നോര്‍ക്ക - റൂട്ട് സ് പുതിയ ഓഫീസ് തൃശ്ശൂരില്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, March 01, 2013

നോര്‍ക്ക - റൂട്ട് സ് പുതിയ ഓഫീസ് തൃശ്ശൂരില്‍

തൃശ്ശൂര്‍: നോര്‍ക്ക റൂട്‌സിന്റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. തൃശ്ശൂര്‍ കളക്ടറേറ്റില്‍ നോര്‍ക്ക റൂട്‌സ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യപടിയെന്നോണമാണ് തൃശ്ശൂരിലെ ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

പ്രവാസികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വന സഹായ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കേര്‍പ്പറേഷന്‍ മേയര്‍ ഐ.പി. പോള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., പ്രവാസി ക്ഷേമകാര്യ നിയമസഭാ സമിതി അംഗങ്ങളായ പി.എ. മാധവന്‍ എം.എല്‍.എ., കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സലാം, ജില്ലാകളക്ടര്‍ പി.എം. ഫ്രാന്‍സിസ്, കേരള പ്രവാസി കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് പി. കുഞ്ഞിമൊയ്തു, കേരള പ്രവാസിസംഘം ജില്ലാപ്രസിഡന്റ് എ.സി. ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നോര്‍ക്ക റൂട്‌സ് ഡയറക്ടറും സി.ഇ.ഒ.യുമായ നോയല്‍ തോമസ് സ്വാഗതവും ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍മാത്യു നന്ദിയും പറഞ്ഞു.

News & Photo Credit
       mathrubhumi_logo


About the News

Posted on Friday, March 01, 2013. Labelled under , . Feel free to leave a response

3 comments for "നോര്‍ക്ക - റൂട്ട് സ് പുതിയ ഓഫീസ് തൃശ്ശൂരില്‍ "

  1. Congrats! It would be a great help for our Urakam Pravasis. All the best.

  2. good if they really help people.

  3. Hi, I had a chance to visit this NORKA ROOTS office to collect my ID Card. The staff was very cooperative and friendly. The only drawback is the office location inside the Collectorate is very far and there is no proper signage to reach. Hope all Thrissur people will benefit from their service. All the best.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive