പണിമുടക്ക് ദിനത്തില്‍ ആശ്വാസമായി സൗജന്യ ശീതളപാനീയ വിതരണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, February 21, 2013

പണിമുടക്ക് ദിനത്തില്‍ ആശ്വാസമായി സൗജന്യ ശീതളപാനീയ വിതരണം

ചേര്‍പ്പ്: പണിമുടക്ക് ദിനത്തില്‍ ഉണ്ണിക്കുട്ടനും മീനാക്ഷിയും ചേര്‍ന്ന് പകര്‍ന്നുനല്‍കിയ പ്രകൃതിദത്ത ശീതളപാനീയം തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ യാത്രക്കാരുടെ ശരീരവും മനസ്സും തണുപ്പിച്ചു.

പൊതുപ്രവര്‍ത്തകനായ ജെ.പി. പൂച്ചിന്നിപ്പാടം ആണ് തന്റെ ഫ്രൂട്ട് സ്റ്റാളിന് മുമ്പില്‍ നന്മയുടെ തണ്ണീര്‍പ്പന്തലൊരുക്കിയത്. തൈര്, ഇഞ്ചി, പച്ചമുളക്, മല്ലിയില, പുതിനയില, വേപ്പില, നാരകത്തില, തക്കാളി, സവാള, കാരറ്റ്, കുക്കുംബര്‍, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ് പാനീയം ഒരുക്കിയത്.

ബുധനാഴ്ച ഉച്ചയ്ക്കുമുമ്പു തന്നെ 600ല്‍ അധികം ഗ്ലാസ് പാനീയം വിതരണം ചെയ്തു. തിരക്ക് വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരായ സുഹൃത്തുക്കളും പങ്കുചേര്‍ന്നു. ജെ.പി.യുടെ ഇളയമകനാണ് ഉണ്ണിക്കുട്ടന്‍.

ജെ.പി.യുടെ സഹോദരന്‍ ജീവന്റെ മകളാണ് മീനാക്ഷി. വ്യാഴാഴ്ച തണ്ണിമത്തന്‍ കൂടി പാനീയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ജെ.പി. പൂച്ചിന്നിപ്പാടം പറഞ്ഞു. എല്ലാ ഹര്‍ത്താല്‍ - പണിമുടക്ക് ദിനത്തിലും ഇത് തുടരാനാണ് തീരുമാനം.

ഉണ്ണിക്കുട്ടനും മീനാക്ഷിയും ജെ.പി.യും ചേര്‍ന്ന് ശീതളപാനീയം വിതരണം ചെയ്യുന്നു


News Credit
 mathrubhumi_logo


About the News

Posted on Thursday, February 21, 2013. Labelled under , . Feel free to leave a response

0 comments for "പണിമുടക്ക് ദിനത്തില്‍ ആശ്വാസമായി സൗജന്യ ശീതളപാനീയ വിതരണം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive