ഇരട്ടക്കുട്ടികളുടെ വീട് : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, November 01, 2012

ഇരട്ടക്കുട്ടികളുടെ വീട്


ചേര്‍പ്പ്: അമ്മാടത്തെ കാരണത്തുവീട്ടില്‍ കാര്‍ത്ത്യായനി അമ്മയ്ക്ക് ഇരട്ടക്കുട്ടികളെ ഓമനിക്കാനേ നേരമുള്ളൂ. കുടുംബത്തില്‍ പിറന്നു വീഴുന്ന ഇരട്ടക്കുട്ടികള്‍ ഭാഗ്യമാണെന്നാണ് ഈ മുത്തശ്ശിയുടെ വിശ്വാസം. കഴിഞ്ഞ ദിവസം കാരണത്തു വീട്ടില്‍ പേരിടല്‍ ചടങ്ങ് നടന്നപ്പോള്‍ മകളുടെ മക്കളും സഹോദരിയുടെ മക്കളുമായ ഇരട്ടക്കുട്ടികള്‍ കൂടി എത്തിയതോടെ അത് ഇരട്ടകളുടെ സംഗമം കൂടിയായി.

അമ്മാടം കാരണത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനിക്കാണ് എട്ടോളം ഇരട്ടക്കുട്ടികളെ മടിയിലിരുത്തി ഓമനിക്കാനുള്ള ഭാഗ്യമുണ്ടായത്.

കാര്‍ത്ത്യായനിയുടെ ആറ് മക്കളില്‍ വിനോദ്, വിനയന്‍ എന്നിവര്‍ ഇരട്ടകളാണ്. മകള്‍ സരസ്വതിക്ക് ജനിച്ചത് ഇരട്ടക്കുട്ടികള്‍. ഇതില്‍ ഒരു കുട്ടി മരിച്ചു. സഹോദരി കല്യാണി പ്രസവിച്ചതും ഇരട്ടകളെ.

മകന്‍ വിനയനും ഇരട്ടക്കുട്ടികള്‍ പിറന്നതോടെ വീണ്ടും ഇരട്ടക്കളെ ലാളിക്കാന്‍ കാര്‍ത്ത്യായനി അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അവരുടെ പേരിടല്‍ ചടങ്ങായിരുന്നു. കഴിഞ്ഞ ദിവസം. ഒരാള്‍ക്ക് ഇന്ദ്രതേജ് എന്നും മറ്റേ കുഞ്ഞിന് ചന്ദ്രതേജ് എന്നും പേരിട്ടു.

അമ്മാടത്തിനു അടുത്തുള്ള ചെറുവത്തേരി ഗ്രാമത്തിലും നിരവധി ഇരട്ടക്കുട്ടികള്‍ ഉണ്ട്. ഒരു കുടുംബവുമായി ബന്ധപ്പെട്ട അംഗങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നത് 'ജനിതക പ്രതിഭാസ'മെന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 


News Credit
 mathrubhumi_logo

About the News

Posted on Thursday, November 01, 2012. Labelled under , . Feel free to leave a response

0 comments for "ഇരട്ടക്കുട്ടികളുടെ വീട്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive