ഷാര്‍ജ യൂസ്ഡ് പുസ്തകമേള 26 മുതല്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, February 19, 2013

ഷാര്‍ജ യൂസ്ഡ് പുസ്തകമേള 26 മുതല്‍



ഷാര്‍ജ* ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസി(എസ്‌സിഎച്ച്എസ് )ന്റെ നേതൃത്വത്തില്‍ അഞ്ചാമത് യൂസ്ഡ് പുസ്തകമേള ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഷാര്‍ജ പാം ഗാര്‍ഡന്‍ ലേയ്ക്ക് ഖാലിദില്‍ നടക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മേള കുറഞ്ഞ വിലയില്‍ നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കി വായനാശീലം വളര്‍ത്തുവാനും കുട്ടികളിലും യുവതീ യുവാക്കളിലും സ്വമനസ്സാലെ സമൂഹത്തിനു സേവനം ചെയ്യാനുള്ള ശീലം ഉണ്ടാക്കി എടുക്കുന്നതിനുമാണ് സംഘടിപ്പിക്കുന്നത്.

മേളയില്‍ സ്വരൂപിക്കുന്ന പണം എസ്‌സിഎച്ച്എസ് നടത്തുന്ന വിവിധ പരിപാടികള്‍ക്ക് വിനിയോഗിക്കും. വായിച്ച ശേഷം വെറുതെ വച്ചിരിക്കുന്ന പുസ്തകങ്ങള്‍ ശേഖരിച്ചു ചുരുങ്ങിയ വിലയില്‍ അവ പൊതു ജനത്തിന് ലഭ്യമാക്കുക വഴി കൂടുതല്‍ ആളുകളിലേക്ക് അറിവും വിജ്ഞാനവും എത്തിക്കാനുള്ള ശ്രമവുമുണ്ട്. കൂടാതെ, അംഗ വൈകല്യമുള്ള കുട്ടികളെ പബ്ലിക്- പ്രൈവറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും മറ്റും പരിചയപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. ഏതു ഭാഷയിലുള്ള പുസ്തകങ്ങളും സംഭാവന ചെയ്യാം. കേടുപാടുകള്‍ ഇല്ലാത്തവയും വീണ്ടും മറ്റു വായനക്കാര്‍ക്ക് വായിക്കാന്‍ താല്‍പര്യം തോന്നുന്നതുമായിരിക്കണം പുസ്തകങ്ങള്‍. കുട്ടികള്‍ക്കുള്ള കഥാ പുസ്തകങ്ങള്‍, നോവലുകള്‍, ശാസ്ത്ര സാഹിത്യ സാങ്കേതിക വിദ്യകള്‍ വിവരിക്കുന്ന റഫറന്‍സ് ബുക്കുകള്‍ എന്നിവയും സംഭാവന ചെയ്യാം. എന്നാല്‍ മാസികകളും സ്‌കൂള്‍ പുസ്തകങ്ങളും എടുക്കുകയില്ല.

ഓരോ വിഭാഗങ്ങളില്‍ പ്രത്യേകം തരം തിരിച്ചു പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂല്യം അനുസരിച്ച് മൂന്ന് ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെയുള്ള ആകര്‍ഷകമായ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. ഷെയ്ഖാ ജമീല അല്‍ ഖാസിമിയുടെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് മേള. രണ്ടു വര്‍ഷം മുന്‍പ് നടന്ന നാലാമത് മേള 40,000 ത്തില്‍ അധികം പേര്‍ സന്ദര്‍ശിച്ചു. ഇത്തവണ കൂടുതല്‍ പുസ്തകങ്ങളും കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ആകര്‍ഷകമായ വിജ്ഞാന പ്രദമായ പരിപാടികള്‍ ഒരുക്കിയും വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള. പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 06 5669966, 06 5671117 എന്ന നമ്പരില്‍ വിളിച്ചു ഷാര്‍ജ യര്‍മൂഖ് ഏരിയയിലുള്ള എസ്‌സിഎച്ച്എസ് ക്യാംപസില്‍ എത്തിക്കാം. വിവരങ്ങള്‍ക്ക്: മിഹ്‌രാജ് അബ്ദുല്‍ റഹിം (050 7965576).




News & Photo Credit
 malayala_manorama_logo

About the News

Posted on Tuesday, February 19, 2013. Labelled under , . Feel free to leave a response

1 comments for "ഷാര്‍ജ യൂസ്ഡ് പുസ്തകമേള 26 മുതല്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive