അഞ്ചൈന അ​റ്റാക്കിന് മുന്നോടി : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, February 03, 2013

അഞ്ചൈന അ​റ്റാക്കിന് മുന്നോടി

ഹൃദയപേശികൾക്ക് രക്തം പ്രദാനം ചെയ്യുന്ന കൊറോണറി ധമനികളുടെ ആന്തരപാളിയിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണല്ലോ ബ്ലോക്കുണ്ടാകുന്നത്. കൊഴുപ്പുനിക്ഷേപത്തെ തുടർന്ന് ധമനിയുടെ ഉൾവ്യാസം പതിയെപതിയെ കുറയും. കൊറോണറി ധമനിയിലെ ബ്ലോക്കുമൂലം ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദനയാണ് അഞ്ചൈന.


കൊറോണറി ധമനിയുടെ ഉൾവ്യാസം ഏതാണ്ട് 50% വരെ കുറഞ്ഞാലും രോഗിക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകാറില്ല എന്നതാണ് അത്ഭുതകരമായ കാര്യം. കൊറോണറി ധമനിയിൽ സാരമായ ബ്ലോക്കുകളുള്ള രോഗികളിൽ ബ്ലോക്കിന്റെ വ്യാപ്തിക്കനുസൃതമായി കഠിനമായ ജോലികൾ ചെയ്യുമ്പോഴോ (ഏകദേശം 50-70%ബ്ലോക്ക്), വേഗത്തിൽ നടക്കുമ്പോഴോ (70-80%), സാവധാനം നടക്കുക, കുളിക്കുക തുടങ്ങിയ പ്രവർത്തികൾചെയ്യുമ്പോഴോ (80-90%), ചിലപ്പോൾവെറുതെ ഇരിക്കുമ്പാഴോ (90%ന്‌മേൽബ്ലോക്ക്) നെഞ്ചു വേദന അനുഭവപ്പെടാം. അധ്വാനിക്കുമ്പോൾ ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്. ധമനിയിൽ സാരമായ ബ്ലോക്കുള്ളവരുടെ ഹൃദയപേശികൾക്ക് പ്രവർത്തിക്കുവാൻ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ, രോഗിക്ക് നെഞ്ചിന്റെ നടുഭാഗത്തായി ഒരുഭാരം കയ​റ്റിവെച്ചതുപോലെയുള്ള തോന്നലോ, കഴപ്പോ, അരപ്പോ, അനുഭവെപ്പടുന്നു. ഈ നെഞ്ചുവേദനയാണ് അഞ്ചൈന. പലകാരണങ്ങൾ മൂലം നെഞ്ചുവേദന വരാം. ഉദാഹരണത്തിന് പേശിവേദന, ഗ്യാസ്ട്രബിൾ, ന്യുമോണിയ എന്നിവയെല്ലാം നെഞ്ചുവേദന ഉണ്ടാക്കിയേക്കാം. പക്ഷേ അൻജൈന മൂലമുള്ള നെഞ്ചുവേദനയ്ക്ക് ചില പ്രത്യേക സ്വഭാവവിശേഷങ്ങളുള്ളതിനാൽ ഇതിനെ മറ്റുകാരണങ്ങൾ മൂലമുള്ള നെഞ്ചുവേദനയിൽ നിന്നും മിക്കപ്പോഴും തിരിച്ചറിയാൻ സാധിക്കും.

നെഞ്ചിന്റെ നടുഭാഗത്ത് വലിയൊരുഭാരം കയറ്റിവച്ചിരിക്കുന്നതുപോലെയോ, അരപ്പ് പോലെയോ അസഹനീയമായ വിമ്മിഷ്ടം പോലെയോ ആണ് അഞ്ചൈന സാധാരണ അനുഭവപ്പെടാറുള്ളത്. ചിലരിൽ ഈ കഴപ്പ് അഥവാ അരപ്പ് ഇടതുകൈയുടെ ഉൾവശത്തേയ്‌ക്കോ, കീഴ്‌ത്താടിയിലേയ്‌ക്കോ, വലതുകൈയുടെ ഉൾവശത്തേയ്‌ക്കോ വ്യാപിച്ചേക്കാം. ഇതിനോടനുബന്ധമായി മിക്കരോഗികളും ശക്തിയായി വിയർക്കുകയും, ചിലർക്ക് ഛർദ്ദിക്കണമെന്നോ മലമൂത്രവിസർജ്ജനം ചെയ്യണമെന്നോ തോന്നിയേക്കാം. അഞ്ചൈന മൂലമുണ്ടാകുന്ന നെഞ്ചുവേദന അദ്ധ്വാനിക്കുമ്പോൾ കൂടുകയും, വിശ്രമിക്കുകയോ ഗുളികകൾ നാക്കിന്റെ അടിയിലിട്ട് അലിയിപ്പിച്ചിറക്കുകയോ ചെയ്യുമ്പോൾ കുറയുകയും ചെയ്യും. വയറ് നിറച്ച് ആഹാരം കഴിച്ചതിനുശേഷം നടക്കുകയോ, ജോലികൾ ചെയ്യുകയോ ചെയ്താൽ അഞ്ചൈന മൂലമുണ്ടാകുന്ന നെഞ്ചുവേദന കലശലാകും. ആഹാരം ദഹിപ്പിക്കുവാൻ വേണ്ടി ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നതാണ് ഇതിന്റെ കാരണം. അധികഠിനമായ നെഞ്ചുവേദന ഏകദേശം അരമണിക്കൂറിന് മുകളിൽ തുടർച്ചയായി നീണ്ടുനിന്നാൽ ഹാർട്ട് അറ്റാക്ക് വന്നതായി കരുതേണ്ടിയിരിക്കുന്നു. അതിനാൽ ഇങ്ങനെയുള്ള രോഗികൾ എത്രയും വേഗം വിദഗ്ധചികിത്സ തേടേതാണ്.
അൻഞ്ചൈനയെ പ്രധാനമായും രണ്ട് വിഭാഗമായി തരംതിരിച്ചിരിക്കുന്നു.

1) സ്​റ്റേബിൾ അൻഞ്ചൈന
രണ്ട് മാസമായി നടക്കുകയോ ജോലികൾ ചെയ്യുമ്പോഴോ മാത്രം ഉണ്ടാകുന്ന അൻഞ്ചൈന ആണിത്.
2) അൺസ്​റ്റേബിൾ അൻഞ്ചൈന
വിശ്രമിക്കുമ്പോഴോ, ഒരുമാസമായി ചെറിയ ജോലികൾ ചെയ്യുമ്പോഴോ ഉണ്ടാകുന്ന അൻജൈനയാണ് അൺസ്​റ്റേബിൾ അൻഞ്ചൈന. ഇങ്ങനെയുള്ള മിക്കരോഗികളിലും അടുത്ത സമയത്തായി.

കൊറോണറി ധമനിയിലെ അതറോസ്‌ക്ലീറോട്ടിക് പ്ലാക്കിൽ നീരുവന്ന്‌വീർത്ത് പൊട്ടി അവിടെ രക്തം കട്ടപിടിച്ച്, ഭാഗികമായ ബ്ലോക്ക് ഉള്ളതായിട്ടാണ് കാണപ്പെടുന്നത്. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ മിക്കവർക്കും, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, രക്തക്കട്ട അലിയുവാൻ വേണ്ട കുത്തിവയ്പ്പുകൾ എടുക്കേിവരും. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഈ ഭാഗികമായ ബ്ലോക്കുകളിൽ വീണ്ടും രക്തം കട്ടപിടിച്ച് പൂർണ്ണ ബ്ലോക്കുകളായി മാറി ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാനും സാധ്യതയേറയാണ്.

ഡോ.വി ജയറാം
അസോസിയേറ്റ് പ്രൊഫസർ(കാർഡിയോളജി)
മെഡിക്കൽ കോളേജ്, ആലപ്പുഴ

news credit:news.keralakaumudi.com

About the News

Posted on Sunday, February 03, 2013. Labelled under , . Feel free to leave a response

0 comments for "അഞ്ചൈന അ​റ്റാക്കിന് മുന്നോടി "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive