍.ടി.എ.) സമയക്രമത്തില്‍ വലിയ മാറ്റമില്ലാതെ മെട്രോ ബസ് ജലഗതാഗതങ്ങള്‍ക്ക് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു അവധിയുടെ ഭാഗമായി ആര്‍.ടി.എ.യും അനുബന്ധ സ്ഥാപനങ്ങളും വ്യാഴാഴ്ച അവധിയായിരിക്കും. അവധി കഴിഞ്ഞു ജൂണ്‍ ഒമ്പതിനു ഞായറാഴ്ച മാത്രമേ ആര്‍.ടി.എ. പ്രവര്‍ത്തിക്കുകയുള്ളൂ. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് ആര്‍.ടി.എ. അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ലഭിക്കുന്ന പതിവ് പാര്‍ക്കിങ് സൗജന്യമടക്കം തുടര്‍ച്ചയായി രണ്ടു ദിവസം ഈ ആനുകൂല്യം വാഹന ഉടമകള്‍ക്ക് ലഭിക്കും. എന്നാല്‍ മത്സ്യമാര്‍ക്കറ്റ്, വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് സമീപം ഈ സൗജന്യം അനുവദിക്കില്ല, അതുപോലെ വാഹനങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെയും കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിലും പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്നും ആര്‍.ടി.എ.വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ മെട്രോ ട്രെയിന്‍ സര്‍വീസ് (റെഡ് ആന്‍ഡ് ഗ്രീന്‍) വ്യാഴാഴ്ച പതിവുപോലെ കാലത്ത് 5.30-നുതന്നെ ആരംഭിക്കും. ബസ്, ജല ഗതാഗതം എന്നിവയുടെ സമയക്രമത്തില്‍ വലിയ മാറ്റമില്ല. ദുബായ് ഗോള്‍ഡ് സൂക്ക്, അല്‍ഗുബൈബാ, അല്‍സത്വ, അല്‍ഖുസ്സൈസ്, അല്‍ റാഷിദിയ, എമിരേറ്റ്‌സ് മാള്‍, ഇബ്ന്‍ ബത്തൂത്തമാള്‍ എന്നിവടങ്ങളിലേക്കും മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ടു മറ്റു സ്ഥലങ്ങളിലേക്കും കാലത്ത് 6 മണി മുതല്‍ 12 മണിവരെ സര്‍വീസ് ഉണ്ടായിരിക്കും.

ജബല്‍അലി, അബുഹൈല്‍, എത്തിസലാട്ട് സ്റ്റേഷനുകളില്‍നിന്ന് കാലത്ത് 6 മണി മുതല്‍ 10 മണി വരെയായിരിക്കും സര്‍വീസ്. ദേരാസിറ്റി സെന്റര്‍, കരാമ സ്റ്റേഷനുകളിലും സമാനമായ സമയക്രമം തന്നെയായിരിക്കും. വാട്ടര്‍ ടാക്‌സി, വാട്ടര്‍ ബസ്, ദുബായ് ഫെറി തുടങ്ങിയ ജലഗതാഗതങ്ങള്‍ യഥാക്രമം 10 മണിമുതല്‍ രാത്രി 12 മണിവരെയും 9 മണിമുതല്‍ രാത്രി 10 മണിവരെയും 9 മണിമുതല്‍ രാത്രി 7 മണിവരെയുമായിരിക്കും.

News & Photo Credit
       mathrubhumi_logo

About the News

Posted on Thursday, June 06, 2013. Labelled under , . Feel free to leave a response

0 comments for "യു.എ.ഇ. മൂന്നുദിവസം അവധിയിലേക്ക്‌"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive