ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ദേശീയ അവാര്‍ഡ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, April 15, 2013

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ദേശീയ അവാര്‍ഡ്


ചേര്‍പ്പ്: 2011-12 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മികച്ച പഞ്ചായത്തുകള്‍ക്ക് കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം പഞ്ചായത്ത് ശാക്തീകരണ പ്രതിബദ്ധതാ പ്രോത്സാഹന പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ചേര്‍പ്പിന് ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇതേ പുരസ്‌കാരം ചേര്‍പ്പിനെ തേടിയെത്തുന്നത്. തുടര്‍ച്ചയായി രണ്ടുതവണ ഇതേ പുരസ്‌കാരം ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

10 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും മൂന്ന് തവണ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.

വികസന ഫണ്ടുകളുടെയും മറ്റിതര ഫണ്ടുകളുടെയും സമയബന്ധിതമായ വിനിയോഗമാണ് അവാര്‍ഡിന് പരിഗണിച്ചത്. 98.5 ശതമാനം ഫണ്ട് ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് വീണ്ടും ചരിത്ര നേട്ടത്തിലെത്തിയത്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ 'തരിശുരഹിത ബ്ലോക്ക്' പദ്ധതിയും 'ലേബര്‍ ബാങ്ക്' എന്ന ആശയവും അവാര്‍ഡിന് സഹായകമായി.

2011-12 വര്‍ഷങ്ങളില്‍ വിവിധ പാടശേഖരങ്ങളില്‍ വര്‍ഷങ്ങളായി തരിശ് കിടന്ന 82 ഏക്കറില്‍ നെല്‍ക്കൃഷി ചെയ്തതും നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഉഷാ രവീന്ദ്രന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. രാജു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ഇന്ദിര ടീച്ചര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെലീന രാജന്‍, മെമ്പര്‍മാരായ കെ.ആര്‍. ശ്രീനിവാസന്‍, സെബി ജോസഫ് പല്ലിശ്ശേരി, വിനയ സച്ചിന്‍, വത്സല ശങ്കരന്‍, എന്‍.ടി. ശങ്കരന്‍, പി.വി. അശോകന്‍, ഒ.ഏ. വിജയലക്ഷ്മി, സജിനി സുഭാഷ് മാരാത്ത് എന്നിവരടങ്ങുന്ന 13 അംഗ ഭരണസമിതിയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം. എന്‍. രാധാകൃഷ്ണപിള്ളയായിരുന്നു സെക്രട്ടറി. പി.ഒ. ജോസഫാണ് ഇപ്പോഴത്തെ സെക്രട്ടറി.
News  Credit
       mathrubhumi_logo



About the News

Posted on Monday, April 15, 2013. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും ദേശീയ അവാര്‍ഡ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site