ആനക്കോട്ടയില്‍ കുട്ടിശങ്കരന്‍ തളര്‍ന്നു വീണു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, January 15, 2013

ആനക്കോട്ടയില്‍ കുട്ടിശങ്കരന്‍ തളര്‍ന്നു വീണു




ഗുരുവായൂര്‍:ആനക്കോട്ടയിലെ തലമുതിര്‍ന്ന ആനകളില്‍പ്പെട്ട കുട്ടിശങ്കരന്‍ അവശനായി തളര്‍ന്നുവീണു. ഞായറാഴ്ച രാത്രിയായിരുന്നു എഴുന്നേല്‍ക്കാനാവാത്ത വിധം തളര്‍ന്നത്. ദേവസ്വം അധികൃതരുടെയും ചികിത്സാ വിദഗ്ധരുടെയും പ്രത്യേക നിരീക്ഷണത്തിലാണിപ്പോള്‍ കുട്ടിശങ്കരന്‍.
കഴിഞ്ഞ മാസം ശരീരമാസകലം നീര് കെട്ടിയതിനാല്‍ തടികൊണ്ടുള്ള താങ്ങിലായിരുന്നു കുട്ടിശങ്കരന്‍ നിന്നിരുന്നത്. പിന്നിലെ വലതു അമരത്തിനും ഇടതു നടയിലുമായിരുന്നു നീര്. അന്ന് തീറ്റപോലും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആയുര്‍വേദ- അലോപ്പതി മരുന്നുകള്‍ നല്‍കുകയും വിദഗ്ധരുടെയും പാപ്പാന്മാരുടെയും പരിചരണം കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ ആന സുഖംപ്രാപിച്ചുവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രി എഴുന്നെള്ളിപ്പിനിടെ ഗോകുല്‍ എന്ന കൊമ്പന്‍ കുത്തിമറിച്ചിട്ട ആനയാണ് കുട്ടിശങ്കരന്‍. അന്നത്തെ ആക്രമണം കുട്ടിശങ്കരനെ കാര്യമായി ബാധിച്ചിരുന്നു. അതിന്‌ശേഷം എഴുന്നെള്ളിപ്പുകള്‍ക്കൊന്നും കൊണ്ടുപോകാറില്ല.
1956 ല്‍ പാലക്കാട് കോങ്ങാട് ചിന്നക്കുട്ടന്‍ നായര്‍ നടയിരുത്തിയ ആനയ്ക്ക് ദേവസ്വത്തിന്റെ രേഖപ്രകാരം ഇപ്പോള്‍ 61 വയസ്സാണ്.


News & Photo Credit
       mathrubhumi_logo

About the News

Posted on Tuesday, January 15, 2013. Labelled under , . Feel free to leave a response

0 comments for "ആനക്കോട്ടയില്‍ കുട്ടിശങ്കരന്‍ തളര്‍ന്നു വീണു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive