രോഗിക്ക് സഹായവുമായി വിദ്യാര്‍ഥിനികള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, December 16, 2012

രോഗിക്ക് സഹായവുമായി വിദ്യാര്‍ഥിനികള്‍

ചേര്‍പ്പ് * കാന്‍സര്‍ ബാധിതയായി ആശുപത്രിയില്‍ കഴിയുന്ന യുവതിക്കു സഹായഹസ്തം നീട്ടി സിഎന്‍എന്‍ജിഎച്ച്എസിലെ വിദ്യാര്‍ഥിനികള്‍ സേവന പാതയില്‍ സഞ്ചാരം തുടരുന്നു. മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ സമാഹരിച്ച 5000 രൂപ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഊരകം വിളങ്ങോട്ട്പറമ്പില്‍ ശ്രീജയുടെ ബന്ധുക്കള്‍ക്കു കൈമാറി. സഹപാഠിയുടെ ബന്ധുവാണു ശ്രീജ. സഹപാഠിയില്‍നിന്നു ശ്രീജയുടെ അവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്നാണു പണം സമാഹരിച്ചു വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലെത്തിയത്. പ്രധാന അധ്യാപിക കെ. സുനിതാഭായ്, നല്ല പാഠം കോ- ഓര്‍ഡിനേറ്റര്‍ രാജന്‍ പി. പാറമ്മേല്‍, സ്റ്റാഫ് സെക്രട്ടറി എ. ശിവദാസ്, അധ്യാപകരായ സുല്‍ഫത്ത്, ജോജു കൃഷ്ണന്‍, നിമ്മി എന്നിവരും വിദ്യാര്‍ഥിനികള്‍ക്കൊപ്പമുണ്ടായിരുന്നു.

News :  malayala_manorama_logo
Photo Credit : Raghu Kannoli


About the News

Posted on Sunday, December 16, 2012. Labelled under , . Feel free to leave a response

0 comments for "രോഗിക്ക് സഹായവുമായി വിദ്യാര്‍ഥിനികള്‍ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive