ഷാര്‍ജ പുസ്തകോത്സവം: കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, November 05, 2012

ഷാര്‍ജ പുസ്തകോത്സവം: കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍

ഷാര്‍ജ: നവംബര്‍ ഏഴുമുതല്‍ 17 വരെ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത് വൈവിധ്യമാര്‍ന്ന പരിപാടികള്‍. ശില്‍പശാലകളും മത്സരങ്ങളുമൊക്കെയായി ഇരുനൂറോളം പരിപാടികളാണ് കുട്ടികള്‍ക്കായി നടക്കുക.

കലാമത്സരങ്ങള്‍, ചിത്രരചനാമത്സരം, കഥാപാരായണ മത്സരം, പാവകളി, മാജിക്ഷോ, ഷാഡോ തിയറ്റര്‍, ആംഗ്യ ഭാഷ പ്രദര്‍ശനം എന്നിവക്ക് പുറമെ പേപ്പര്‍ ഫോള്‍ഡിങ്, ചില്‍ഡ്രന്‍സ് തിയറ്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പശാലകളുമുണ്ടാകും. ഇന്ത്യ, യു.എ.ഇ, കൊറിയ, സ്വീഡന്‍, ഇറാഖ്, കുവൈത്ത്, ഈജിപ്ത്, തുനീഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ബാലസാഹിത്യകാരന്മാര്‍ കുട്ടികളുമായി സംവദിക്കും. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തല്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പുസ്തകോത്സവ ഡയറക്ടര്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അംരി പറഞ്ഞു.

ഇന്ത്യാ പവലിയനിലും ഇത്തവണ കുട്ടികള്‍ക്കായി കൂടുതല്‍ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10.30ന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് എഴുത്തുകാരുമായി ആശയവിനിമയം നടത്താം. എഴുത്തുകാരനുമായി സംവാദം, പുസ്തകത്തില്‍ എഴുത്തുകാരന്‍െറ ഒപ്പുചേര്‍ക്കല്‍, പുസ്തക വായന, പുസ്തക പ്രകാശനം എന്നീ സെഷനുകള്‍ എല്ലാ ദിവസവും നടക്കും. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയ്, മലയാള സാഹിത്യകാരന്മാരായ സകറിയ, സേതു, അക്ബര്‍ കക്കട്ടില്‍, ബെന്യാമിന്‍, ഹിന്ദി നടനും എഴുത്തുകാരനുമായ അനുപം ഖേര്‍, എച്ച്.എം. നഖ്വി, ദീപ്തി നാവല്‍, നമിത ഗോഖലെ, പങ്കജ് മിശ്ര, സാമ്രാട്ട് ഉപാധ്യ, വിദ്യാ ഷാ, ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷേഹന്‍ കരുണതിലക, ബംഗ്ളാദേശ് എഴുത്തുകാരി തമിമ ആനം, ഇംഗ്ളീഷ് എഴുത്തുകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവരടക്കം 120 ഗ്രന്ഥകര്‍ത്താക്കള്‍ പങ്കെടുക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്യും.

 ഡീസി ബുക്സിന്‍െറ സഹകരണത്തോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇന്ത്യന്‍ പവലിയനൊരുക്കുന്നത്. നവംബര്‍ എട്ട് മുതല്‍ 16 വരെയാണ് ഇന്ത്യന്‍ പവലിയന്‍ സജീവമാകുക. എട്ടിന് വൈകീട്ട് ആറിന് പങ്കജ് മിശ്രയുടെ പരിപാടി, രാത്രി 8.30ന് നൗഷാദിന്‍െറ കുക്കറി ഷോ, ഒമ്പതിന് രാത്രി ഏഴിന് സേതു, രാത്രി 8.30ന് അരുന്ധതി റോയ് എന്നിവരുമായി സംവാദം, പത്തിന് രാത്രി എട്ടിന് അനുപം ഖേര്‍ പങ്കെടുക്കുന്ന പുസ്തക ചര്‍ച്ച, 11ന് രാത്രി എട്ടിന് ദീപ്തി നാവല്‍, 12ന് രാത്രി എട്ടിന് നമിത ഗോഖലെ, 15ന് രാത്രി എട്ടിന് വില്യം ഡാല്‍റിംപിള്‍-വിദ്യാ ഷാ, 16ന് വൈകീട്ട് ആറിന് അക്ബര്‍ കക്കട്ടില്‍, രാത്രി എട്ടിന് സകറിയ, ബെന്യാമിന്‍ എന്നിവര്‍ വായനക്കാരുമായി സംസാരിക്കും. പ്രവേശനം സൗജന്യമാണ്.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏഴിന് രാവിലെ 10ന് പുസ്തകോത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 10വരെയുമാണ് പ്രദര്‍ശനം. ‘ലിഖിതാക്ഷരങ്ങളുടെ സ്നേഹത്തിന്’ എന്ന പ്രമേയത്തില്‍ ഷാര്‍ജ കള്‍ചര്‍-ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

    News  Credit
 Gulf News

About the News

Posted on Monday, November 05, 2012. Labelled under , . Feel free to leave a response

0 comments for "ഷാര്‍ജ പുസ്തകോത്സവം: കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive