പ്രവാസി ഭാരതീയദിനാഘോഷം കൊച്ചിയില്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 03, 2012

പ്രവാസി ഭാരതീയദിനാഘോഷം കൊച്ചിയില്‍

പ്രവാസി ഭാരതീയദിനാഘോഷം
ന്യൂഡല്‍ഹി: പതിനൊന്നാമത് പ്രവാസി ഭാരതീയദിനാഘോഷം ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ കൊച്ചിയില്‍ നടക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. അവസാനദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രവാസി ഭാരതീയ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യും. ആദ്യമായാണ് കേരളത്തില്‍ പ്രവാസി ഭാരതീയദിനാഘോഷം സംഘടിപ്പിക്കുന്നത്.

കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 2500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ വളര്‍ച്ചയും വളരുന്ന അവസരങ്ങളും, വിദേശ ഇന്ത്യക്കാരും സുരക്ഷിത അന്തരീക്ഷവും, യുവ പ്രവാസികളെ പങ്കാളികളാക്കല്‍, സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്ലീനറി സെഷനുകളുമുണ്ടാകും. സംരംഭകര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കുമെന്ന് വയലാര്‍ രവി അറിയിച്ചു.

News & Photo Credit
 mathrubhumi_logo

About the News

Posted on Saturday, November 03, 2012. Labelled under , . Feel free to leave a response

1 comments for "പ്രവാസി ഭാരതീയദിനാഘോഷം കൊച്ചിയില്‍"

  1. വിശ്വാസം അതല്ലേ എല്ലാം!

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive