പെരുവനം അനിയന്‍ മാരാര്‍ അന്തരിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, February 19, 2013

പെരുവനം അനിയന്‍ മാരാര്‍ അന്തരിച്ചു


ചേര്‍പ്പ്: മേളവിദ്വാന്‍ പെരുവനത്ത് മാരാത്ത് കൊച്ചുണ്ണി മാരാര്‍ (87-അനിയന്‍ മാരാര്‍) അന്തരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. 

വൈദ്യവും, വാദ്യവും കൈമുതലാക്കിയ അനിയന്‍ മാരാര്‍ പെരുവനം മഹാദേവക്ഷേത്രം, ചേര്‍പ്പ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇടയ്ക്ക, വലിയപാണി, പൂജകൊട്ട്, വിളക്കാചാരം എന്നിവയി ലെ അടിയന്തരക്കാരനും, തിരുവുള്ളക്കാവിലെ ശ്രീ ലക്ഷ്മി ഔഷധശാലയിലെ പാരമ്പര്യ വൈദ്യനുമായിരുന്നു. മേള കുലപതി പെരുവനം അപ്പുമാരാരുടെ വിയോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍ക്ക് ചേര്‍പ്പ് ഭഗവതിയുടെ മേള പ്രമാണിയുമായിരുന്നു മാരാര്‍. മാരാര്‍ ക്ഷേമസഭയും ചേര്‍പ്പ് ഭഗവതി ക്ഷേത്രവും പുരസ്കാരങ്ങള്‍ നല്‍കി മാരാരെ ആദരിച്ചിട്ടുണ്ട്. ആയൂര്‍വേദ ഭിഷഗ്വരന്‍ എന്നറിയപ്പെടുന്ന മാരാര്‍ ഏറെനാളായി അസുഖ ബാധിതനായി പെരുവനത്തെ വസതിയില്‍ സ്വസ്ഥജീവിതം നയിച്ചു വരുകയായിരുന്നു.

അന്തരിച്ച പെരുവനം അപ്പുമാരാരും പെരുവനം രാമമാരാരും സഹോദന്മാരാണ്. മേള കലാനിധി പെരുവനം കുട്ടന്‍ മാരാരുടെ ചെറിയച്ഛനും, പെരുവനം സതീശന്‍ മാരാരുടെ അമ്മാവനുമാണ് അനിയന്‍ മാരാര്‍.

സംസ്കാരം പെരുവനത്തെ വീട്ടുവളപ്പില്‍ നടന്നു. തങ്കമണി മാരാസ്യാരാണ് ഭാര്യ. ജയ, സുധ, മുരളി എന്നിവര്‍ മക്കളും രാജന്‍, വേണു, ഗോപാലന്‍ മരുമക്കളുമാണ്.

news credit: deepika
വാര്‍ത്ത‍ ചൂണ്ടികാണിച്ചത് : ബാലഗോപാല മേനോന്‍ കുണ്ടുവാറ 

About the News

Posted on Tuesday, February 19, 2013. Labelled under , . Feel free to leave a response

1 comments for " പെരുവനം അനിയന്‍ മാരാര്‍ അന്തരിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive