തലവേദനയ്ക്ക് എങ്ങനെ ചികിത്സ തേടണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 06, 2013

തലവേദനയ്ക്ക് എങ്ങനെ ചികിത്സ തേടണം

ചെ​വി​, മൂ​ക്ക്, തൊ​ണ്ട, ​സൈ​ന​സു​കൾ ഇ​വ​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അത്കൊ​ണ്ട് തന്നെ തലവേദനയുണ്ടാകുന്നവർ ആ​ദ്യം ഒ​രു ഇ.​എ​ൻ.​ടി സ​ർ​ജ​നെ കാ​ണു​ന്ന​ത് കൂ​ടു​തൽ അ​ഭി​കാ​മ്യ​മാ​ണ്. ത​ല​വേ​ദ​ന​യ്ക്ക് ആ​രു​ടെ ചി​കി​ത്സ​യാ​ണ് കൂ​ടു​തൽ ന​ല്ല​തെ​ന്ന് തീ​രു​മാ​നി​ക്കാൻ ഒ​രു ഇ.​എ​ൻ.​ടി സ​ർ​ജ​ന് സാ​ധി​ക്കും.

ത​ല​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ളെ പൊ​തു​വെ ര​ണ്ടാ​യി തി​രി​ക്കാം-ത​ല​ച്ചോ​റിൽ ഉ​ണ്ടാ​കു​ന്ന കാ​ര​ണ​ങ്ങ​ളെ​ന്നും മ​റ്റ് ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളെ​ന്നും. മൈ​ഗ്രേ​ൻ(ചെന്നിക്കുത്ത്), മാനസികസമ്മർദ്ദം എന്നിവ​മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന, ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ​യും നാ​ഡി​ക​ളു​ടെ​യും കു​ഴ​പ്പം​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​വേ​ദന എന്നിങ്ങനെയുള്ളവയും ഉണ്ട്. എ​ല്ലാം പ്രാ​ഥ​മി​ക​മാ​യി ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ത​ല​വേ​ദ​ന​കളാണ്. എ​ന്നാൽ ത​ല​ച്ചോ​റി​ലു​ണ്ടാ​കു​ന്ന വ​ള​ർ​ച്ച​ക​ൾ, ക്ഷ​ത​ങ്ങ​ൾ, അ​ണു​ബാ​ധ, ത​ല​യോ​ട്ടി​യി​ലെ സ​മ്മ​ർ​ദ്ദം കൂ​ടു​ന്ന​ത് നി​മി​ത്തമുണ്ടാ​കു​ന്ന ത​ല​വേ​ദന ഇ​വ​യെ​ല്ലാം പ്രാ​ഥ​മി​ക​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത ഇ​നം ത​ല​വേ​ദ​ന​ക​ളാ​ണ്. 69 ശ​ത​മാ​നം ത​ല​വേ​ദ​ന​യും മാ​ന​സിക സ​മ്മ​ർ​ദ്ദം​മൂ​ല​മുമാണ് ഉണ്ടാകുന്നത്. 16 ശ​ത​മാ​നം മൈ​ഗ്രേ​ൻ​മൂ​ല​വും.

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ക​ടു​ത്ത ത​ല​വേ​ദ​ന​യ്ക്ക് ഗു​രു​ത​ര​മായ കാ​ര​ണ​ങ്ങൾ മി​ക്ക​പ്പോ​ഴും ഒ​ളി​ഞ്ഞി​രി​ക്കാ​മെ​ന്നു​ള്ള​തി​നാൽ എ​ത്ര​യും നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ്ണ​യ​വും ചി​കി​ത്സ​യും അ​നി​വാ​ര്യ​മാ​ണ്. ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം, അ​ണു​ബാ​ധ, ക്ഷ​തം​മൂ​ല​മു​ണ്ടാ​കു​ന്ന കു​ഴ​പ്പ​ങ്ങ​ൾ, ക​ണ്ണുക​ളി​ലെ പ്ര​ഷർ കൂ​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന ഗ്ലോക്കോമ, സൈ​ന​സു​ക​ളി​ലെ പ​ഴു​പ്പ് എ​ന്നിവ ശ​ക്ത​മായ പെ​ട്ടെ​ന്നു​ള്ള ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാം.

ത​ല​ച്ചോ​റി​ലെ വ​ള​ർ​ച്ച​ക​ൾ​മൂ​ലം സാ​ധാ​ര​ണ​ഗ​തി​യിൽ ക​ടു​ത്ത ത​ല​വേ​ദന ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാൽ ത​ല​ച്ചോ​റി​ലെ അ​ണു​ബാ​ധ​മൂ​ലം ക​ടു​ത്ത ത​ല​വേ​ദ​ന​യും അ​തി​നോ​ടൊ​പ്പം പ​നി, ഛ​ർ​ദ്ദി, ക​ഴു​ത്തി​ന് പി​ടി​ത്തം, ക​ണ്ണ് അ​ന​ങ്ങു​മ്പോൾ വേ​ദന തു​ട​ങ്ങിയ ല​ക്ഷ​ണ​ങ്ങൾ ഉ​ണ്ടാ​കാം. പെട്ടെന്നുള്ള തലവേദനയ്ക്ക് സ്കാനിംഗ് അനി​വാര്യമാണ്.

ഡോ. വി.എസ്. ജോയി
(എം.എസ്, ഡി.എൽ.ഒ ചീഫ് കൺസൾട്ടന്റ് (ഇ.എൻ.ടി)
കേരള ഹെൽത്ത് സർവ്വീസസ് കൊല്ലം ജില്ലാ ആശുപത്രി)

keralakaumudionline About the News

Posted on Thursday, June 06, 2013. Labelled under , . Feel free to leave a response

0 comments for "തലവേദനയ്ക്ക് എങ്ങനെ ചികിത്സ തേടണം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive