തരിശ്ശില്‍ വിളയിച്ച പൊന്ന് അമ്മത്തിരുവടിക്ക് സമര്‍പ്പണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, March 01, 2013

തരിശ്ശില്‍ വിളയിച്ച പൊന്ന് അമ്മത്തിരുവടിക്ക് സമര്‍പ്പണം

ചേര്‍പ്പ്: ഭൂമാഫിയയെ അതിജീവിച്ച് വള്ളിശ്ശേരി പടവില്‍ തരിശ്ശില്‍ വിളഞ്ഞ നെല്ലില്‍നിന്ന് ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചു. അവിണിശ്ശേരി പള്ളിശ്ശേരി കുട്ടന്‍കുളങ്ങര പാടശേഖരത്തില്‍ ഈയിടെ കൊയ്ത്തുത്സവം നടന്നിരുന്നു. കൃഷിയുടെ തുടക്കത്തില്‍ പടവില്‍ കൃഷിക്ക് തടസ്സം സൃഷ്ടിച്ചുള്ള പ്രവര്‍ത്തികള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വേനലിലെ വെള്ളക്ഷാമത്തെയും കര്‍ഷകരുടെ ഉള്‍ക്കരുത്തുകൊണ്ട് നേരിട്ട് കൃഷിയെ വിജയിപ്പിക്കുകയായിരുന്നു. വാര്‍ഡംഗവും പഞ്ചായത്ത് വൈസ്​പ്രസിഡന്റുമായ ഷീന ചന്ദ്രനാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. വൈസ് പ്രസിഡന്റിന്റെ പ്രാര്‍ത്ഥനയായിരുന്നു പടവില്‍ വിളഞ്ഞ നെല്ലുകൊണ്ട് അമ്മത്തിരുവടിനടയില്‍ പറനിറയ്ക്കണമെന്ന്. കൃഷിക്ക് തടസ്സം നേരിട്ട സന്ദര്‍ഭങ്ങളില്‍ ധൈര്യംപകര്‍ന്ന് പടവിലെത്തിയ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ക്ഷേത്രത്തിലെത്തി പറനിറയ്ക്കലിന് തുടക്കം കുറിച്ചു. നെല്ല്, മലര്, താമരപ്പൂ എന്നിവകൊണ്ട് പറനിറയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും കര്‍ഷകരും ഒപ്പംചേര്‍ന്നു. ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് എം.എല്‍.എ. യെ സ്വീകരിച്ചു.

News Credit : mathrubhumi_logo

About the News

Posted on Friday, March 01, 2013. Labelled under , . Feel free to leave a response

1 comments for "തരിശ്ശില്‍ വിളയിച്ച പൊന്ന് അമ്മത്തിരുവടിക്ക് സമര്‍പ്പണം"

  1. AMMA ELLAVAREYUM RASHIKATTE
    AMME SARANAM

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive