ഊരകത്ത് നിയന്ത്രണംവിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, April 04, 2013

ഊരകത്ത് നിയന്ത്രണംവിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു


ചേര്‍പ്പ്: ഊരകം അഞ്ചോവിനടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് നിന്നു. തോടിന്റെ ഭാഗത്തേക്ക് ചെരിഞ്ഞ് നിന്ന ബസ്സില്‍നിന്ന് യാത്രക്കാര്‍ വാതിലിലൂടെയും ജനല്‍ഭാഗത്തൂടെയും പുറത്തുകടന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയില്‍നിന്ന് തൃശ്ശൂര്‍ക്ക് പോകുകയായിരുന്നു ബസ്. ഒരു സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്നു ബസ്സില്‍. ബസ്സില്‍നിന്ന് പുറത്ത് ഇറങ്ങിയവരും നാട്ടുകാരും ചേര്‍ന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി. ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല. ചേര്‍പ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതിബന്ധങ്ങള്‍ തകര്‍ത്താണ് ബസ് നിന്നത്. വൈദ്യുതി ജീവനക്കാരും ഉടന്‍ സ്ഥലത്തെത്തി നടപടികളെടുത്തതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

News & Photo Credit
       mathrubhumi_logo


About the News

Posted on Thursday, April 04, 2013. Labelled under , . Feel free to leave a response

0 comments for "ഊരകത്ത് നിയന്ത്രണംവിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site