ആഹാരത്തിലുണ്ട് ആരോഗ്യം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, December 25, 2012

ആഹാരത്തിലുണ്ട് ആരോഗ്യം

നാവിനു രസം പകരാന്‍ വിഭവങ്ങള്‍ എത്രയാണു ചുറ്റിനും. പീറ്റ്‌സ, ബര്‍ഗര്‍, ലെയ്‌സ്, ചോക്‌ലേറ്റ്‌സ്....കഴിക്കുന്ന നേരമോ? ഏതു നേരത്തും, എന്തും....രുചിയില്‍ ഒരു കോംപ്രമൈസും ഇല്ല....ഫലമോ, മുപ്പതിലെത്തും മുമ്പേ മടിയോടെ പറഞ്ഞുതുടങ്ങും, ചായയില്‍ പഞ്ചസാര വേണ്ട, ഉപ്പ് തീരെ പറ്റില്ല, എരിവുള്ളതൊന്നും വയറിന് ശരിയാവില്ല. ആഹാരകാര്യത്തില്‍ അതിസ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഫലം. കാലം ചെല്ലുന്തോറും ആഹാരത്തിലെ ശീലക്കേടുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വിരുന്നെത്തുന്ന പ്രായവും കുറയുകയാണ്. പരിഹാരം ഒന്നേയുള്ളൂ. ആരോഗ്യപ്രദമായ ആഹാരശീലങ്ങള്‍ പിന്തുടരുക.

തെളിനീരില്‍ തുടങ്ങാം
എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കൂ. ടോണിക് പോലെ അതു ദിനം മുഴുവന്‍ ഉന്മേഷം തരും. ചൂടാക്കി തണുപ്പിച്ച വെള്ളവും കുടിക്കാന്‍ ഉപയോഗിക്കാം. ശോധന ശരിയായി നടക്കുന്നതിനും രാത്രി ഫാനിനു കീഴിലോ എസിയിലോ കിടക്കുന്നതിലൂടെ ശരീരത്തിനു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ കുറവു നികത്തുന്നതിനും ഈ വെള്ളം കുടിക്കല്‍ പ്രയോജനപ്പെടും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.


പ്രഭാതഭക്ഷണത്തെ അവഗണിക്കുകയാണോ?
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ സ്വന്തം ആരോഗ്യത്തിനു പാര വയ്ക്കുകയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതു പ്രഭാതഭക്ഷണമാണ്. ശരിയായ പോഷകസന്തുലമുള്ള പ്രഭാതഭക്ഷണം ഊര്‍ജനില ഉയര്‍ത്തുകയും ദിനം മുഴുവന്‍ പ്രസരിപ്പു നല്‍കുകയും ചെയ്യും. ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂറിനകത്തു പ്രഭാതഭക്ഷണം കഴിക്കുന്നതാണു നല്ലത്.


അളവില്‍ കാര്യമുണ്ട്
നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുകയാണ് അഭികാമ്യം. കാലറി കൂടുതലുണ്ട് എന്നു കരുതി നാലോ അഞ്ചോ നട്‌സ് മാത്രം കഴിക്കുക, അല്ലെങ്കില്‍ കാലറി കുറഞ്ഞതാണെന്നു കരുതി കോണ്‍ഫ്‌ളേക്‌സ്, ഓട്‌സ് മുതലായവ വയറു നിറയെ കഴിക്കുക, ഇതൊന്നും അഭികാമ്യമായ രീതിയല്ല. ഒരാളുടെ പ്രായം, ജോലി എന്നിവയ്ക്കനുസരിച്ച് ആവശ്യമായ ഭക്ഷണം കഴിക്കുകയാണു വേണ്ടത്. കംപ്യൂട്ടറിനു മുന്നില്‍ ദിനം മുഴുവന്‍ ജോലി ചെയ്യുന്നവര്‍ക്കു കുറഞ്ഞ കാലറി മതി. എന്നാല്‍ ഭാരിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതു മതിയാകില്ല. ജോലി കുറവാണ് എന്നു വിചാരിച്ചു വിശക്കാതിരിക്കില്ലല്ലോ എന്നു ചിന്തിക്കുന്നതിലുമുണ്ട് അല്‍പം കാര്യം. ഇവര്‍ ഇടഭക്ഷണമായി പഴങ്ങളോ പഴച്ചാറുകളോ ഉപയോഗിക്കുകയാണെങ്കില്‍ അമിതകാലറി അകത്തു ചെല്ലുമെന്ന പേടി വേണ്ട.


എങ്ങനെ തിരിച്ചറിയും നല്ല ഭക്ഷണം
അരി, തവിട് കളയാതെ കഴിക്കുമ്പോഴേ അതില്‍ നിന്നുള്ള പ്രയോജനം ലഭിക്കൂ. തവിട് കളയാത്ത അരിയില്‍ മാംഗനീസ്, മാഗ്നീഷ്യം, ജീവകം ബി, നിയാസിന്‍, പൊട്ടാസ്യം എന്നിവയടക്കം പതിനഞ്ചോളം പോഷകങ്ങള്‍ ഉണ്ട്. ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഗോതമ്പിന്റെയും ഓട്‌സിന്റെയും ഗുണം. പലഹാരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ധാന്യപ്പൊടികളില്‍ ഒഴിവാക്കേണ്ട ഒന്ന് മൈദയാണ്. പയര്‍വര്‍ഗം തലച്ചോറിന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യും. ചെറുപയര്‍, പരിപ്പ്, ബീന്‍സ്, അമര, മുതിര ഒക്കെ ഇക്കൂട്ടത്തില്‍ പെടും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ എത്രവേണമെങ്കിലും ഉള്‍പ്പെടുത്താം. കാലറി കുറവും നാരുകള്‍ കൂടുതലും ആണ് എന്നതു കൂടാതെ വൈറ്റമിനുകളും ധാതുലവണങ്ങളും ഇതില്‍ ധാരാളമുണ്ട്.


മാംസഭക്ഷണം വേണ്ടെന്നു വയ്ക്കണോ?
പച്ചക്കറികള്‍ മാത്രമല്ല മിതമായ അളവിലാണെങ്കില്‍ മത്സ്യവും മുട്ടയും മാംസവും ആവശ്യം തന്നെ. മൃഗങ്ങളുടെ മാംസത്തെക്കാള്‍ കൊഴുപ്പു കുറവാണ് എന്നതിനാല്‍ പക്ഷികളുടെ മാംസമാണു നല്ലത്. ഇറച്ചി കഴിക്കുമ്പോള്‍ അതിലെ കൊഴുപ്പു മാറ്റി കഴിക്കുകയാണെങ്കില്‍ നന്നായിരിക്കും.
മത്സ്യം മാംസത്തെക്കാള്‍ ശരീരത്തിനു നല്ലതാണ്. മുള്ളുള്ളതരം ചെറുമത്സ്യങ്ങളാണു ശരീരത്തിനു നല്ലത്. മത്തി, അയല, കൊഴുവ എന്നിവ ആരോഗ്യപരമായി നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3, ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ മോശമായ കൊഴുപ്പു കുറയാനും നല്ല കൊഴുപ്പ് കൂടാനും സഹായിക്കും. മത്സ്യം എണ്ണയില്‍ പൊരിച്ചു കഴിച്ചാല്‍ ഈ ഗുണം കിട്ടില്ല എന്നു മാത്രമല്ല ആരോഗ്യത്തിനു ഭീഷണിയുമാകും. മത്സ്യങ്ങള്‍ കറിവച്ചു കഴിക്കുന്നതാണു നല്ലത്.


ഡയറ്റിങ് എന്നാല്‍ ഭക്ഷണം ഉപേക്ഷിക്കലല്ല
ഡയറ്റിങ് എന്നാല്‍ പലര്‍ക്കും ഭ'ക്ഷണം ഗണ്യമായി കുറയ്ക്കുകയോ ഉപേക്ഷിക്കലോ ആണ്. ശരീരത്തിനു വേണ്ടതു വേണ്ട അളവില്‍ കഴിക്കുന്നതാണു യഥാര്‍ഥത്തില്‍ ഡയറ്റിങ്. ഡയറ്റ് ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ അളവു പെട്ടെന്നു ചുരുക്കാതെ പ്രധാനമല്ലാത്ത നേരത്തു കഴിക്കുന്ന ഭക്ഷണം സാലഡുകളോ പഴങ്ങളോ ആക്കി ഡയറ്റിങ് തുടങ്ങാം.


ഫ്രഷ് എല്ലാം ഫ്രഷ് ആണോ?
ഫ്രഷ് പച്ചക്കറികളും ഫ്രഷ് പഴങ്ങളും പാക്കറ്റിലാക്കി കിട്ടുന്ന കാലമാണിന്ന്. കണ്ടാല്‍ കൊതി തോന്നുന്ന ഫ്രഷ്‌നസ് അവയ്ക്കു കാഴ്ചയില്‍ ഉണ്ടാകും. എന്നാല്‍ ഇവയൊക്കെ ഫ്രഷ് ആണെന്ന് ഉറപ്പിക്കാന്‍ പറ്റുമോ? കടുത്ത മരുന്നു പ്രയോഗത്തെയാണ് പേടിക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും അരമണിക്കൂര്‍ നേരമെങ്കിലും ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം കഴുകി എടുക്കുകയാണു മരുന്നു പ്രയോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം. പച്ചക്കറികള്‍ കഴുകിയ ശേഷം അല്‍പം പച്ചവെളിച്ചെണ്ണയോ വിന്നാഗിരിയോ പുരട്ടിയ ശേഷം ഒന്നുകൂടി കഴുകിയെടുക്കുന്നതും നല്ലതാണ്.


ഇവരെ അല്‍പം അകറ്റി നിര്‍ത്താം
മധുരം, ഉപ്പ്, എണ്ണ- ഇവ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്താതിരിക്കുകയാണു നല്ലത്. മധുരം ശരീരത്തിലെത്തുന്ന കാലറിയെ ഗണ്യമായി കൂട്ടും. ഉപ്പ് രക്തസമ്മര്‍ദത്തെ കൂട്ടും. എണ്ണ കൊളസ്‌ട്രോള്‍ അളവിനെ കൂട്ടും. പ്രമേഹം, ഹൃദ്രോഗം, രക്താതിമര്‍ദം എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്താന്‍ ഈ മൂന്നു വില്ലന്മാര്‍ക്ക് കഴിയും എന്നും ഓര്‍ക്കുക. ഒരേ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലതു പലതരം എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും.


ഔഷധഗുണമുള്ള തേന്‍
ഔഷധഗുണമുള്ള മധുരമാണ് തേന്‍. പഞ്ചസാര ഇഷ്ടമല്ലാത്തവര്‍ക്ക് മധുരത്തിനായി തേന്‍ ഉപയോഗിക്കാം. പൂന്തേനില്‍ തേനീച്ചയില്‍ നിന്നുള്ള എന്‍സൈം കൂടി ചേര്‍ന്നാണു തേന്‍ ഔഷധഗുണമുള്ളതാകുന്നത്. എന്‍സൈമിന്റെ അളവ് ഏറ്റവും കൂടുതല്‍ ഉള്ളത് ആപിസ് മെല്ലിഫെറാ എന്ന ഇനത്തില്‍പ്പെട്ട ഹിമാലയന്‍ താഴ്‌വരയിലുള്ള തേനീച്ചകളിലാണ്. ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരത്തില്‍ വളരെയധികം നിഷ്‌കര്‍ഷയുള്ള ള്ള. പെര്‍മിറ്റ് ചെയ്തിട്ടുള്ളത് ഈ തരം തേന്‍ മാത്രമാണ്. ഇത്തരം തേന്‍ വിപണിയിലെത്തിക്കുന്നതില്‍ 25 വര്‍ഷത്തെ പാരമ്പര്യമുള്ള ഹൈനസ് പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ പറയുന്നു. ഹൈനസിന്റെ മറ്റുല്‍പന്നങ്ങള്‍. ഓട്‌സ്, കോണ്‍ഫ്‌ളേക്‌സ്, വെര്‍മിസെല്ലി, ജാം.


എണ്ണ വില്ലനാണോ?
അളവു കുറച്ച് ഉപയോഗിച്ചാല്‍ എണ്ണയെ മാറ്റി നിര്‍ത്തേണ്ടിവരില്ല. ആരോഗ്യത്തിനു സഹായകരമായ വിധത്തില്‍ കൊളസ്‌ട്രോള്‍ കുറഞ്ഞതും പല ധാന്യങ്ങളുടെ ഗുണം ഉള്‍ക്കൊള്ളുന്നവയുമായ കാര്‍ഡിയാ ലൈഫ് പോലെയുള്ള എണ്ണകള്‍ വിപണിയില്‍ ഉണ്ട്. പാചകത്തിനായി കാര്‍ഡിയാ ലൈഫ് ഉപയോഗിക്കുന്നവര്‍ ഏറി വരികയും ചെയ്യുന്നു. കാര്‍ഡിയാ ലൈഫ് എണ്ണ നിര്‍മാതാക്കളായ കാളീശ്വരി കമ്പനി സാക്ഷ്യപ്പെടുത്തുന്നു.


ഗോതമ്പിന്റെ ഗുണം അറിയണം
നമ്മള്‍ മലയാളികള്‍ ആഹാര കാര്യത്തില്‍ രുചിക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം. ഈ ചിന്തയാണു ഗോതമ്പും മറ്റു പോഷകപ്രദമായ ധാന്യങ്ങളും ചേര്‍ന്ന വ്യത്യസ്തതരം ബ്രഡുകള്‍ വിപണിയിലെത്തിക്കാന്‍ പ്രചോദനമായത്. കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ മോഡേണ്‍ ഫുഡ്‌സ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ നായര്‍ പറയുന്നു. പതിമൂന്നു വ്യത്യസ്ത ടൈപ്പ് ബ്രഡുകള്‍ ഞങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏഴു ധാന്യങ്ങള്‍ അടങ്ങിയ സെവെന്‍ മസ്റ്റ്, എക്‌സ്ട്രാ പ്രോട്ടീനും എക്‌സ്ട്രാ ഫൈബറും അടങ്ങിയ ആട്ട ശക്തി, ഗോതമ്പും മുളപ്പിച്ച ബാര്‍ലിയും ചേര്‍ന്ന ഡയബറ്റിക്കുകാര്‍ക്കു കഴിക്കാവുന്ന ബ്രൗണ്‍ ബ്രഡ് എന്നിവ.


News & Photo Credit
malayala_manorama_logo

About the News

Posted on Tuesday, December 25, 2012. Labelled under , . Feel free to leave a response

0 comments for "ആഹാരത്തിലുണ്ട് ആരോഗ്യം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive