പുതുക്കാട് നിന്നും ഹെലികോപ്റ്റര്‍ സര്‍വ്വീസ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, December 15, 2012

പുതുക്കാട് നിന്നും ഹെലികോപ്റ്റര്‍ സര്‍വ്വീസ്


തൃശ്ശൂര്‍:ചാര്‍ട്ടേഡ് വിമാനക്കമ്പനിയായ ചിപ്‌സാന്‍ ഏവിയേഷന്‍ പുതുക്കാട് നിന്നും ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂരിന്റെ ആകാശക്കാഴ്ചകളാണ് ഹെലികോപ്റ്റര്‍ യാത്രയിലൂടെ ഒരുക്കുന്നത്. ഡിസംബര്‍ 14, 15, 16 തിയ്യതികളില്‍ ആദ്യഘട്ട യാത്ര തുടങ്ങും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പുതുക്കാട് സെന്റ് ജോസഫസ് ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ഒരുക്കുന്നത്. പുതുക്കാട്-ചിമ്മിനി - പുതുക്കാട്, പുതുക്കാട്- തൃശ്ശൂര്‍ ടൗണ്‍- പുതുക്കാട്, പുതുക്കാട്- ഇരിങ്ങാലക്കുട-പുതുക്കാട് യാത്രകള്‍ക്ക് ഒരാള്‍ക്ക് 2600 രൂപയാണ് ഈടാക്കുന്നത്. ഒരു യാത്രയില്‍ 6 പേര്‍ക്ക് കയറാം. തൃപ്രയാര്‍, തുമ്പൂര്‍മുഴി യാത്രകളും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഇളവും നല്കും. ചിപ്‌സാന്‍ ഏവിയേഷന്റെ മേധാവി പുതുക്കാട് സ്വദേശി സുനില്‍ നാരായണനും പുതുക്കാട് ശോഭ സാരി ഹൗസും ചേര്‍ന്നാണ് സര്‍വ്വീസ് ഒരുക്കുന്നത്. പത്രസമ്മേളനത്തില്‍ ചിപ്‌സാന്‍ ഏവിയേഷന്‍ കേരള ഹെഡ് സോമന്‍ ജോര്‍ജ്, സെബി കൊടിയന്‍ എന്നിവര്‍ പങ്കെടുത്തു. 


News  credit :   mathrubhumi_logo



About the News

Posted on Saturday, December 15, 2012. Labelled under , . Feel free to leave a response

1 comments for "പുതുക്കാട് നിന്നും ഹെലികോപ്റ്റര്‍ സര്‍വ്വീസ്"

  1. മ്മടെ തൃശ്ശൂര് മാറിട്ടാ, പഴയ കാലല്ലത്. എന്തായാലും മ്മള് നാട്ടില്‌ വരുമ്പോ കാണാം...അല്ല അവിടെ ഉണ്ടാകണം ട്ടാ

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive