പാവം കള്ളനും, ചിരിക്കുന്ന ഇടുംബിയും പിന്നെ വില കൂടിയ വാര്‍മുടിയും!! : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 24, 2012

പാവം കള്ളനും, ചിരിക്കുന്ന ഇടുംബിയും പിന്നെ വില കൂടിയ വാര്‍മുടിയും!!

പാവം കള്ളനും, ചിരിക്കുന്ന ഇടുംബിയും പിന്നെ വില കൂടിയ വാര്‍മുടിയും!!
(ഒരു സംഭവ കഥ.... കുറച്ചു നര്‍മരസത്തോടെ)
Short Story by Balettan പതിവുപോലെ , അമ്പലത്തിലെ ഭക്തിഗാനവും കേട്ടു അഞ്ചുമണിക്ക് എണീറ്റു, പടിപ്പുരയുടെ കുറ്റി തുറക്കലോടെയാണ് എന്റെ പ്രഭാതം തുടങ്ങുന്നത്... പകഷേ ആ പ്രഭാതം ഒരു ഞെട്ടലോടെയാണ് എന്നെ കാത്തിരുന്നത്. പടിക്കല്‍ ഒരു എളാങ്കും, കയ്കൊട്ടും ഒരു വെട്ടോ ത്തിയും കിടക്കുന്നു. പെട്ടന്ന് ഞെട്ടി , പിന്നെ പേടിച്ചു....ഇതെങ്ങിനെ ഇവിടെ വന്നു? ചാത്തന്‍ സേവയാണോ, അതോ.... വല്ലവരും ആരെയെങ്കിലും തട്ടാന്‍ ശ്രമിച്ചതാണോ?... ആലോചിക്കാന്‍ സമയമില്ല!! ......... പടിപ്പുര തുറന്ന ലക്ഷണവും കാണാനില്ല !! .....

ഓ മൈ ഗോഡ് പിടി കിട്ടി.... ഏപ്രില്‍ ഒന്നല്ലെ ഇന്ന് - ആരോ പറ്റിക്കാന്‍ ചെയ്തതാണ്...പലരെയും സംശയം ഉണ്ട് ..ഏതായാലും ഇതെല്ലാം തൊഴുത്തിന്റെ സൈഡില്‍ തന്നെ തിരിച്ചു കൊണ്ട് വെക്കാം. അല്ലാ... ഇതെല്ലാം അവിടെ നിന്ന് അയാള്‍ എങ്ങിനെ എടുത്തു? നമ്മുടെ ഇടുമ്പി (വീട്ടില്‍ കൊഞ്ചിച്ചു കൊഞ്ചിച്ചു വളര്‍ത്തുന്ന പെണ്‍ പട്ടി !!) കിടക്കുന്ന സ്ഥലമല്ലെ?..ഓ.. അവള്‍ അയാളെ കണ്ടപ്പോള്‍ ചിരിച്ചിരിക്കും തീര്‍ച്ച. ഒരാഴ്ച മുമ്പ് അമ്മാമന്‍വന്നപ്പോഴും അവള്‍ കുറെ ചിരിച്ചതാ, ഒരു ബിസ്സുറ്റ് കിട്ടിയപ്പോള്‍..!!!............ വന്നവന്‍ എന്തെങ്കിലും കൊടുത്തിരിക്കാം , അതുകൊണ്ടായിരിക്കണം ഇടുംബിമോള്‍ പറ്റിക്കാന്‍ വന്ന ആള്‍ക്ക് ആയുധങ്ങള്‍ എടുക്കുവാന്‍ പെര്‍മിഷന്‍ ല്‍കിയത്, എങ്കിലും ഒന്ന് കുരക്കാമായിരുന്നൂ അതും ചെയ്തില്ല .. ........;;;;കാണാന്‍ സുന്ദരിയും, നല്ല എടുപ്പും ഉണ്ടെങ്കിലും, ഇത്രയുള്ളൂ അവള്‍, മഹാ പാവം!! ഇവള്‍ക്ക് ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഒരു ആനകുട്ടിയെ വാങ്ങാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപാട് തവണ അവളെ കൊണ്ടുപോകാന്‍ തയ്യാറായി പലരും വന്നെങ്കിലും കൊടുത്തില്ല.

മുന്ന് അപകടകാരികളായ ആയുധങ്ങളും കൈയ്യില്‍ എടുത്തു തിരിച്ചു കൊണ്ടുവെക്കാന്‍ പോകുമ്പോഴാണ് ആ ജനല്‍ ഞാന്‍ കാണുന്നത് !, വീട്ടില്‍ കള്ളന്‍ കേറി !!!.

ഞങ്ങളെ അറിയാത്ത കള്ളനാവാനേ വഴിയുള്ളൂ , കാരണം, അത്ര വിലപിടിച്ച ഒന്നും വീട്ടില്‍ ഇല്ലല്ലോ, എന്നിട്ടും എന്തിനാ കള്ളന്‍ ഞങ്ങളുടെ ജനാല നശിപ്പിച്ചു ??...ഹോ ഇനി ഇതു നന്നാക്കാന്‍ എത്ര പൈസ വരും?ഞാന്‍ മനസ്സില്‍ ആലോചിചു.അമ്മേ, അമ്മാവാ... നമ്മുടെ വീട്ടില്‍ കള്ളന്‍ കയറീ... ഓടി വരു...ഓടി വരു.... ഓരോരുത്തരേയും മാറി മാറി വിളിച്ചു . തെക്കേ മുറിയുടെ ജനാല തുറന്നു കിടക്കുന്നു!!കള്ളനു ഉള്ളില്‍ കടക്കാന്‍ തക്കവണ്ണം കമ്പികള്‍ വളച്ചിട്ടുണ്ട്!! ഞങ്ങള്‍ എല്ലാവരും അകായിലും(വേണമെങ്കില്‍ സിറ്റ് ഔട്ട്‌ എന്നൊക്കെ അകായിക്ക് പറയാം) മറ്റു ചെറിയ മുറികളിലുമായാണ്‌ അന്ന് കിടന്നത് , വീട് വളരെ ചെറുതായത്കൊണ്ട് കിടപ്പൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് ആയിരുന്നൂ.. കള്ളന്‍ കടന്ന ദിവസം ഭാഗ്യത്തിന് ആരും തെക്കേ മുറിയില്‍ കിടക്കുന്നുണ്ടായിരുന്നില്ല, ട്യൂബ് ലൈറ്റ് കേടായതിനാല്‍ ആ മുറിയില്‍ കിടക്കാന്‍ ആര്‍ക്കും ധൈര്യം കിട്ടിയില്ല. ആ വാതില്‍ അടച്ചിട്ടിരുന്നു! കള്ളന്റെ നല്ല കാലം!!! കൂര്‍ക്കം വലിച്ചു കിടക്കുന്ന ഞങ്ങളെ കാണാതെ കക്കാന്‍ പറ്റിയല്ലോ?

ആറു മണിയോടെ ഈ കഥ നാട്ടില്‍ പാട്ടായി... കുണ്ടാറയില്‍ കള്ളന്‍ കടന്നു. "എന്തിനാണാവോ?" എന്ന് മനസ്സില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കാം!! ഈ കള്ളന്‍ നമ്മുടെ നാട്ടുകാരനാകാന്‍ സാധ്യതയില്ല !! പടിക്കല്‍ കുറച്ചു ആളുകള്‍ കൂടിയിട്ടുണ്ട് .. ബന്ധുക്കളും കൂട്ടുകാരും അതിലുണ്ട് . ഒരു വലിയ സംഭവം നടന്ന പോലെ!! പലരും പിറു പിറാ സംസാരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാള്‍ എന്നോട് കൈക്കോട്ടും മറ്റും തിരികെ പടിക്കല്‍ കൊണ്ട് വയ്ക്കാന്‍ പറഞ്ഞു , പോലീസ് സ്റ്റേഷനിലേക്ക് "കോമ്പ്ലാന്‍ "(കമ്പ്ലൈന്റ്റ് എന്നായിരിക്കും അദേഹം ഉദേശിച്ചത്) കൊടുക്കാന്‍ ആളെ വിട്ടിടുണ്ട് !! ഇപ്പൊ വരും. അവര്‍ വരും വരെ തെക്കേ മുറിയുടെ വാതില്‍ തുറക്കേണ്ട!! പേടിക്കേണ്ട ഞങ്ങള്‍ ഒക്കെ ഇല്ലേ ഇവിടെ.. 


"പോലിസ് ഒന്നും വേണ്ട, ഇവിടെ വില പിടിച്ച ഒന്നും ഇല്ല എന്ന് നിങ്ങള്‍ക്ക് അറിയില്ലേ?" അമ്മ മനസ്സില്‍ പറഞ്ഞു. അവനായിരിക്കും, ഇവനായിരിക്കും എന്നൊക്കെ ചിലര്‍ പരസ്പരം പറയുന്ന്ടായിരുന്നു. ഉച്ചക്ക് രണ്ടു മണി ആയപ്പോഴേ പോലീസുകാര്‍ എത്തിയുള്ളൂ - രണ്ടു പേരുണ്ട് . സ്പീഡ് എന്തെന്ന് അറിയാത്തവനും ഇടയ്ക്കിടെ മൂത്രശങ്കയുമുള്ള ചേട്ടനാണ് പോലിസിനെ വിളിക്കാന്‍ പോയതെന്ന് അപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്! പുസ്തകവുമായി വന്ന പോലീസ് വീടിന്‌ ചുറ്റും കറങ്ങി.. പിന്നെ ഉള്ളില്‍ കേറി ചോദ്യങ്ങള്‍ തുടങ്ങീ... മുറിയിലെ കണക്കെടുത്തു - "ഒരു ഗ്രാമിന്റെ രണ്ടു കമ്മല്‍, ഒരു കിണ്ടി, കുറെ പുസ്തകങ്ങള്‍ , ഒരുകുട , പാതാളകരണ്ടി ഒരു ചെറിയ വാര്‍മുടി" ഇങ്ങിന ചില ചില്ലറ സാധനങ്ങളേ ഉള്ളൂ എന്ന് പറഞ്ഞു ഞങ്ങള്‍ ലിസ്റ്റ് കൊടുത്തു . പോലീസുകാര്‍ ഞങ്ങളോട് മുറി തുറന്നു ചെക്ക്‌ ചെയ്യാന്‍ പറഞ്ഞു , ഒരു ചെറിയ വെപ്രാളത്തോടെ ഞങ്ങള്‍ മുറി അരിച്ചു പരിശോ ധിച്ചു , ഒന്നും പോയിട്ടില്ല അമ്മയുടെ ആ ചെറിയ വാര്‍മുടി ഒഴികെ!! പോലീസുകാര്‍ ആദ്യം കളിയാക്കി ചിരിച്ചു ... പിന്നെ ഇത്രയും നേരം അവരെ ചുറ്റിച്ചതിന്‌ കണ്ണുകള്‍ ഉരുട്ടി!!. ഉരുട്ടിയ കണ്ണുകളെ കനം ഇല്ലാത്ത ഒരു ചെറിയ കവര്‍ കൊണ്ട് ഞാന്‍ വീണ്ടും ഉണര്‍ത്തി!! ആ സന്തോഷം കാണേണ്ടതു തന്നെ!! (ആ കവര്‍ അപ്പോള്‍ തുറക്കാതിരുന്നത് എന്റെ ഭാഗ്യം!!)

എഫ്.ഐ.ആര്‍ എന്ന കുന്തത്തില്‍ ഒപ്പിട്ട് കൊടുത്ത് പോലീസ് തിരിച്ചു പോകുമ്പോള്‍ സമയം വൈകിട്ട് ആറ് , നാട്ടുകാര്‍ പിരിഞ്ഞു തുടങ്ങി... ഒരു മുഴുവന്‍ ദിവസം അവര്‍ വെറുതെ കളഞ്ഞു കുളിച്ചു..തലമുടി ഇല്ലാത്ത ഭാര്യയുമായി കലഹം നടന്ന ഏതോ പാവം ഭര്‍ത്താവായിരിക്കും ഈ വാര്‍മുടി കട്ടത് ...മറ്റൊന്നും എടുക്കാത്തത്കാരണം ഞങ്ങള്‍ ഊഹിച്ചതാണ്... പത്തിരുപത് കൊല്ലം സൂക്ഷിച്ച് കൊണ്ട് നടന്ന ആ വാര്‍മുടി നഷ്ടപ്പെട്ടതില്‍ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നൂ. കുവൈറ്റില്‍ നിന്ന് അച്ഛന്‍ കൊണ്ടുവന്നതായിരുന്നു അത്!! കേടു വരാത്തതും, വില കൂടിയതും!!

അയാളെ കള്ളന്‍ എന്ന് വിളിക്കുന്നത്‌ പാപമാണ്, കാരണം ഭാര്യയെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയല്ലേ ഈ കടുംകയ്യിനു പുറപ്പെട്ടത്! ഇത്രയും നല്ലത് നാട്ടില്‍ കിട്ടാത്ത കാരണമല്ലേ ഇത് കട്ടത് - സാരമില്ല ... വാര്‍മുടി ഇല്ലാത്ത കാരണം തല്ലി പിരിയാന്‍ പോലും തയ്യാറായ ഒരു കുടുംബം വീണ്ടും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് പിന്നീട് ആ വാര്‍മുടിയുമായി വിലസുന്ന അവരെ കണ്ടപ്പോള്‍ മനസ്സിലായി.. ഞങ്ങള്‍ക്ക്‌ സന്തോഷമായീ. പക്ഷേ ഞങ്ങള്‍ക്ക് കള്ളനെ പിടി കിട്ടി എന്ന സത്യം അറിയാത്ത ഭാവത്തില്‍ അപ്പോഴും അവര്‍ വെരി ഹാപ്പി ആയീ വിലസുകയായിരുന്നു.., ആയിക്കോട്ടെ എന്ന് ഞങ്ങളും കരുതി. ഒരു നൂറു കൊല്ലം അവര്‍ സുഖമായി ജീവിക്കട്ടെ ..സ്വര്‍ണ കമ്മലും കിണ്ടിയും, കുടയും, പ്രത്യേകിച്ച് പാതളകരണ്ടിയും എടുക്കാതെ പോയ അയാളോട് സ്നേഹവും തോന്നാതെയില്ല. പക്ഷെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം പിന്നേയും ബാക്കി - കയ്ക്കോട്ടും, എളാങ്കും വെട്ടോത്തിയും പടിക്കല്‍ ആരു വച്ചൂ? എന്തിനു വച്ചൂ? .... കള്ളനോ, ഭൂതമോ, ചെകുത്താനോ അതോ ചാത്തനാണോ?ആ സംഭവത്തോടെ പെട്ടന്ന് തിരിച്ചു വരാന്‍ പറ്റാത്ത ദൂര സ്ഥലത്തേക്ക് ഇടുംബിയെ നാട് കടത്തി. അവളെ ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവിടെയും കള്ളന്‍ കടന്നിട്ടുണ്ടാകും. ചിരിക്കുവാന്‍ മാത്രം പഠിച്ച ഇടുംബികുട്ടി മോളെ .. ഞങ്ങളെ വെറുക്കരുതേ...

- ബാലേട്ടന്‍ (ബാലഗോപാല്‍ മേനോന്‍)

About the News

Posted on Saturday, November 24, 2012. Labelled under , , . Feel free to leave a response

4 comments for "പാവം കള്ളനും, ചിരിക്കുന്ന ഇടുംബിയും പിന്നെ വില കൂടിയ വാര്‍മുടിയും!!"

  1. Balettan rocks again! Very good. Keep walking! (Johnny Walker)

  2. varmudi branthulla kallan ethaa baletta??kuwait mudi aayathinal aakum :)


  3. TO RATHI

    YES THAT KALLAN WAS REALLY WANT TO TAKE THAT VARMUDI THE REASON WE DO NOT KNOW PERHAPS IT WAS SO ATTRACTIVE OR IT MAY HAVE SOME MIRACULOUS POWER.....HAHAHHAHAHA

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive