ചേര്‍പ്പ്‌ മേഖല വരള്‍ച്ചയിലേക്ക് !!!! : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, December 19, 2012

ചേര്‍പ്പ്‌ മേഖല വരള്‍ച്ചയിലേക്ക് !!!!

ചേര്‍പ്പ് * കാലവര്‍ഷത്തിന്റെയും അധികൃതരുടെ അനാസ്ഥയും ഒത്തു ചേര്‍ന്നപ്പോള്‍ മേഖല കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്നു. നൂറുകണക്കിനു വീടുകളിലെ കിണറുകളില്‍ വേനലിലും വെള്ളം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന പെരുവനം ചിറയിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ പകുതിയായി.

പഞ്ചായത്ത് അധികൃതര്‍ കെട്ടിയ ബണ്ടിന്റെ ബലക്കുറവ് മൂലം ബണ്ടിന്റെ പലയിടങ്ങളിലായി വെള്ളം ചോര്‍ന്നു കൊണ്ടിരിക്കുന്നതും ചിറയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനു കാരണമാകുന്നു. ദിവസങ്ങളായി ചിറയിലെ വെള്ളം ചോര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. 22 ഏക്കറിലധികം വരുന്ന പെരുവനം ചിറയിലെ വെള്ളമാണു കടുത്ത വേനലില്‍ ഊരകം, പൂച്ചിന്നിപ്പാടം, വല്ലച്ചിറ, പെരുവനം, ചേര്‍പ്പ് പള്ളി പരിസരം, തായംകുളങ്ങര മേഖലയിലെ ആയിരക്കണക്കിനു കിണറുകളില്‍ കുടിനീരായി എത്തുന്നത്. ഇപ്പോള്‍ തന്നെ ചിറയിലെ വെള്ളം കുറഞ്ഞപ്പോള്‍ കിണറ്റിലെ വെള്ളവും കുറഞ്ഞുവെന്നു പരിസരവാസികള്‍ പറയുന്നു.

ചിറയിലെ വിരിപ്പ് കൃഷി കഴിഞ്ഞു കന്നിമാസം 15നു ചിറ കെട്ടും. തുലാവര്‍ഷ മഴവെള്ളം ചിറയില്‍ ശേഖരിച്ചു നിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നീട് മേടം 15നാണു ചിറ തുറക്കുക. ഇക്കൊല്ലം കൃഷിയിറക്കുവാന്‍ വൈകിയതിനാല്‍ ചിറയിലെ കൊയ്ത്തും വൈകി. അതിനെ തുടര്‍ന്നു ബണ്ട് കെട്ടുന്നതിനും തുറക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് അധികൃതര്‍ 10 ദിവസം വൈകിയാണു ചിറ കെട്ടിയത്. അത്രയും 
ദിവസത്തെ മഴവെള്ളം നഷ്ടമാവുകയും പിന്നീട് കാലവര്‍ഷം ചതിക്കുകയും ചെയ്തു. ചിറയില്‍ ബണ്ട് കെട്ടാന്‍ കരാറുകാരനെ ലഭിച്ചില്ലെന്നു പറഞ്ഞ് അധികൃതര്‍ ബണ്ട് കെട്ടുവാന്‍ പഞ്ചായത്ത് ജീപ്പ് ഡ്രൈവറെയും പ്യൂണിനെയുമാണ് ഏറ്റവും വലിയ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ഏല്‍പ്പിച്ചത്. ഇവരുടെ പരിചയക്കുറവിനെ തുടര്‍ന്നു ബണ്ടില്‍ പലയിടത്തായി ചോര്‍ച്ച ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ ചിറയിലെ വെള്ളത്തിന്റെ അളവ് ഓരോ ദിവസവും കുറഞ്ഞുവരുന്ന അവസ്ഥയാണിപ്പോള്‍.

ഉടന്‍ ചിറയിലെ ചോര്‍ച്ച അടച്ച് ജലം നിലനിര്‍ത്തി തങ്ങളെ വേനലിലെ ശുദ്ധജല ക്ഷാമത്തില്‍നിന്നു രക്ഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. താല്‍ക്കാലിക ബണ്ട് കെട്ടുന്ന പഴകിയ സമ്പ്രദായം അവസാനിപ്പിച്ച് ഇവിടെ റഗുലേറ്റര്‍ പണിതു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതാണു പ്രശ്‌നത്തിനു ശാശ്വത പരിഹാരമെന്നു പെരുവനം ചിറ ജലസംഭരണ-സംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് അംഗം ബാലകൃഷ്ണന്‍ മാലി പറയുന്നു

News & Photo Credit
 malayala_manorama_logoAbout the News

Posted on Wednesday, December 19, 2012. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ്‌ മേഖല വരള്‍ച്ചയിലേക്ക് !!!!"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive