വിദ്യാർത്ഥികളിൽ സന്പാദ്യശീലം വളർത്താൻ കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, December 04, 2012

വിദ്യാർത്ഥികളിൽ സന്പാദ്യശീലം വളർത്താൻ കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങുന്നു

തിരുവനന്തപുരം: അഞ്ച് മുതൽ പത്ത് വരെയുള്ള ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ലഘുസന്പാദ്യം വഴി ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ തുക സംഭരിക്കാൻ 'എഡ്യുകെയർ' എന്ന പേരിൽ കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങുന്നു. പന്ത്രണ്ടാം ക്ളാസ്സിന് ശേഷം ചിട്ടി തുക ലഭിക്കുന്ന വിധത്തിലാണ് എഡ്യുകെയർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു.


ഉന്നത വിദ്യാഭ്യാസത്തിന് ശേഷം അതിനനുസൃതമായ തൊഴിൽ നേടാൻ ആവശ്യമായ അംഗീകൃത പരിശീലന കോഴ്സുകളിൽ ചേരാൻ സാന്പത്തികസഹായം അനുവദിക്കുന്ന നൈപുണ്യ വികസന വായ്പാ പദ്ധതിയും ഉടൻ തുടങ്ങും. 2011-12 ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിദ്യാധനം പദ്ധതിയിൽ ഒരു കോടിയോളം രൂപയുടെ വായ്പ അനുവദിച്ചു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നാലു ശതമാനം സബ്സിഡി കഴിച്ച് എട്ടു ശതമാനം പലിശയ്ക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
കെ.എസ്.എഫ്.ഇയിൽ സ്വർണപണയത്തിന്റെ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയിലെത്തി. വ്യക്തിഗത വായ്പ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാക്കി. ഉപഭോക്തൃ വായ്പ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി. ഭവനവായ്പയുടെ പരിധി 25 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയാക്കി. സുഗമ, അക്ഷയ ഓവർഡ്രാഫ്ര്ര് ഒരു ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തി. 207 കോടി ലക്ഷ്യമിട്ട ഭാഗ്യവർഷ ചിട്ടിയിൽ 246 കോടി സമാഹരിക്കാനായി. കഴിഞ്ഞവർഷം 157 കോടിയാണ് സമാഹരിച്ചത്.

ആൾജാമ്യ പരിധി അഞ്ചു ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി. വസ്തുജാമ്യ പരിധി ഒരു കോടിയിൽ നിന്ന് ഒന്നരക്കോടിയാക്കി. കഴിഞ്ഞ വർഷം മാർച്ച് 31ന് 366 ശാഖകൾ ഉണ്ടായിരുന്നത് ഇപ്പോൾ 437 ശാഖകളായി ഉയർന്നു. മൂന്നു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും ശാഖ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപ്പു സാന്പത്തിക വർഷത്തിൽ തന്നെ എല്ലാ ശാഖകളെയും ബന്ധിപ്പിക്കുന്ന കോ‌ർസൊല്യുഷൻ നടപ്പാക്കും. ഇതോടെ ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലുള്ള ഇടപാടുകൾ നടത്താം. ബാങ്കുകളുമായി സഹകരിച്ച് എ.ടി.എമ്മുകളിൽ നിന്ന് കെ.എസ്.എഫ്.ഇ ഇടപാടുകാർക്ക് പണം പിൻവലിക്കാൻ അവസരമൊരുക്കാനും പദ്ധതിയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും.
News & Photo Credit
news.keralakaumudi 

About the News

Posted on Tuesday, December 04, 2012. Labelled under , . Feel free to leave a response

1 comments for "വിദ്യാർത്ഥികളിൽ സന്പാദ്യശീലം വളർത്താൻ കെ.എസ്.എഫ്.ഇ ചിട്ടി തുടങ്ങുന്നു "

  1. VERY HAPPY AND GOOD NEWS - CONGRATULATIONS AND SEEMS A VERY GOOD SAVING SCHEME FOR CHILDREN's EDU.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive