രോഗമുണ്ട്; സമരമില്ല, എന്നിട്ടും ഈ ആശുപത്രി കാലി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 17, 2012

രോഗമുണ്ട്; സമരമില്ല, എന്നിട്ടും ഈ ആശുപത്രി കാലി

ചേര്‍പ്പ് * വര്‍ഷങ്ങളായി ഡോക്ടര്‍മാരെ ലഭിക്കാതെ നട്ടംതിരിയുകയാണു കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. എട്ടു ഡോക്ടര്‍മാര്‍ വേണ്ടയിടത്ത് രണ്ടു പേര്‍ മാത്രമാണുള്ളത്. രണ്ടു ഡോക്ടര്‍മാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഒരാള്‍ സ്ഥലം മാറി പോവുകയും മറ്റൊരാള്‍ ജോലി അവസാനിപ്പിച്ചു പോവുകയും മറ്റു രണ്ടു ഡോക്ടര്‍മാര്‍ പിജി കോഴ്‌സിന്റെ പരീക്ഷ എഴുതാന്‍ പോയതുമാണ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയുടെ താളം തെറ്റിച്ചത്. ഹെഡ് നഴ്‌സ്, നഴ്‌സ്, റേഡിയോഗ്രഫര്‍ തുടങ്ങി അറുപതോളം ജീവനക്കാര്‍ ഉള്ള ആശുപത്രിക്ക് എന്നും തലവേദന ഡോക്ടര്‍മാരുടെ അഭാവമാണ്. രണ്ടാഴ്ചയായി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ 100 കിടക്കകളുള്ള ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കുന്നില്ല.

വിരലിലെണ്ണാവുന്ന ചില രോഗികള്‍ തീരെ അവശരായതിനാല്‍ നിര്‍ബന്ധപൂര്‍വം അഡ്മിറ്റായവരാണ്. വൈകിട്ട് ആറു കഴിഞ്ഞാല്‍ ഡോക്ടറില്ലാത്ത അപകടംപിടിച്ച അവസ്ഥയിലാണു ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ അതുരാലയം. ചേര്‍പ്പ്, പാറളം, വല്ലച്ചിറ പഞ്ചായത്തുകളിലെ പാവപ്പെട്ട നൂറുകണക്കിനു രോഗികള്‍ക്ക് ഏക ആശ്രയമാണ് ഈ ആശുപത്രി.

ദിവസം 500 രോഗികളാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത.് ഇവരില്‍ പലരും അടിയന്തരമായി കിടത്തിചികിത്സ ആവശ്യമുള്ളവരാണെങ്കിലും രാത്രി ഡോക്ടറില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളിലേക്ക് അയയ്ക്കുകയാണ്.

ഇപ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണമായി നിലച്ചു. ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ പ്രസവം നിലച്ചിട്ടു വര്‍ഷങ്ങളായി. പോസ്റ്റുമോര്‍ട്ടവും അവസാനിപ്പിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആശുപത്രിയുടെ പുരുഷവാര്‍ഡില്‍ രണ്ടു രോഗികള്‍ മാത്രമാണ് ഉള്ളത്. കുട്ടികളുടെ വാര്‍ഡിലും ഇതുതന്നെയാണ് അവസ്ഥ. സ്ത്രീകളുടെ വാര്‍ഡില്‍ ഒരാള്‍പോലും ചികിത്സയിലില്ല. ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ആശുപത്രിയുടെ ദുര്‍ഗതിക്കു കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.



News & Photo Credit
 malayala_manorama_logo

About the News

Posted on Saturday, November 17, 2012. Labelled under , . Feel free to leave a response

1 comments for "രോഗമുണ്ട്; സമരമില്ല, എന്നിട്ടും ഈ ആശുപത്രി കാലി "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive