ഓർമ്മശക്തി നിലനിറുത്താൻ : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, April 17, 2013

ഓർമ്മശക്തി നിലനിറുത്താൻ

ഇരുപത് മുതൽ മുപ്പത് വയസുവരെ പ്രായത്തിനിടയ്ക്കാണ് നമ്മുടെയൊക്കെ ഓർമ്മശക്തി ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തുന്നത്. അതിനുശേഷം പതുക്കെ പതുക്കെ അത് കുറഞ്ഞുതുടങ്ങും. ഓർമ്മ മാത്രമല്ല, മറ്റ് ശാരീരിക പ്രവർത്തനങ്ങളുടെ ശേഷിയും പ്രായം കൂടുന്നതിനനുസരിച്ച് കുറയാറുണ്ട്. പുതിയ ഏതെങ്കിലും വിഷയം പഠിക്കാൻ കഴിയാതാവുകയാണ് അതിലൊന്ന്. ഒരു വിഷയത്തിൽ നിന്ന് വേറൊന്നിലേക്ക് വേണ്ട രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചിലർക്ക് കഴിയാതാകും. എന്നാൽ, മനസ്സിലുള്ള ആശയങ്ങൾ, വാക് സാമർത്ഥ്യം, ഭാഷാപരമായ കഴിവുകൾ എന്നിവയിൽ കുറവ് സംഭവിക്കുകയുമില്ല. മാത്രമല്ല, കൂടുതൽ പേരിലും ഈ കഴിവുകൾ മെച്ചപ്പെടാറുമുണ്ട്. മനുഷ്യന്റെ തലച്ചോറ് ഉപയോഗിക്കുംതോറും കൂടുതൽ പ്രവർത്തനക്ഷമമാകുകയും നിഷ് ക്രിയമാക്കുന്നതിനനുസരിച്ച് കാര്യശേഷി കുറഞ്ഞതാകുകയും ചെയ്യുന്നതാണ് ഇതിന് മുഖ്യ കാരണം.


തലച്ചോറിന് കൂടുതൽ നല്ല ജോലികൾ കൊടുക്കുന്നതനുസരിച്ച് ഓർമ്മശക്തിയും നല്ല നിലയിലാകും. തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അത്തരം വ്യായാമങ്ങൾ പതിവായി ശീലിക്കുകയാണെങ്കിൽ ഓർമ്മശക്തി വർദ്ധിക്കും. പദപ്രശ്നങ്ങൾ പൂരിപ്പിക്കുക, പദപ്രശ്നങ്ങൾ ഉണ്ടാക്കുക, കടക്കഥ പറയൽ, അക്ഷരശ്ളോക സദസുകളിൽ പങ്കെടുക്കുക എന്നിവ നല്ല വ്യായാമങ്ങളാണ്. രാവിലത്തെ നടത്തം, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ടോണിക്കായി പ്രവർത്തിക്കും. മറ്റ് ശാരീരിക വ്യായാമങ്ങളും വീട്ടുജോലികൾ ചെയ്യുന്നതും നല്ലതു തന്നെ.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

  • വ്യായാമം ചെയ്യുമ്പോഴും നടക്കാൻ പോകുമ്പോഴും ജോലികൾ ചെയ്യുമ്പോഴും അതാതിന് യോജിച്ച വസ്‌‌ത്രം ധരിക്കുക.
  • ആഹാരം കഴിക്കുന്നതിന് മുൻപായി മുന്നിലിരിക്കുന്ന പദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് മണംകൊണ്ട് തിരിച്ചറിയുക.
  • ജോലികൾ ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മൃദുവായ സ്വരത്തിൽ സംഗീതം ആസ്വദിക്കുക.
  • ഓരോ ദിവസവും നടക്കാൻ പോകുന്നത് വ്യത്യസ്ത ദിശകളിലാക്കുക
  • പുതിയ ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാൻ പഠിക്കുക.
  • ഉപ്പ് കഴിയുന്നത്ര കുറയ്ക്കുക.

പുതിയ വിഷയങ്ങൾ ഏതെങ്കിലും പഠിക്കാൻ ശ്രമിക്കുന്നത് നല്ല ഗുണം ചെയ്യും. തലച്ചോറിന്റെ കാര്യക്ഷമത നിലത്തിറുത്താൻ അത് ഒരുപാട് സഹായിക്കും. അങ്ങനെയാകുമ്പോൾ ഓർമ്മശക്തി എന്നും മങ്ങാതെ കൂടെയുണ്ടാവുകയും ചെയ്യും.

ഡോ. എം.പി. മണി
തൂലിക, കരുമ്പുള്ളി, പട്ടാമ്പി

News credit : news.keralakaumudi.com

About the News

Posted on Wednesday, April 17, 2013. Labelled under , . Feel free to leave a response

0 comments for "ഓർമ്മശക്തി നിലനിറുത്താൻ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site