ഊരകത്ത് ഇടഞ്ഞ ആനയെ മണിക്കൂറുകള്‍ക്കുശേഷം തളച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, June 03, 2013

ഊരകത്ത് ഇടഞ്ഞ ആനയെ മണിക്കൂറുകള്‍ക്കുശേഷം തളച്ചു





ചേര്‍പ്പ്: ഊരകം ക്ഷേത്രത്തിനടുത്ത് ഇടഞ്ഞ ആനയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തളച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചന്ദ്രശേഖരന്‍ ആനയാണ് ഇടഞ്ഞത്.

രാവിലെ പട്ടയെടുക്കാന്‍ പോയ ആന പട്ടയെടുക്കാന്‍ വിസമ്മതിച്ച് തിരിച്ച് ക്ഷേത്രത്തിനടുത്ത റോഡില്‍ എത്തി. ആനയെ തളയ്ക്കാറുള്ള വളപ്പില്‍ കയറ്റാന്‍ പാപ്പാന്മാരും ക്ഷേത്രം അധികൃതരും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് റോഡിലൂടെ ഓടിയും ശാന്തനായിനിന്നും മണിക്കൂറുകളോളം ആന നാട്ടുകാരെ ആശങ്കയിലാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ തളച്ചു. ചേര്‍പ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.


news from mathrubhumi & friends 

About the News

Posted on Monday, June 03, 2013. Labelled under , . Feel free to leave a response

0 comments for "ഊരകത്ത് ഇടഞ്ഞ ആനയെ മണിക്കൂറുകള്‍ക്കുശേഷം തളച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive