കൊച്ചി സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, January 15, 2013

കൊച്ചി സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിടെക്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള 2013 അധ്യയനവര്‍ഷത്തിലെ പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 11, 12, തീയതികളിലാണ് പരീക്ഷ. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 20ന് ആരംഭിക്കും. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/എംഫില്‍/ഡോക്ടറേറ്റ്/എംഎ ട്രാന്‍സലേഷന്‍ ഇന്‍ ജര്‍മന്‍-റഷ്യന്‍ എന്നീ കോഴ്സുകള്‍ക്കുള്ള അപേക്ഷ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളില്‍നിന്ന് നേരിട്ടും തപാല്‍ മുഖേനയും 14 മുതല്‍ ഫെബ്രുവരി 11 വരെ ലഭിക്കും. എംടെക്/എംബിഎ അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. മാര്‍ച്ചില്‍ ഓണ്‍ലൈനായി ഗേറ്റ് സ്കോര്‍/സി-മാറ്റ് സ്കോര്‍ എന്നിവ സമര്‍പ്പിക്കണം. എംബിഎ അപേക്ഷകര്‍ക്ക് യൂണിവേഴ്സിറ്റിയുടെ പൊതുപരീക്ഷ ഇല്ല. വിവരങ്ങള്‍ www.cusat.ac.in, www.cusat.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.


പിജി പ്രോഗ്രാമുകളായ എല്‍എല്‍എം, എംസിഎ, ത്രിവത്സര എല്‍എല്‍ബി, എംഎസ്സി കോഴ്സുകളായ അപ്ലൈഡ് കെമിസ്ട്രി, ബയോ ടെക്നോളജി, ഇലക്ട്രോണിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ ടെക്നോളജി, ഹൈഡ്രോ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മറൈന്‍ ബയോളജി, മറൈന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, മെറ്റീരിയോളജി, ഓഷ്യനോഗ്രഫി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, എംഎഫ്എസ്സി-സീ ഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, ബയോ പോളിമര്‍ സയന്‍സ്, എംടെക് കോഴ്സുകളായ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സേഫ്റ്റി ആന്‍ഡ് ഫയര്‍, മെക്കാനിക്കല്‍, ഷിപ്ടെക്നോളജി, മറൈന്‍, പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി ഫോട്ടോണിക്സ്, എംഎ ഹിന്ദി, അഞ്ചുവര്‍ഷ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), ബികോം എല്‍എല്‍ബി (ഓണേഴ്സ്), എംഎ അപ്ലൈഡ് ഇക്കണോമിക്സ് ആന്‍ഡ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളായ എംഐപി, പിഎച്ച്ഡി ആന്‍ഡ് എല്‍എല്‍എം (ഐപിആര്‍), പിഎച്ച്ഡി തുടങ്ങിയവയിലേക്കാണ് പ്രവേശനം. ബിടെക് പ്രോഗ്രാമുകളുടെ രണ്ടാം വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാറ്ററല്‍ എന്‍ട്രിയും ഉണ്ടാകും

News credit: deshabhimani.com

About the News

Posted on Tuesday, January 15, 2013. Labelled under , . Feel free to leave a response

0 comments for "കൊച്ചി സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive