ഒരു ടൈം പാസ്‌ (Short Story By -ബാലേട്ടന്‍) : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, November 12, 2012

ഒരു ടൈം പാസ്‌ (Short Story By -ബാലേട്ടന്‍)

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രമാണ് - ബാലേട്ടന്‍)


സ്വാമിയെ എല്ലാവര്‍ക്കും നല്ല ഇഷ്ടമാണ്.... കാരണം സ്വാമിക്കു നാട്ടുകാരെയും മറ്റെല്ലാ ജീവികളേയും ഭയങ്കര കാര്യമായതുകൊണ്ട്തന്നെ!!. അദേഹത്തെ ദിവസവും കാണാത്തവര്‍ ചുരുക്കമായത്കൊണ്ട് സ്വാമിയെ അര്‍ക്കും അങ്ങിനെ പെട്ടന്ന് മറക്കുവാനും കഴിയില്ല! . ഒരു ദിവസം സ്വാമിയെ കണ്ടില്ലെങ്കില്‍ പലരും അതിനെപറ്റി ആലോചിച്ചുകൊണ്ടേയിരിക്കും , കാണാത്തതില്‍ വിഷമിക്കും .. അല്ലെങ്ങില്‍ കണ്ടവരോട് സ്വാമിയുടെ വിശേഷങ്ങള്‍ ചോദിക്കും, അവര്‍ എത തിരക്കിലായാലും!!.

ഇങ്ങിനെ ഉണ്ടോ ഒരു സ്വാമി?

ഇംഗ്ലീഷ് പാണ്ഡിത്യവും സ്നേഹത്തോടെയുള്ള സംഭാഷണശൈലിയും അദേഹത്തിനു കുറേ കൂട്ടുകാരെ സമ്മാനിച്ചിട്ടുണ്ട്. ബിസിനസ്‌ നടത്തുന്ന സ്വാമി ഒരു ദിവസത്തില്‍ ഒരു ആയിരം "ഹൌ ആര്‍ യു" ചോദിച്ചിരിക്കും,അത് കടയുടെ മുമ്പില്‍ പോകുന്ന എല്ലാവരോടും, മനുഷ്യരാകട്ടെ മൃഗങ്ങളാകട്ടെ , സ്വാമി ചോദിച്ചിരിക്കും. അദ്ദാണ് നമ്മുടെ പാവം സ്വാമി.

ഒരു ദിവസം എന്‍റെ കസിനോടു ചോദിച്ചു "ഹൌ ര്‍ യു? വാട്ട്‌ ഈസ്‌ യുവര്‍ നെയിം, ഗിരിജന്‍? പേര് സ്വാമി തന്നെ പറഞ്ഞത് കൊണ്ട് ഗിരിജനു ഒന്നും പറയേണ്ടി വന്നില്ല!! - അതാണ് നമ്മുടെ ഇംഗ്ലീഷ് സ്വാമി.

വലിയ വലിയ മോഹങ്ങള്‍ തീരെ ഇല്ലാത്തതുകൊണ്ടായിരിക്കണം, സ്വാമിക്ക് വലിയ ബിസിനസ്‌ പ്ലാന്‍സ് ഒന്നും ഇല്ല!! ഒരു കുപ്പി കപ്പലണ്ടി മിട്ടായി വിറ്റാല്‍ കടയുടെ ഷട്ടറിടും. അത്രയും മതി കച്ചവടം ! - കല്യാണം കഴിക്കാത്ത തനിക്കു എന്തിനാ കുറേ പണം? എല്ലാ ദിവസവും കച്ചവടം പെട്ടെന്ന്‍ തീരും - ഒരു കുപ്പിയില്‍ കൊള്ളുന്ന കപ്പലണ്ടി മിട്ടായീ... അതാണ് സ്വാമിയുടെ ഒരു ദിവസത്തെ ബിസിനസ്..കുപ്പിയിലെ കപ്പലണ്ടി സ്വാമി തന്നെ വേഗം തിന്നു തീര്‍ക്കും!! വായനയുടെ ലഹരിയില്‍ ഉള്ളില്‍ പോകുന്ന കപ്പല്ലണ്ടിയുടെ കണക്ക്‌ സ്വാമി അറിയുകയേയില്ല.. വായന അത്ര കമ്പമാണ്‌ !

അതിനിടയില്‍ കുറേ ആനകളും നാട്ടുകാരും സ്വാമിയുടെ മുന്‍പില്‍ കൂടി പോകും, അവരോടെക്കെ "ഹൌ ആര്‍ യു? ഹൌ ഈസ്‌ ലൈഫ്?" എന്ന് ചോദിക്കാതിരിക്കണമെങ്കില്‍ സ്വാമി കടയും പൂട്ടി ചരക്ക് എടുക്കാന്‍ പോയിട്ടുണ്ടാകണം !!! എല്ലാ ബുധനാഴ്ചയും ചരക്കു എടുക്കാന്‍ ടൌണില്‍ പോകും. 2 കിലോ കപ്പലണ്ടി മിട്ടായി& - ആറു ദിവസത്തെ കച്ചവടത്തിന് ഇതു ധാരാളം , അത് മതി - വിറ്റുവരുന്ന മണി കൊണ്ടല്ല ചരക്കു എടുക്കാന്‍ പോകുന്നത്.... പെന്‍ഷന്‍ കൊണ്ട് ഒപ്പിക്കുന്നു എന്ന് മാത്രം.....

സ്വാമിയുടെ വീക്ക്നെസ് എന്താണ്? ആനകളും പുരാണ പുസ്തകങ്ങളും എന്ന് വേണമെങ്കില്‍ പറയാം. മറ്റു ആനകളേക്കാള്‍ അമ്പലത്തില്‍ ഇടക്കിടെ വന്നു താമസിക്കാറുള്ള ഏറ്റുമാനൂര്‍ ഉണ്ണികണ്ണന്‍ എന്ന വികൃതി കുട്ടിആനയോടാണ് സ്വാമിക്ക് കൂടുതല്‍ ഇഷ്ടം!! അവന്‍ ഉള്ളപ്പോള്‍ ആനക്കുട്ടന് ഒരു കപ്പലണ്ടി മിട്ടായി കൊടുത്തിട്ടേ സ്വാമി ഒരു തുളളി വെള്ളം ഇറക്കൂ അത്രക്കും ഇഷ്ടമാണ് ആ കുട്ടിയാനയെ! അതുകൊണ്ട് തന്നെയാണ് ഉണ്ണികണ്ണന്‍ സ്വാമിയില്‍ നിന്നും ഇത്രയും വേഗം ഇംഗ്ലീഷും തമിഴും പഠിച്ചത്!!, കൂടെ വിനയവും!!. ഇന്നേവരെ ഉണ്ണികണ്ണന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല!, അതാണ് അവന്‍റെ മഹിമ.!!

പക്ഷേ അന്ന് കപ്പലണ്ടി കുപ്പി കാലിയായിരുന്നു!! സ്വാമി കട അടക്കുവാനും മറന്നു!, വായനയുടെ (സാധാരണ കപ്പലണ്ടി കുപ്പി കാലിയായാല്‍ കട എത്രയും പെട്ടെന്ന്‍ അടച്ച് നടക്കും, എവിടേക്കെങ്കിലും !) സ്വാമിയുടെ ഗതികേടിനു ഉണ്ണികണ്ണന്‍ പ്രതീക്ഷിക്കാതെ ആ വഴിക്ക് വന്നു, പട്ട തിര്‍ന്നപ്പോള്‍ ആഹാരം തപ്പി നടന്നതാ.... നല്ല വിശപ്പും!!! സ്വാമിയുടെ കടയുടെ മുന്നിലെത്തി പതിവിനു തുമ്പിക്കൈനീട്ടി,

"എവരിതിംഗ് ഫിനിഷ്ഡ്‌ ഉണ്ണീ ", വളരെ സങ്കടത്തോടെ സ്വാമി കടയുടെ മുന്നിലേക്ക് ഇറങ്ങി നിന്നു!!!.
ഉണ്ണികണ്ണന്‍ അവന്റെ ഭാഷയില്‍ പിറുപിറുത്തുകൊണ്ട് സ്വാമിയെ തുമ്പി കൊണ്ട് കെട്ടി പിടിച്ചോണ്ട്‌ പറഞ്ഞു... "നോ പ്രോബ്ലം"

സ്വാമിയെ സമാധാനിപ്പിക്കുവാന്‍ ആനക്കുട്ടന്‍ വീണ്ടും തന്റെ പിടി ഒന്ന് മുറുക്കി!! .... തെറ്റിധരിച്ച സ്വാമി - "ഓ മൈഗോഡ് !!!!!!!! ഉണ്ണീ .... വൈ ഉണ്ണി ???? വാട്ട് ഹാപ്പന്റ്റ്ടു യു ? "നാട്ടുകാരേ പ്ലീസ്ഹെല്പ് മീ ...എന്ന് വലിയവായില്‍ നിലവിളിക്കാനും തുടങ്ങി ..

ഇത് കണ്ടോടി വന്ന പാപ്പാന്‍‌, "വിടട.. ഡാ.. നമ്മട സ്വാമിയേ..... , ചതിക്കെല്ലടാ...." എന്ന്‍ പറയലും, തന്‍റെ കയ്യിലുള്ള കാര വടി കൊണ്ട് ഒറ്റ വീശല്‍ !!

"അയ്യോ അയ്യോ" ആനക്കുട്ടന്റെ കരച്ചില്‍ പ്രതീക്ഷിച്ച നാട്ടുകാര്‍ കേട്ടത് സ്വാമിയുടെ അലര്‍ച്ച!!

അടി വീണത് സ്വാമിയുടെ 70 എം എം പുറത്തു തന്നെ!!.ഭയങ്കര കരച്ചില്‍ ...... ഈ ബഹളത്തില്‍ ഉണ്ണി സ്വാമിയേ വിട്ടു. പാടത്തെ വരമ്പ് പോലെയായി സ്വാമിയുടെ പുറം!! അടിയുടെ ശക്തിയില്‍ സ്വാമിയുടെ ബോധം പോയീ. ആ അടി ആനക്കുട്ടനാണ്കി ട്ടിയതെങ്കില്‍, അവനു മദം പൊട്ടിയേനെ!!.

ഓടി കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ തൊട്ടടുത്ത ആസ്പത്രിയിലേക്ക് ടാക്സിയില്‍ സ്വാമിയേ കൊണ്ട് പോയീ... (അവിടെ അപ്പോള്‍ ഒരു ഓട്ടോ ഉണ്ടായിരുന്നു പക്ഷെ തടി കാരണം സ്വാമിയെ കേറ്റാന്‍ പറ്റിയില്ല ) എമര്‍ജന്‍സി ബോര്‍ഡ്‌ ഇല്ലാത്ത ആ ആസ്പത്രിയില്‍ സ്വാമിയേ നേരെ ലാബിലക്ക് കേറ്റി !! ബോധം വന്ന സ്വാമി നല്ല നിലവിളി തുടങ്ങി.

ആനയും സ്വാമിയും പ്രധാന കഥാപാത്രങ്ങളായതുകൊണ്ടായിരിക്കാം. ആസ്പത്രി നാട്ടുകാരെക്കൊണ്ട്‌ നിറഞ്ഞു!!. ഭാഗ്യം കൊണ്ട് മാത്രം ആ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നു.

ചെക്ക്‌ അപ്പ് കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നു ഞങ്ങളോട് വിവരങ്ങള്‍ എല്ലാം പറഞ്ഞു ... അപ്പോഴാണ് അറിയുന്നത് സ്വാമിക്ക് ഷുഗര്‍ 280ഉം ഹൈ പ്രഷറും ഉണ്ടെന്ന്‍ !!. ഇതു കേട്ട സ്വാമി ഞെട്ടിപ്പോയി .... "ഡോക്ടര്‍, ഐ ആം പ്യൂര്‍ വേജിട്ടേരിയന്‍!, പത്തു കൊല്ലം മുമ്പ് ചെക്ക്‌ ചെയതപ്പോള്‍ എല്ലാം നോര്‍മല്‍ ആയിരുന്നു... ഡോക്ടര്‍ വില്‍ യു പ്ലീസ് റീ ചെക്ക്‌! ..."

"ഓക്കെ ഓക്കെ " ഡോക്ടര്‍ മറുപടി പറഞ്ഞു , സ്വാമിക്ക് സമാധാനം കിട്ടട്ടെ ...... "ഈ കണ്ടീഷനില്‍ , സ്വാമിയേ എലൈറ്റിലേക്ക് (നഗരത്തിലെ ഒരാശുപത്രി) കൊണ്ട് പോകുന്നതാണു ബുദ്ധി!! കാരണം കാരവടിയുടെ അടി ശരിക്കും ഏറ്റിട്ടുണ്ട്... ഒരു 2 മാസമെങ്കിലും കിടക്കേണ്ടി വരും .. ഉണങ്ങാന്‍ സമയം എടുക്കും!" ഡോക്ടര്‍ ഇതും പറഞ്ഞു പോയീ....

ആരു കൊണ്ടുപോകും ! എന്ന ചിന്തയില്‍ ഞങ്ങളും !! .. "മ്മടെ സ്വാമിയല്ലെ നമുക്ക് ആംബുലന്‍സില്‍ കൊണ്ട് പോകാം" ഞാന്‍ പറഞ്ഞു... അങ്ങിനെ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു എലൈറ്റില്‍ എത്തിച്ചു... അവിടത്തെ ഡോക്ടറും അതു തന്നെയാണ് പറഞ്ഞത്! "ചുരിങ്ങിയത് ഒന്ന് രണ്ടു മാസം കിടക്കേണ്ടി വരും" ഇതു കേട്ടപ്പോള്‍ സ്വാമി വല്ലാതെ അപ്സെറ്റ് ആയീ , ബിസിനസ് ആരു നടത്തും??? എന്റെ ആനക്കുട്ടന് ഇനി ആരുണ്ട്?

എല്ലാം ഒന്നു ശാന്തമായപ്പോള്‍ ഞങ്ങള്‍ സ്വാമിയേ കണ്ടു വിവരങ്ങള്‍ ചോദിച്ചു "Actually what happened Swami?"..........

''Nothing my friends, it was Unnikkannan's TIME PASS'' അവനു ഞാന്‍ എന്നേ മാപ്പ് കൊടുത്തു നല്ല വേദന ഉണ്ടെങ്കിലും പതിവുള്ള ചിരിയോടെ സ്വാമി പറഞ്ഞു.

അപ്പോഴക്കും രണ്ടു നേഴ്സുമാര്‍ യൂറിന്‍ ടെസ്റ്റ്‌ ചെയ്യാന്‍ വന്നു.. , ഞങ്ങള്‍ അവിടെ നിന്ന് ഒന്ന് മാറി നിന്നു , അപ്പോള്‍ സ്വാമി... "ഇതൊക്കെ ഇവരുടെ ഒരു "ടൈം പാസ്‌" ആണ്, യൂറിന്‍ പാസ്സിന് ശേഷം നമുക്ക് ഓരോന്ന് പറഞ്ഞു ഇരിക്കാം". കുറച്ച് തിരക്കുള്ളത് കൊണ്ട് "സ്വാമി റസ്റ്റ്‌ എടുക്കൂ ഞങ്ങള്‍ പോയീ പിന്നെ വരാം..." എന്ന് പറഞ്ഞു ഞങ്ങള്‍ സ്ഥലം കാലിയാക്കി .

എന്റെ ഒന്നര മാസത്തെ ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ സ്വാമിയോട് പറയാതെ എങ്ങിനെ പോകും? തിരക്കായിരുന്നിട്ടും ആസ്പത്രിയില്‍ പോയീ വിവരങ്ങള്‍ ചോദിച്ചു "ഹൌ ആര്‍ യു സ്വാമി.." "അമ്മയുടെ സഹായം കൊണ്ട് ഐ ആം പെര്‍ഫെക്റ്റ്‌ നൗ . താങ്ക്യൂ ഫോര്‍ യുവര്‍ വിസിറ്റ്, ഐ ആം ഒണ്‍ലി വറീഡ് എബൌട്ട്‌ ഉണ്ണികുട്ടന്‍". സ്വാമിയുടെ ടൈം പാസ്സിനു കയ്യില്‍ കരുതിയ കുറച്ചു പുരാണ ബുക്കുകള്‍ അദ്ദേഹത്തിനു കൊടുക്കാന്‍ മറന്നില്ല( അന്നത്തെ ആ നിര്‍ഭാഗ്യ സംഭവത്തിനു ശേഷം ഉണ്ണികണ്ണന്‍ നാട്ടില്‍ കാല്‍ കുത്തിയിട്ടില്ല എന്ന വിവരം സ്വാമിയോട് ഞങ്ങള്‍ പറഞ്ഞില്ല)

സ്വാമി കുറേ കാലം കൂടി അവിടെ കിടക്കണം എന്നാണ് ആസ്പത്രിയിലെ എല്ലാവരുടെയും, പ്രാത്ഥന!, ഒരു ടൈം പാസ്സിനെങ്കിലും!! കാരണം, ഇപ്പോള്‍ ആസ്പത്രിയിലെ ക്ലീനേസ്പോ ലും തകര്‍പ്പന്‍ ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത് , മലയാളം മറന്ന പോലെ!!!!

"TIME PASS" ആണെങ്കിലും നമ്മുടെ സ്വാമി ഒരു സാഷാല്‍ സായിപ്പ് തന്നെ.. നോ ഡൌട്ട്...


- കെ. ബാലഗോപാല്‍ (ബാലേട്ടന്‍)

About the News

Posted on Monday, November 12, 2012. Labelled under , , . Feel free to leave a response

7 comments for "ഒരു ടൈം പാസ്‌ (Short Story By -ബാലേട്ടന്‍)"

  1. THANKS AMBIKA SARIYAYIRIKKAM, SANKALPATHILEH SWAMIYE ORKKANUM PUKZALTHANUM ORU AVASARAM..

  2. nalla Time Pass ,Balettaaa.........:):) daily oronnu ponnottea ingine njangalkku Time Pass-nu :)

  3. ഈ സ്വാമിയേ ഞാന്‍ അറിയും - വളരെ നന്നായിടുണ്ട്

  4. thanks rathi, WILL CONTINUE WITH NEW INTERESTING TOPICS

  5. thanks rathi, WILL CONTINUE WITH NEW INTERESTING TOPICS

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive