സി എന്‍ എന്‍ സ്കൂള്‍നോടാ കളി !! : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 24, 2012

സി എന്‍ എന്‍ സ്കൂള്‍നോടാ കളി !!

ചേര്‍പ്പ് * ഒന്നുമില്ലായ്മയില്‍നിന്നു കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടും അത്ഭുതങ്ങള്‍ കാട്ടുകയാണു സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ കബഡി ടീം അംഗങ്ങള്‍. കണ്ണൂരില്‍ നടന്ന 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സംസ്ഥാനതല കബഡി മല്‍സരത്തില്‍ തൃശൂര്‍ സോണല്‍ ടീം ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്‌കൂളിലെ ചുണക്കുട്ടികളുടെ മെയ്‌വഴക്കത്തിലും കരുത്തിലുമാണ്. കാസര്‍കോടിനെതിരെ ഫൈനല്‍ മല്‍സരത്തില്‍ തൃശൂര്‍ ജില്ലാ ടീമിനു വേണ്ടി മല്‍സരിച്ച ഏഴു പേരില്‍ അഞ്ചു പേരും സിഎന്‍എന്‍ ബിഎച്ച്എസിലെ വിദ്യാര്‍ഥികളാണ്. ഇതില്‍ ടീം ക്യാപ്റ്റന്‍ ബി. രാഹുല്‍, വൈസ് ക്യാപ്റ്റന്‍ സി.എസ്. രാഹുല്‍ എന്നിവരും സ്‌കൂളില്‍നിന്നുള്ളവര്‍ തന്നെ. കെ.വി. നിഥിന്‍, ടി.എസ്. ഷാഹുല്‍, പി. സുമിത്ത് എന്നിവരാണു സ്‌കൂളില്‍നിന്നുള്ള മറ്റു ടീം അംഗങ്ങള്‍. ബി. രാഹുല്‍, സി.എസ്. രാഹുല്‍ എന്നിവരെ ദേശീയതല കബഡി ടീമിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ രാഹുല്‍മാരുടെ കരുത്തിലാണു ജില്ലാ ടീം കിരീടം നേടിയതെന്നു സ്‌കൂളിലെ കായികാധ്യാപകനും പരിശീലകനുമായ കെ.ആര്‍. സുധീര്‍ പറയുന്നു.

സ്‌കൂളില്‍ പരിശീലനത്തിനായി കോര്‍ട്ടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെങ്കിലും മൂന്നു വര്‍ഷം തുടര്‍ച്ചയായി പരിശീലനം നടത്തി പരിമിതികളെ മറികടന്നാണ് ഈ കുട്ടികള്‍ വിജയങ്ങള്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കുന്നത്. ടീം നായകനായ ബി. രാഹുല്‍ കഴിഞ്ഞ വര്‍ഷം 19 വയസില്‍ താഴെയുള്ളവരുടെ സംസ്ഥാന ടീമില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ 16നു കണ്ണൂരില്‍വച്ചു സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ 17 വയസില്‍ താഴെയുള്ളവരുടെ മല്‍സരത്തില്‍ കളിക്കുവാന്‍ 14 കിലോ തൂക്കം കുറച്ചാണു ബി. രാഹുല്‍ പോയത്. വിദ്യാര്‍ഥികളുടെ കളിയോടുള്ള സമര്‍പ്പണമാണ് ഇതു കാണിക്കുന്നതെന്നു പ്രധാനാധ്യാപകനായ എ.ആര്‍. പ്രവീണ്‍കുമാര്‍ പറയുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇവരില്‍ സി.എസ്. രാഹുല്‍ പാലാഴി ആഗമാനന്ദ ബാലസദനം, കെ.വി. നിഥിന്‍ ചെറുശേരി വിവേകാനന്ദ സേവാകേന്ദ്രം എന്നിവിടങ്ങളിലെ അംഗങ്ങളാണ്. അതികഠിനമായ ജീവിത സാഹചര്യങ്ങളെയും ഇല്ലായ്മകളെയും അതിജീവിച്ചു മുന്നേറുന്ന ഇവര്‍ കളിക്കളത്തിലും ചങ്കുറപ്പിനൊപ്പം കൈക്കരുത്തും മെയ്‌വഴക്കവുമായി എതിരാളികളെ തറപ്പറ്റിച്ചു മുന്നേറ്റം തുടരുകയാണ്. സിഎന്‍എന്‍ ബിഎച്ച്എസിലെ കെ.ആര്‍. സുധീര്‍, ചാലക്കുടി സരസ്വതി വിദ്യാനികേതനിലെ പി.വി. ബിജു, കെ.ആര്‍. വിജു, സാജന്‍ എന്നിവരാണു പരിശീലകര്‍.

News & Photo Credit
 malayala_manorama_logo


About the News

Posted on Saturday, November 24, 2012. Labelled under , . Feel free to leave a response

2 comments for "സി എന്‍ എന്‍ സ്കൂള്‍നോടാ കളി !!"

  1. ENTE ARIVIL CNN SCHOOLIL KAL KUTHIYA MIKKA VIDYARHIKALUM NALL NILYAIL ETHIYAVARANU, ETHUNNATHUMYIRIKKUM NALLA BAGYAMULLA SCHOOLANU - ONNU CHECK CHEYTHU NOKKOO.
    HEARTFELT CONGRATULATIONS.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive