മുളക് 100, ഉള്ളി 100, ഇഞ്ചി 220! ജനത്തെ ആർക്ക് വേണം? : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 05, 2013

മുളക് 100, ഉള്ളി 100, ഇഞ്ചി 220! ജനത്തെ ആർക്ക് വേണം?


തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും ഉള്ളി പൊളിച്ചപോലുള്ള രാഷ്‌ട്രീയ കോലാഹലങ്ങളിൽ മദിക്കുമ്പോൾ ജനങ്ങൾ പലവ്യഞ്ജനവും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ കുത്തനേയുള്ള വിലക്കയറ്റത്തിൽ പൊരിയുകയാണ്. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ മൊത്ത വിപണിയിലും ചില്ലറ വിപണിയിലും എല്ലാത്തിനും തോന്നിയ വിലയാണ്. സ്‌കൂൾ തുറന്നതോടെ കുട്ടികൾക്കായി നല്ലൊരു തുക ചിലവഴിച്ച സാധരാണക്കാരന് വിലക്കയറ്റം മൂലം കഞ്ഞി വയ്‌ക്കാൻ കടം വാങ്ങേണ്ട സ്ഥിതിയായി.

അരിവില അൻപതും കടന്നു. ഉള്ളിവില കണ്ണ് നീറ്റി നൂറിലേക്ക്. 60 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 220 രൂപയായി! മല്ലിയില 35 ൽ നിന്ന് നൂറിലെത്തി. 30 രൂപയിൽ താഴെയായിരുന്ന കുത്തരിക്ക് 44 രൂപയായി. ബ്രാന്റഡ് അരിക്ക് 52 രൂപ. ചെറിയ ഉളളിക്ക് ചിലയിടത്ത് 105 വരെയായി. മുളകും 100 കടന്നു. 60 രൂപയായിരുന്ന ചെറുപയറിന് 80 രൂപ. പച്ചക്കറി വിലയും കുതിച്ചുയർന്നു.
മൊ​ത്ത​ വി​പ​ണിയിലെ വിലക്കയറ്റത്തിന്റെ ഇരട്ടിയാണ് ചി​ല്ലറ വിപണിയിൽ. ഒരേ സാധനത്തിന് പല കടകളിലും പല വിലയാണ്. ഈ കടും കൊള്ള നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ ഉറക്കത്തിലാണ്. വിലക്കയറ്റത്തിനെതിരെ ഭരണക്കാർക്ക് പരാതിയില്ല. പ്രതിപക്ഷത്തിന് പ്രതിഷേധമില്ല. യുവജന സംഘടനകൾക്കും ഒരു കൂസലുമില്ല.

ആ​ന്ധ്ര​യിൽ കൊ​യ്‌ത്ത് തുടങ്ങിയതോടെ അരി വില കു​റ​യേണ്ടതാണ്. എന്നാൽ കുറഞ്ഞ വിലയ്‌ക്ക് അരി വാങ്ങി കൂടിയ വിലയ്‌ക്കു വിൽക്കാനാണ് തന്ത്രം. ആന്ധ്ര അരി എ​ത്തി​ക്കാൻ അ​ധി​കൃ​ത​ർ​ നടപടിയെടുത്തിട്ടുമില്ല. അവശ്യ സാ​ധ​ന​ങ്ങ​ൾ സി​വിൽ സപ്ലൈ​സ് ഔ​ട്ട്‌​ലെ​​​റ്റു​കൾ വ​ഴി ന്യാ​യ​വി​ല​യ്‌ക്ക് ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെടുന്നുണ്ടെങ്കിലും മി​ക്ക ഔ​ട്ട് ലെ​​​റ്റു​ക​ളി​ലും ആ​വ​ശ്യത്തിന് സാ​ധ​ന​ങ്ങൾ ഇല്ല.
ത​മി​ഴ്‌​നാ​ട്ടി​ലെ​യും ക​ർ​ണ്ണാ​ട​ക​ത്തിലെ​യും വിപണികളിൽ പ​ച്ച​ക്ക​റി​ കു​റ​ഞ്ഞെന്ന് പ​റ​ഞ്ഞാ​ണ് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​കൾ അ​മി​ത​വില ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാൽ ഇവിടത്തെ ക​ട​ക​ളിൽ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഇല്ലാത്ത ക്ഷാമത്തിന്റെ പേരിൽ ഇടനിലക്കാർ വില കൂട്ടുന്നതാണ് പച്ചക്കറി വില കുതിക്കാൻ കാരണം.


 
Posted on: Wednesday, 05 June 2013 - keralakaumudionline 

About the News

Posted on Wednesday, June 05, 2013. Labelled under , . Feel free to leave a response

0 comments for "മുളക് 100, ഉള്ളി 100, ഇഞ്ചി 220! ജനത്തെ ആർക്ക് വേണം? "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive