വള്ളിയമ്മ യെ കരയിച്ച് ചേര്‍പ്പ്‌ പഞ്ചായത്ത് അധികൃതര്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, December 21, 2012

വള്ളിയമ്മ യെ കരയിച്ച് ചേര്‍പ്പ്‌ പഞ്ചായത്ത് അധികൃതര്‍


ചേര്‍പ്പ് * തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കു പോയി ലഭിക്കുന്ന പണംകൊണ്ടുകൂടിയാണ് എന്റെ കുടുംബം കഴിയുന്നത്. നാലു തവണയായി പണി കളഞ്ഞു സെക്രട്ടറിയുടെ ഒരു ഒപ്പിനായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണ്. വണ്ടിക്കൂലിയും ജോലിയും നഷ്ടപ്പെടുന്നുവെന്നല്ലാതെ ഒരു കാര്യവുമില്ല. ഊരകം ലക്ഷംവീട്ടിലെ താമസക്കാരി വള്ളിയമ്മയെന്ന വയോധികയുടേതാണ് ഈ രോദനം.

വീട്ടില്‍ വൈദ്യുതി ലഭിക്കാന്‍ കെഎസ്ഇബിയില്‍ നല്‍കേണ്ട ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങാനെത്തിയതാണ് ഈ സാധു തൊഴിലാളി. നാലു തവണ എത്തിയെങ്കിലും സെക്രട്ടറി ഇല്ലെന്ന കാരണം പറഞ്ഞ് ഇവരെ മടക്കി അയച്ചു. ഇന്നലെയും മടക്കി അയയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ ഒപ്പിട്ടു നല്‍കാതെ താന്‍ പോകില്ലെന്നു വള്ളിയമ്മ വാശിപിടിച്ചു. വൈദ്യുതി ഇല്ലാത്ത കാരണം വീട്ടിലെ കുട്ടികള്‍ക്കു പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ നിറകണ്ണുകളോടെ പറഞ്ഞു. ഒടുവില്‍ കെഎസ്ഇബി ഓഫിസില്‍ പോയി എഇയെ കണ്ടാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നു പറഞ്ഞു കബളിപ്പിച്ച് ഇവരെ ഉദ്യോഗസ്ഥര്‍ പറഞ്ഞയച്ചു.

വള്ളിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇവിടെ എത്തുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ്. പെരുമ്പിള്ളിശേരി സ്വദേശിയായ ചിറയ്ക്കല്‍ വീട്ടില്‍ വിജയന്‍ മുംബൈയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പുതുതായി പണിത വീടിനു കെട്ടിടനമ്പര്‍ ലഭിക്കാനായി നാട്ടിലെത്തി. കെട്ടിട നമ്പര്‍ ഇടുവിച്ച് പിറ്റേന്നു തന്നെ ജോലിസ്ഥലത്തേക്കു പോകാനായിരുന്നു തീരുമാനം.


നാലു ദിവസമായി രാവിലെ മുതല്‍ ഏറെ നേരം പഞ്ചായത്തിനു മുന്നില്‍ കാത്തിരുന്നു നിരാശനായി മടങ്ങിപ്പോകാനായിരുന്നു വിജയന്റെ യോഗം. പഞ്ചായത്തില്‍ മാസങ്ങളായി കണ്ടുവരുന്ന അനേകം ആളുകളില്‍ രണ്ടു പേരുടെ അവസ്ഥ മാത്രമാണിത്. ഇങ്ങനെ ദിനംപ്രതി ഒട്ടേറെ പേരാണു പഞ്ചായത്തിലെത്തി കാത്തുനിന്നു മടുത്ത് ഭരിക്കുന്നവരെയും ഉദ്യോഗസ്ഥരെയും ശപിച്ചുകൊണ്ടു പോകുന്നത്.

പഞ്ചായത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു ഭരണസമിതി ജൂനിയര്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെക്രട്ടറി രണ്ടു ദിവസമായി ലീവിലാണ്. വീണ്ടും രണ്ടാഴ്ചത്തേക്കു മെഡിക്കല്‍ ലീവിന് അപേക്ഷിച്ചിട്ടുണ്ടെന്നു വൈസ് പ്രസിഡന്റ് കെ.കെ. ജോസ് പറയുന്നു. പകരം ഉത്തരവാദിത്തം ആരെയും ഏല്‍പ്പിച്ചിട്ടില്ല. അക്കൗണ്ടന്റും കഴിഞ്ഞ ദിവസം അവധിയെടുത്തു.

ഇങ്ങനെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും കാണിക്കാന്‍ ഭരണ ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ മല്‍സരിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന സാധാരണക്കാര്‍ വലയുകയാണ്. ഭരണപക്ഷം പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തിലായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങളായതിനാല്‍ ഇവരും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കു കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണമുണ്ട്News & Photo Credit
 malayala_manorama_logo

About the News

Posted on Friday, December 21, 2012. Labelled under , . Feel free to leave a response

0 comments for "വള്ളിയമ്മ യെ കരയിച്ച് ചേര്‍പ്പ്‌ പഞ്ചായത്ത് അധികൃതര്‍ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive