ആറാട്ടുപുഴ ദേവസംഗമം ഇന്ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, March 25, 2013

ആറാട്ടുപുഴ ദേവസംഗമം ഇന്ന്



ചേര്‍പ്പ്: 23 ദേവീദേവന്മാര്‍ തിങ്കളാഴ്ച ആറാട്ടുപുഴയിലേക്ക്. സന്ധ്യ മുതല്‍ ചൊവ്വാഴ്ച വെളുക്കുംവരെ ആറാട്ടുപുഴയില്‍ ഇനി പൂരങ്ങളുടെ സംഗമം. വൈകീട്ട് 6ന് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പൂരത്തോടെ തുടക്കും. സര്‍വാഭരണവിഭൂഷിതനായി ശാസ്താവ് പുറത്തേക്കെഴുന്നള്ളുമ്പോള്‍ ജനസഹസ്രങ്ങള്‍ വണങ്ങും.

തിരുവമ്പാടി ശിവസുന്ദര്‍ ശാസ്താവിന്റെ തിടമ്പേറ്റും. അകമ്പടിയായി 15 ആനകള്‍. ലഹരി പടര്‍ത്തി പഞ്ചാരിമേളം. പ്രമാണം പെരുവനം കുട്ടന്‍മാരാര്‍. കൂടെ പ്രഗത്ഭ പ്രമാണിമാരുടെ നിര. മേളം കലാശിച്ചാല്‍ വെടിക്കെട്ട്. പിന്നെ ചെറുപൂരങ്ങള്‍. ക്ഷേത്രഗോപുരത്തിനും നിലപാട്തറയ്ക്കും മധ്യേ നടയിലും വിശാലമായ പാടത്തും പൂരങ്ങള്‍. കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി എഴുന്നള്ളിപ്പുകള്‍. സംഗീതം പെയ്തിറങ്ങാന്‍ പാണ്ടി, പഞ്ചാരി, പഞ്ചവാദ്യങ്ങള്‍.

ചാത്തക്കുടം ശാസ്താവ്, എടക്കുന്നി ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, കൊടകര പൂനിലാര്‍ക്കാവ്, ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതി, കടുപ്പശ്ശേരി ഭഗവതി, അന്തിക്കാട് ഭഗവതി, ചൂരക്കോട്ട് ഭഗവതി എന്നിവരുടെ എഴുന്നള്ളിപ്പുകള്‍. അര്‍ധരാത്രിയില്‍ പിഷാരിക്കല്‍ ഭഗവതിയുടെ ആറാട്ടോടെ മന്ദാരക്കടവില്‍ ആറാട്ടിന് തുടക്കം. തേവരുടെ വരവ്. തേവരും ചാത്തക്കുടം ശാസ്താവും ഊരകം അമ്മത്തിരുവടിയും ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്. അകമ്പടിയായി 71 ആനകള്‍. ശേഷം ഇവരുടെ ആറാട്ട്. മോക്ഷത്തിനായി മന്ദാരക്കടവില്‍ ആയിരങ്ങളുടെ ആറാട്ട്.

ആറാട്ടുപുഴ ദേവസംഗമം സമയക്രമം

വൈകീട്ട് 6.00 ആറാട്ടുപുഴ ശാസ്താവിന്റെ പൂരം. 10.30 കലാശം, വെടിക്കെട്ട്. 11.00 ചാത്തക്കുടം ശാസ്താവിന്റെ കയറ്റം - പഞ്ചാരി. 11.30 എടക്കുന്നി ഭഗവതിക്ക് ഇറക്കം - പഞ്ചാരി. നെട്ടിശ്ശേരി ശാസ്താവിന്റെ വരവ് - പാണ്ടി. 12.00 കൊടകര പൂനിലാര്‍കാവ്, ചാലക്കുടി കാട്ടുപിഷാരിക്കല്‍, കടുപ്പശ്ശേരി ഭഗവതി എന്നിവര്‍ക്ക് കയറ്റം - പഞ്ചാരി. തൃപ്രയാര്‍ തേവരുടെ വരവ് - പഞ്ചവാദ്യം. 1.00 അന്തിക്കാട്, ചൂരക്കോട് ഭഗവതിമാര്‍ക്ക് ഇറക്കം - പഞ്ചാരി. 2.00 തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തുന്നു - പാണ്ടി. മന്ദാരക്കടവില്‍ പിഷാരിക്കല്‍ ഭഗവതിയുടെ ആറാട്ടോടെ ആറാട്ടിന് തുടക്കം. 4.00 കൂട്ടിയെഴുന്നള്ളിപ്പ്. 8.00 പ്രധാന ദേവീദേവന്മാരുടെ ആറാട്ട്. 

ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന മേളകലാകാരന്മാര്‍


ഉരുട്ടുചെണ്ട : പെരുവനം കുട്ടന്‍മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍, പഴുവില്‍ രഘുനാഥ്, ചേറൂര്‍ രാജപ്പന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ വാര്യര്‍, പെരുവനം ഗോപകുമാര്‍.

വീക്കംചെണ്ട: തലോര്‍ പീതാംബരന്‍, പെരുവനം ഗോപാലകൃഷ്ണന്‍, ചേലക്കര രാമകൃഷ്ണന്‍നായര്‍, കൊടകര സജി, ചെറുശ്ശേരി ദാസന്‍, വൈലൂര്‍ സുകുമാരന്‍, അന്തിക്കാട് പത്മനാഭന്‍, പെരുവനം പ്രകാശ പിഷാരടി.

കുഴല്‍: കൊടകര ശിവരാമന്‍നായര്‍, വെളപ്പായ നന്ദന്‍, കൊമ്പത്ത് അനില്‍കുമാര്‍, കുറ്റുമുക്ക് ശിവന്‍, കൊമ്പത്ത് ചന്ദ്രന്‍, ഇഞ്ചമുടി ഹരിഹരന്‍, ഊരകം ജിനേഷ്.

കൊമ്പ്: കുമ്മത്ത് രാമന്‍കുട്ടിനായര്‍, ചേര്‍പ്പ് ഉണ്ണികൃഷ്ണന്‍, ഊരകം ശശി, കോങ്ങാട് രാധാകൃഷ്ണന്‍, ചേര്‍പ്പ് ഉദയന്‍, തൃക്കൂര്‍ അനിലന്‍, കോങ്ങാട് രഞ്ജിത്ത്.

താളം: മണിയാംപറമ്പില്‍ മണിനായര്‍, കുമ്മത്ത് നന്ദനന്‍, പറമ്പില്‍ നാരായണന്‍, പൈപ്പോത്ത് രാജന്‍, പെരുവനം കൃഷ്ണകുമാര്‍, പെരുവനം മുരളി, പെരുവനം വേണുഗോപാല്‍.

News :        mathrubhumi_logo
Photo Credit: Sriram, UKM

About the News

Posted on Monday, March 25, 2013. Labelled under , . Feel free to leave a response

0 comments for "ആറാട്ടുപുഴ ദേവസംഗമം ഇന്ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive