ആക്‌ട്‌സിനെ രക്ഷിക്കണം; മനുഷ്യജീവനുകള്‍ പൊലിയാതിരിക്കാന്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, February 05, 2013

ആക്‌ട്‌സിനെ രക്ഷിക്കണം; മനുഷ്യജീവനുകള്‍ പൊലിയാതിരിക്കാന്‍

തൃപ്രയാര്‍::  അപകടമുഖത്തേക്ക് ജീവന്‍ രക്ഷാദൗത്യവുമായി കുതിച്ചെത്തുന്ന ആക്‌ട്‌സിന്റെ ആംബുലന്‍സ് കാലപ്പഴക്കം മൂലം ക്ലേശിക്കുന്നു. തുടര്‍ച്ചയായ ഓട്ടവും ഇടയ്ക്കുണ്ടായ അപകടവും മൂലം തകരാറിലായ ആംബുലന്‍സ് മാറ്റി പുതിയ ആംബുലന്‍സ് വാങ്ങാന്‍ ആക്‌ട്‌സ് തൃപ്രയാര്‍ ബ്രാഞ്ച് ശ്രമം തുടങ്ങി. തുടര്‍ച്ചയായ ഉപയോഗംമൂലം ഇന്ധനക്ഷമത കുറഞ്ഞതിനാല്‍ നിലവിലെ ആംബുലന്‍സ് വലിയ സാമ്ബത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഏഴുവര്‍ഷത്തിനിടെ 1605 വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ 2331 അത്യാഹിതങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആക്‌ട്‌സ് 2999 മനുഷ്യജീവനുകളാണ് രക്ഷിച്ചത്. തികച്ചും സൗജന്യമായാണ് ആക്‌ട്‌സ് സേവനം നടത്തുന്നത്. അരലക്ഷം രൂപയോളമാണ് പ്രതിമാസം ആക്‌ട്‌സിന് ചെലവുവരുന്നത്. സര്‍ക്കാരില്‍നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ ആംബുലന്‍സ് വാങ്ങാന്‍ 15 ലക്ഷം രൂപ സമാഹരിക്കാനുള്ള തീവ്രയത്‌നത്തിലാണ് ആക്‌ട്‌സ് പ്രവര്‍ത്തകരെന്ന് ബ്രാഞ്ച് മുഖ്യ രക്ഷാധികാരി പി.കെ. സുഭാഷ്ചന്ദ്രന്‍, പ്രസിഡന്റ് ടി.കെ. ഷണ്‍മുഖന്‍, സെക്രട്ടറി പി.കെ. ജ്യോതിപ്രകാശ്, ട്രഷറര്‍ കെ.കെ. ഭാസ്‌കരന്‍, ജോ. കണ്‍വീനര്‍ മിജു തളിക്കുളം,നിര്‍വാഹകസമിതിയംഗം സന്തോഷ് കോലോത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

News mathrubhumi_logo


About the News

Posted on Tuesday, February 05, 2013. Labelled under , . Feel free to leave a response

0 comments for "ആക്‌ട്‌സിനെ രക്ഷിക്കണം; മനുഷ്യജീവനുകള്‍ പൊലിയാതിരിക്കാന്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive