അപകടഭീഷണി ഒഴിയാതെ അഞ്ചോവ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, April 09, 2013

അപകടഭീഷണി ഒഴിയാതെ അഞ്ചോവ്

ഊരകം : മരണം കണ്ട് ക്ഷുഭിതരായി ചിലര്‍ രണ്ട് സ്വകാര്യ ബസ്സുകള്‍ കത്തിച്ച് ചാമ്പലാക്കിയതിന്റെ ഓര്‍മ്മകള്‍ ഊരകം അഞ്ചോവിന് ഇന്നും മറക്കാനാകില്ല. പിന്നെയും അപകടങ്ങളുടെ പരമ്പരകളാണ് ഈ പ്രദേശത്ത് ഉണ്ടായത്.


ഏറെയും അപകടത്തില്‍പ്പെടുന്നത് ബസ്സുകളും. കുറച്ചുകാലം മുമ്പ് അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ചെരിഞ്ഞുവീണ് നിരങ്ങി, തേവര്‍ റോഡും കടന്ന് പറമ്പില്‍ പതിച്ചതും നാടിനെ നടുക്കുന്ന ഓര്‍മ്മ. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു. തൊട്ടടുത്ത താഴ്ന്ന പ്രദേശത്തേക്ക് ബസ് ചരിഞ്ഞുനിന്നു. മറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ, വലിയൊരു ദുരന്തം സംഭവിച്ചേനെ. കുറച്ചു മാറി പാടത്തേക്ക് ചേര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ബസ് കൂപ്പുകുത്തി നിന്നു.

ഒരു സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, മറ്റൊരു വാഹനം എതിര്‍ ദിശയില്‍നിന്ന് വന്നപ്പോള്‍ വെട്ടിച്ചതാണ് അപകടകാരണമെന്നും പറയുന്നു. സൈക്കിള്‍ യാത്രക്കാരനായ പടിഞ്ഞാട്ടുമുറി കോന്നങ്ങത്ത് സതീഷ് (52) ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു. ബസ്സിടിച്ച് സൈക്കിളിന്റെ പിന്‍ഭാഗം കേടുവന്നു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ പിറകില്‍ ബസ്. സൈക്കിളില്‍ ഇടിച്ചതും താന്‍ ചാടിരക്ഷപ്പെട്ടതും ഓര്‍മ്മയുണ്ട്. തന്നെ രക്ഷിച്ച പാലത്തിന്റെ കൈവരിക്ക് ഇദ്ദേഹം നന്ദി പറയുന്നു.

കാല്‍നടയാത്രക്കാര്‍ക്ക് തീരെ ഇടമില്ലാത്ത റോഡാണ് തൃശ്ശൂര്‍ - ഇരിങ്ങാലക്കുട സംസ്ഥാനപാത. ഉള്ള ഇടങ്ങളില്‍ തോടും കാടും കല്ലും മുള്ളും. അതിനാല്‍ പലരും ടാര്‍വഴിയിലേക്ക് കയറുന്നു. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. വാഹനങ്ങളുടെ അമിതവേഗത്തിനും യാതൊരു കുറവുമില്ല. ഇത്രയധികം അപകടങ്ങളുണ്ടായിട്ടും യാതൊരു മുന്‍കരുതലും ഇവിടെയില്ല. റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൃക്ഷങ്ങള്‍ ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെടാന്‍ തക്കവിധം റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഇത് പലപ്പോഴും അപകടസാധ്യതയുണ്ടാക്കുന്നു.


News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, April 09, 2013. Labelled under , . Feel free to leave a response

0 comments for "അപകടഭീഷണി ഒഴിയാതെ അഞ്ചോവ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site