പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 18, 2013

പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക


നിങ്ങളുടെ വീട്ടില്‍ ലഭിക്കുന്ന സിലിണ്ടര്‍ തീയതി നോക്കി മാത്രം വാങ്ങുക. സിലിണ്ടറിന്റെ കാലാവധി കഴിഞ്ഞതാണെങ്കില്‍ അപ്പോള്‍ത്തന്നെ മടക്കി നല്‍കി പകരം സിലിണ്ടര്‍ ചോദിക്കാന്‍ മറക്കരുത്.

* തീയതി കണക്കാക്കേണ്ടതിങ്ങനെ:
സിലിണ്ടറിന്റെ പിടിയുടെ വശത്ത് എ, ബി, സി, ഡി ഇവയില്‍ ഏതെങ്കിലുമൊരു അക്ഷരത്തിനൊപ്പം വര്‍ഷത്തിന്റെ അവസാനഭാഗം രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതു സിലിണ്ടറിന്റെ കാലാവധിയാണ്. എ മാര്‍ച്ച് വരെയും ബി ജൂണ്‍ വരെയും സി സെപ്റ്റംബര്‍ വരെയും ഡി ഡിസംബര്‍ വരെയുമുള്ള മാസങ്ങളാണ്. ഇതോടൊപ്പമുള്ള വര്‍ഷവും നോക്കുക.

ഉദാഹരണത്തിന് എ 13 എന്നു രേഖപ്പെടുത്തിയ സിലിണ്ടറാണു കിട്ടിയതെങ്കില്‍ ഉടന്‍ തിരിച്ചു നല്‍കുക. 2013 മാര്‍ച്ചിനുശേഷം ആ സിലിണ്ടര്‍ ഉപയോഗപ്രദമല്ല. ബി 13 എന്ന സിലിണ്ടര്‍ അടുത്തമാസം കൂടി ഉപയോഗിക്കാം.

* പാചകവാതക സിലിണ്ടറും മറ്റ് അടുപ്പുകളും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. 
മണ്ണെണ്ണ സ്റ്റൗവും മറ്റും വിറകടുപ്പും സിലിണ്ടറിനടുത്തു കത്തിക്കരുത്. ചൂട് തട്ടിയാല്‍ അകത്തുള്ള പാചകവാതകത്തിനു സമ്മര്‍ദമേറുകയും പൊട്ടിത്തെറിക്കുകയും ചെയ്യാം. ഷൊര്‍ണൂരില്‍ ഇങ്ങനെ വലിയ അപകടമുണ്ടായിട്ടുണ്ട്.

* പാചകവാതക സിലിണ്ടറുകള്‍ വീടിനുള്ളിലാണു വയ്ക്കുന്നതെങ്കില്‍ കാറ്റ് കടന്നുപോകുന്നവിധം തുറസായ സ്ഥലത്തു വയ്ക്കുക. അഥവാ ലീക്കുണ്ടായാല്‍ വാതകം കെട്ടിനിന്നുള്ള വലിയ പൊട്ടിത്തെറി ഒഴിവാകും.

* വീടിനു പുറത്തു സിലിണ്ടര്‍ വയ്ക്കുന്നതു നല്ലതാണ് പക്ഷെ, ഇടിമിന്നലിനെ സൂക്ഷിക്കണം. ഇടിമിന്നലേറ്റും സിലിണ്ടറുകള്‍ പൊട്ടിയ സംഭവമുണ്ടായിട്ടുണ്ട്. അതിനാല്‍ വീടിനു പുറത്തു സിലിണ്ടര്‍ വച്ചാല്‍ അടച്ചുറപ്പു വേണ്ടിവരും.     News Credit
 malayala_manorama_logo


About the News

Posted on Saturday, May 18, 2013. Labelled under , . Feel free to leave a response

0 comments for "പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive