സൂക്ഷിക്കുക..!, 'റെഡ് ബാക്ക് സ്‌പൈഡര്‍' അപകടകാരി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, March 12, 2013

സൂക്ഷിക്കുക..!, 'റെഡ് ബാക്ക് സ്‌പൈഡര്‍' അപകടകാരി



ദുബായ് * 'റെഡ് ബാക്ക് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന പുറത്തു ചുവന്ന വരയോടു കൂടിയ എട്ടുകാലിയുടെ കടിയേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍. ആക്രമണകാരികളല്ലെങ്കിലും ഇവയുടെ കടിയേല്‍ക്കുന്നതുമൂലമുള്ള വിഷബാധ അപകടകാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണം. ഇതിനുള്ള ചികില്‍സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. 

ഓസ്‌ട്രേലിയയില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നതായാണു റിപ്പോര്‍ട്ട്. പെണ്‍ വര്‍ഗത്തില്‍പ്പെട്ടതിന് മൂന്നു മുതല്‍ നാലു മില്ലീമീറ്റര്‍ വരെയാണു നീളം. കടിയേറ്റാല്‍ ദീര്‍ഘനേരം കടുത്തവേദന അനുഭവപ്പെടും. ചികില്‍സ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. 

കെട്ടിടങ്ങളോടു ചേര്‍ന്ന വരണ്ട സ്ഥലങ്ങള്‍, വീടിനു പുറത്തിടുന്ന ഗൃഹോപകരണങ്ങള്‍, മറ്റു സാധനങ്ങള്‍ എന്നിവയിലാണ് ഇവയെ സാധാരണഗതിയില്‍ കണ്ടുവരുന്നത്. കുറ്റിച്ചെടികള്‍ക്കിടയിലും പാറയിടുക്കുകളിലും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.


News & Photo Credit
 malayala_manorama_logo

About the News

Posted on Tuesday, March 12, 2013. Labelled under , . Feel free to leave a response

0 comments for "സൂക്ഷിക്കുക..!, 'റെഡ് ബാക്ക് സ്‌പൈഡര്‍' അപകടകാരി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive