സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, February 05, 2013

സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ്ലണ്ടന്‍: സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ഹൃദയാഘാത സാധ്യത 32 ശതമാനം കുറവെന്ന് പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവയുടെ കണക്കിലും മാംസാഹാരം ഉപയോഗിക്കുന്നവരേക്കാള്‍ മികച്ച നിലയിലാണ് സസ്യാഹാരികള്‍.

ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 44,500 പേരില്‍ നടത്തിയ നിരീക്ഷണ-ഗവേഷണങ്ങളെ ആധാരമാക്കിയാണ് ആരോഗ്യലോകം ഈ നിഗമനങ്ങളിലെത്തിയത്. ഈ കണ്ടെത്തലുകള്‍ അമേരിക്കന്‍ മാസികയായ "ക്ലിനിക്കല്‍ ന്യൂട്രീഷന്‍" പ്രസിദ്ധീകരിച്ചു.

പാശ്ചാത്യരാജ്യങ്ങളില്‍ ഹൃദയസ്തംഭനം വളരെ വ്യാപകമായ സാഹചര്യത്തിലായിരുന്നു പഠനം. പ്രതിവര്‍ഷം 94,000 പേരാണ് ബ്രിട്ടനില്‍മാത്രം ഹൃദയസ്തംഭനംമൂലം മരിക്കുന്നത്.

photo & news credit: deshabhimani.com 

About the News

Posted on Tuesday, February 05, 2013. Labelled under , . Feel free to leave a response

0 comments for "സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive