കൊഞ്ഞനം ഇഷ്ടപ്പെടാത്ത കുട്ടിക്ക് ദേഷ്യം വന്നാല്‍???????? : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, December 06, 2012

കൊഞ്ഞനം ഇഷ്ടപ്പെടാത്ത കുട്ടിക്ക് ദേഷ്യം വന്നാല്‍????????

(സംഭവകഥ / സംഭവിക്കാവുന്ന കഥ.... കുറച്ചു ഉപ്പും മുളകും ചേര്‍ത്ത്...) 
by Balettan

ഭയങ്കര വിശപ്പ്............. വയര്‍ കത്തുകയാണ്‌. മീറ്റിംഗ് കഴിഞ്ഞത് ഉച്ചക്ക് 3 മണിക്ക്......ഇതിനിടയില്‍ കഴിച്ചതോ ഒരു സമോസ ! .... 10 മിനിറ്റ് നടക്കാനുള്ള ദൂരമേ വീട്ടിലേക്കുള്ളൂ. കയ്യില്‍ കുറേ പേപ്പറും, സ്ഥിരം കൊണ്ട് നടക്കുന്ന ഒരു പഴഞ്ജന്‍ ബാഗും ഉണ്ട്- സ്പീഡ് നടത്തത്തില്‍ കുറെ സമ്മാനം കിട്ടിയിട്ടുള്ള തനിക്ക് സ്പീഡില്‍ നടക്കാന്‍ ആരോടും ചോദിക്കേണ്ടതില്ലല്ലോ എന്ന ഭാവത്തില്‍........ വീട്ടില്‍ എത്തി പുളിങ്കറിയും മോരും കൂടി ശാപ്പിടണം! തലേ ദിവസം നേരം വൈകി ഉറങ്ങിയ കാരണം ഉച്ചക്കെങ്കിലും ഒരു മണികൂര്‍ ഉറങ്ങണം... പിന്നെ വ്യാഴാഴ്ചയല്ലേ വയ്കുന്നേരം വല്ല ഷോപ്പിംഗ്‌ കോപ്ലെക്സിലേയ്കോ, പാര്‍ക്കിലേയ്കോ ഫാമിലിയോടൊപ്പം പോകാം...പിന്നെ വീക്ക്‌ഏന്‍ഡ് അല്ലെ ഫാമിലിയെ സന്തോഷിപ്പിച്ച് എത്തിയാല്‍ 2-3 ലാര്‍ജ് അടിച്ചു തുള്ളി കളിക്കാം..ഹാ ഹാ..... അങ്ങിനോക്കെ മനസ്സില്‍ കരുതി ഓടുകയായിരുന്നു... പറ്റാവുന്ന സ്പീഡില്‍.

ദൈറ പാര്‍ക്കിന്റെ അടുത്ത് ഒരു ഓപ്പണ്‍ അറബ് റസ്റ്റോറന്റിന്റെ അടുത്തെത്തിയപ്പോള്‍ അവിടെ ഒരു തൂവെള്ള പോമറേനിയന്‍ പട്ടിക്കുട്ടി രണ്ടു കാലും മടക്കി ഇരിക്കുന്നത് കണ്ടു. നല്ല ഭംഗി! നല്ല അരുമ ! അവളെ ഞാനൊന്നു തല തിരിച്ച് നോക്കി! എന്തോ ആലോചിച്ചു ഇരിക്കുകയാണ് ഞങ്ങള്‍ പരസ്പരം വീണ്ടും നോക്കി... കുരുത്തകേടിനു ഞാന്‍ സ്നേഹത്തോടെ അവളെ നോക്കി ഒരു കൊഞ്ഞനം കാട്ടി... കുട്ടിക്കാലത്ത് ചങ്ങാതിമാരായി തല്ലു കൂടുമ്പോള്‍ പോലും കൊഞ്ഞനം കാട്ടാത്ത ഞാന്‍ !!! അങ്ങിനെ അപ്പോള്‍ കാട്ടാന്‍ തോന്നിയത് എനിക്ക് കണ്ടകശനി ആയതുകൊണ്ട് തന്നെ!! - കൊഞ്ഞനം കാട്ടിയതും അവള്‍ എന്റെ നേരെ വന്നു ഒരു കടിയും ഒരു തിരിച്ചു പോക്കും!.... അവള്‍ ഇരുന്ന സ്ഥലത്ത് തന്നെ ചെന്നിരുന്ന് എന്നെ നോക്കി ഒന്നു കളിയാക്കി ചിരിച്ചു , ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന മട്ടില്‍! അതിനു ശേഷം നാവ് മുഴുവന്‍ പുറത്തിട്ടു എന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരുന്നു.... ഒരു തരം പ്ലാന്‍ ചെയ്ത കടി!!!വ്യാഴാഴ്ച തവിടുപൊടി!!!!!!

കുട്ടിപ്പട്ടിയുടെ കടിയും, എന്റെ അയ്യോ നിലവിളിയും കണ്ട് ഹുക്ക വലിച്ചു കൊണ്ടിരിക്കുകയായിരുന്ന അറബി സംസാരിക്കുന്ന കുറെ ആളുകള്‍ ഓടി വന്നു...ചിലര്‍ ടാക്സി നിര്‍ത്താന്‍ ആംഗ്യം കാണിക്കുന്നത് കണ്ടൂ... "ലാസ്യം ലാസ്യം ഹോസ്പിടല്‍..സുറ സുറ , അതിലൊരാള്‍.!......!..... ....പ്ലേഗ് പ്ലേഗ് റോ ഹോസ്പിടല്‍ (എലി കടിചാലാണ് പ്ലേഗ് വരിക , പട്ടി കടിച്ചാല്‍ റാബീസ് ആണ് എന്ന് ഞാന്‍ തിരുത്തിയില്ല!)" "മോ മുശ്കില്‍..ആന ഓക്കേ.. തമാം.." എന്നൊക്കെ ഞാന്‍ പറഞ്ഞൂ നോക്കീ... പക്ഷെ അവര്‍ക്ക് എന്നെ അങ്ങിനെ ഒറ്റയ്ക്ക് വിടാന്‍ പേടി!! വീട്ടിലേയ്ക്ക് വിളിക്കാന്‍ ഓര്‍ഡര്‍ ആയി... അപ്പോള്‍ തന്നെ അവരുടെ മുമ്പില്‍ വെച്ച് വീട്ടിലേയ്ക്ക് വിളിച്ചു സംഭവം പറഞ്ഞൂ...

10 മിനിട്ടിനുള്ളില്‍ ഒരു ബറ്റാലിയന്‍ എത്തി - എല്ലാവരും വളരെ ദുഖത്തില്‍ !! രക്ഷപ്പെടുമോ അതോ??...... പല ചിന്തകള്‍....പട്ടിയല്ലേ കടിച്ചത് !!--- ഇനിയെങ്ങാന്‍ പേ ഉണ്ടാകുമോ? വണ്ടി നേരെ റഷീദ് ഹോസ്പിറ്റലിലേയ്ക്ക് പാഞ്ഞു...അപ്പോഴേയ്ക്കും എങ്ങിനെയോ ലാലേട്ടനെ പട്ടി കടിച്ച വിവരം ദുബായില്‍ ഒരു വിധം എല്ലാവരും അറിഞ്ഞൂ ... ദുബായില്‍ പട്ടി കടിക്കുകയോ? പലരും ചോദ്യങ്ങള്‍ തുടങ്ങി - ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ! എന്നു പറഞ്ഞ പോലെ - എന്റെ പ്രിയപ്പെട്ട ഒരു ഫാമിലി ഫ്രണ്ട് പറഞ്ഞു - "ദുബായില്‍ ആരെയെങ്കിലും പട്ടി കടിച്ചിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനെ ആയിരിക്കും! കാരണം ലാലേട്ടന്‍ എന്തെങ്കിലും കുസൃതി ആ പട്ടിയോട്‌ കാണിച്ചിരിക്കും. ഒന്നുകില്‍ ഓട്ടം തുള്ളല്‍ അല്ലെങ്കില്‍ കഥകളി... തീര്‍ച്ച....."

റാഷിദ്‌ ഹോസ്പിറ്റല്‍ എത്തി !! നേരെ എമര്‍ജന്‍സി തന്നെ ശരണം - എന്താണെന്ന് ചോദിക്കും മുന്‍പ് തന്നെ സ്ട്രെചെര്‍ എത്തി , എല്ലാ സമഗികളും അടക്കം - എന്നെ പിടിച്ചു കിടത്തി, ഹാര്‍ട്ട്‌ അറ്റാക്കണോ അതോ ഹൈ പ്രഷര്‍ ആണോ, ഷോക്ക്‌ ഏറ്റതാണോ എന്താവോ ആര്‍ക്കും ഒരു പിടിയില്ലല്ലോ - ഒരു അറബ് ഡോക്ടര്‍ ഉടനടി വന്നു , അപ്പോഴാണ് ഞങ്ങള്‍ സത്യം പറഞ്ഞത് .......ആഹ "സുനു ഹാധ പട്ടികടിക്ക് എമര്‍ജന്‍സിയോ ? മൂക്ക് മാഫി .....".ഭയങ്കര ദേഷ്യത്തില്‍ ഡോക്ടര്‍ അദേഹ ത്തിന്റെ കണ്സുല്‍തിംഗ് റൂമിലേക്ക്‌...ഒന്നോ രണ്ടോ ആളുകളോട് മാത്രം വരാന്‍ പറഞ്ഞു - .ലാലേട്ടന്റെ പേടിച്ചു തളര്‍ന്ന ബീബിയും അടുത്ത രണ്ടു സുഹ്രുത്തുക്കളും കൂടെ വന്നൂ - "മാഫി മുശ്കില്‍ കോറല്‍ മാത്രമേയുളു പേടിക്കാനൊന്നും ഇല്ല , വളര്‍ത്തു പട്ടിയണോ ? പട്ടിയുടെ പേര് അറിയാമോ" എന്നൊക്കെയുള്ള ചോദ്യങ്ങള്‍ , അറിയില്ല എന്ന് ഞാന്‍ പറഞ്ഞു ....ഉടനെ 3 ഇഞ്ജെക്ഷന്‌ എഴുതി തന്നു ... റാബീസ് വാകസിന്‍ മൂന്ന് മാസത്തേക്ക്... 1-1-1 ഓരോ മാസം ഓരോന്ന് .... (നാട്ടില്‍ ആയിരുന്നുവെങ്കില്‍ പത്ത്തിന്‍റെ കളിയ്നായേനേ!).......... "നോ ആള്‍ക്കഹോള്‍ ഫോര്‍ ത്രീ മന്ത്സ് .വേറെ പഥ്യം ഒന്നുമില്ല ..ഓക്കേ മാ സലാം", അല്ലെങ്കിലും കള്ള് ആര്‍ക്കു വേണം എന്ന മട്ടില്‍ ഞാനും!താങ്ക് യു ഡോക്ടര്‍ ശുക്രന്‍ ---- ഡോക്ടര്‍ തന്ന പ്രിസ്ക്രിപ്ഷന്‍ കൊണ്ട് നഴ്സിംഗ് റൂമിലേക്ക്‌ നീങ്ങി, ഒരു സൂചി കുത്തി മടങ്ങി . എല്ലാം ഫ്രീ ആയിരുന്നൂ, എമര്‍ജന്‍സി അല്ലേ? ആശുപത്രിയിലെ സൌകര്യങ്ങള്‍ കണ്ടാല്‍ കൊതി തോന്നും...മൂന്നുമാസവും അവിടെത്തന്നെ കിടന്നാല്‍ മതിയായിരുന്നു....

അടുത്ത മാസം ഹയാത്തിലെ പാര്‍ട്ടി? ന്യൂ ഇയര്‍ പാര്‍ട്ടി? രഘുവിന്റെ പിറന്നാള്‍ പാര്‍ട്ടി!!, എല്ലാം പോയീ... ഈ പട്ടികടിയോടെ!....ന്യൂസ്‌ നാട്ടിലും എത്തി - നമ്മുടെ ലാലേട്ടനെ പട്ടി കടിച്ചു !!... രക്ഷയില്ല എന്നാണ് കേള്‍ക്കുന്നത് - വിളികള്‍ വന്നു കൊണ്ടേയിരുന്നൂ - പട്ടിയെ കെട്ടിയിടാന്‍ ഒരാളുടെ ഉപദേശം - 10 ദിവസത്തിനുള്ളില്‍ പട്ടി ചത്താല്‍ പട്ടിക്കു പേ ഉണ്ടന്നാണ് കരുതേണ്ടത്. സൂക്ഷിക്കണം ലാലേട്ടാ ....INJECTION മറക്കരുതു, എന്നൊക്കെ............സാധാരണ നാട്ടില്‍ നിന്ന് വിളിക്കാത്തവര്‍ പോലും വിളിക്കുന്നു ...ഇത്രയും ഗംഭീരമാണോ പട്ടികടി?????

പത്തു ദിവസം കഴിഞ്ഞപ്പോള്‍ പട്ടി ചത്തോ എന്ന് അറിയാന്‍ ഞാന്‍ പോയി - അവിടെ അവള്‍ ഓടി കളിക്കുന്നൂ... മിടുമിടുക്കിയായീ ....സമാധാനമായീ പട്ടീ...സമാധാനമായി...അവിടെ ചെന്ന നിലയ്ക്ക് പട്ടിയെ കുറിച്ച് ഒന്ന് അന്വേഷിച്ച് നോക്കാം .. - ഇത്രയും നല്ല അച്ചടക്കം ഉള്ള ഒരു പട്ടികുട്ടിയെ ലോകത്ത് കാണില്ലത്രേ ! - രണ്ടു തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ടത്രേ ....ഈ കമന്റ്സ് കേട്ടതോടെ അത്ഭുതം തോന്നി!!- എന്നിട്ടും ആദ്യമായി ഒരാളെ കടിക്കണമെങ്കില്‍ ആ കൊഞ്ഞനം അവളെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടായിരിക്കും ?? ആ കൊഞ്ഞനം ആരെങ്കിലും ഫോട്ടോ എടുത്തിരുന്നുവെങ്കില്‍ ഒരു ഗവേഷണം നടത്താമായിരുന്നൂ. എന്തായാലും ഒരു വലിയ ടിന്‍ ഡാനിഷ് ബട്ടര്‍ കുകീസ്‌ അവള്‍ക്കു ഗിഫ്ടായീ കൊടുത്ത് ഞാന്‍ പെട്ടന്ന് സ്ഥലം വിട്ടു.. കണ്ടകശനിയല്ലേ ഇനിയും കൊഞ്ഞനം കാട്ടാന്‍ തോന്നിയാലോ? ഇത്രയും നല്ല ഗിഫ്റ്റ് കിട്ടിയപ്പോള്‍ ചെയ്ത തെറ്റ് ഓര്‍ത്തു അവള്‍ മുഖം കുമ്പിട്ടിരുന്നു....

പട്ടി കടിച്ചതില്‍ വീട്ടുകാര്‍ക്ക് ഭയങ്കര വിഷമം ഉണ്ടായിരിന്നെങ്കിലും ഇടക്കൊക്കെ ഇങ്ങിനെ കടിക്കട്ടെ എന്നാകും അവരുടെ ഉള്ളില്‍ ... കാരണം കള്ളുകുടിക്കു ഒരു മൂന്ന് മാസത്തെ ഗ്യാപ്പ് എങ്കിലും കിട്ടി...ശരീരം ഒന്ന് നന്നാക്കി കൊടുക്കാമല്ലോ - നമ്മുടെ ലാലേട്ടന്റെ!

"മനുഷ്യന്‌ ജീവിതത്തില്‍ ഡിസിപ്ലിന്‍ വേണമെങ്കില്‍, ഇടക്കൊക്കെ എവിടെ നിന്നെങ്കിലും ഇങ്ങിനെ ഒരു നല്ല കടി കിട്ടണം പലര്‍ക്കും ........" ഞാനും മനസ്സില്‍ കരുതി ....

ഇപ്പോള്‍ ഏതു ജീവിയെ കണ്ടാലും കൊഞ്ഞനം നിര്‍ത്തി നമ്പര്‍ വണ്‍ സല്യൂട്ട് കൊടുക്കും ................................................... ജീവിക്കാന്‍ കൊതിയുള്ളതുകൊണ്ട്‌ മാത്രം!!!!

About the News

Posted on Thursday, December 06, 2012. Labelled under , , . Feel free to leave a response

3 comments for "കൊഞ്ഞനം ഇഷ്ടപ്പെടാത്ത കുട്ടിക്ക് ദേഷ്യം വന്നാല്‍????????"

  1. സൂപ്പര്‍ ബാലേട്ടാ, ഇത് കലക്കി. മേന്പൊടി ഉണ്ടെങ്കിലും നല്ല രസകരമായിരിക്കുന്നു. ഓള്‍ ദി ബെസ്റ്റ്.

  2. DEAR RAGHU

    നന്ദി
    താങ്കളെപോലെയുള്ള നല്ല സുഹൃത്തുകളുടെ അഭിപ്രായങ്ങള്‍ വിലപെട്ടതാണ്, അടുത്ത കഥ ഉടന്‍ എഴുതാന്‍ അത് പ്രേരണ നല്‍കുന്നു.

  3. ഹി ഹി ...അടിപൊളി

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive