മേളപ്പുഴയൊഴുകും വഴി : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, March 22, 2013

മേളപ്പുഴയൊഴുകും വഴിചേര്‍പ്പ്: ഇത് പെരുവനം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴി. പഞ്ചാരിയുടെ ഈറ്റില്ലവും പോറ്റില്ലവും എന്ന് അറിയപ്പെടുന്ന ഇടവഴി. പെരുവനം പൂരത്തില്‍ വെയിലടങ്ങുമ്പോള്‍ ഇവിടെ മേളം ഉദിക്കും. പിന്നെ അണമുറിയാത്ത വാദ്യവിസ്മയം. പിറ്റേന്ന് പുലരിയില്‍ മേളം അസ്തമിക്കും. തികഞ്ഞ പഞ്ചാരിയും പാണ്ടിയും ഇവിടെ നിറഞ്ഞ് കവിയും. ഇരുവശവും ചെങ്കല്ലില്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. പെരുവനം മഹാദേവ ക്ഷേത്രത്തിനഭിമുഖം. ഇറക്കം അവസാനിക്കുന്നിടത്ത് തൊടുകുളവും പാടവും നറുകുളങ്ങര ക്ഷേത്രവും. നെഞ്ചില്‍ വന്നലയ്ക്കുന്ന മേളസുഖം ഈ നടവഴിയില്‍ സമൃദ്ധം. കാലക്ഷതമേല്‍ക്കാത്ത നടവഴി. ഇവിടെ മേളം സംഗമിക്കുന്നത് ഇത് 1431-ാം തവണ. ഊരകം ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്ന പണ്ടാരത്തില്‍ രാമന്‍ മാരാര്‍, പ്രശസ്തനായിരുന്ന മഴമംഗലം നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയതാണ് പഞ്ചാരിമേളം എന്ന മേളചരിത്രം. ഊരകത്തിന്റെ എഴുന്നള്ളിപ്പിലായിരുന്നു പഞ്ചാരിയുടെ ആദ്യ അരങ്ങേറ്റം. അതിനു മുമ്പ് പാണ്ടി മാത്രം.

നടവഴിയില്‍ കൊട്ടിയാല്‍ അതൊരു യോഗ്യതയുടെ അടിസ്ഥാനമായിരുന്നു പണ്ട് മേള കലാകാരന്മാര്‍ക്ക്. നടവഴിയും ഇരുവശവും വൃത്തിയാക്കി ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഇരുവശത്തും പകല്‍ പോലെ പ്രകാശം ചൊരിയാന്‍ ശക്തികൂടിയ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പതികാലം മുതല്‍ അഞ്ചാംകാലം വരെ നീളുന്ന മേളത്തില്‍ അലിയാന്‍ സന്ധ്യ മുതല്‍ ഇടവഴി പുരുഷാരം കീഴടക്കും. ആദ്യം പിഷാരിക്കല്‍ ഭഗവതിയുടെ പഞ്ചാരി. പിന്നെ ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി, ശേഷം ചാത്തക്കുടം ശാസ്താവിന്റെ പഞ്ചാരി, ഊരകം അമ്മത്തിരുവടിയുടെ പഞ്ചാരി. അര്‍ദ്ധരാത്രിയില്‍ ക്ഷേത്രമതില്‍ക്കകത്ത് വിളക്കിന്റെ പഞ്ചാരി. ചേര്‍പ്പിന്റെ പഞ്ചാരിക്ക് പുലരുമ്പോള്‍ കലാശം. പുലര്‍ക്കാലത്തെളിമയില്‍ മേളം കലാശിക്കുമ്പോള്‍ കിഴക്ക് നിന്ന് സൂര്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടാകും

News & Photo Credit
       mathrubhumi_logo

About the News

Posted on Friday, March 22, 2013. Labelled under , . Feel free to leave a response

0 comments for "മേളപ്പുഴയൊഴുകും വഴി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive