ഹിജ്‌റ വര്‍ഷാരംഭം - ദുബായില്‍ വാഹന പാര്‍ക്കിങ് സൗജന്യം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, November 14, 2012

ഹിജ്‌റ വര്‍ഷാരംഭം - ദുബായില്‍ വാഹന പാര്‍ക്കിങ് സൗജന്യം

ദുബായ് * പുതിയ ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് നാളെ (15/11/2012)ദുബായിലെ എല്ലാ പാര്‍ക്കിങ് സോണുകളിലും വാഹന പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. എന്നാല്‍, ദെയ്‌റ മത്സ്യ മാര്‍ക്കറ്റിലെയും ബുഹനില കെട്ടിടങ്ങളിലെ മുനിസിപാലിറ്റി പാര്‍ക്കിങ് സ്ഥലത്തും ഇത് ബാധകമായിരിക്കില്ല.

അതേസമയം, പാര്‍ക്കിങ് സ്ഥലം ആരും ദുരുപയോഗപ്പെടുത്താനോ അന്യയമായ രീതിയില്‍ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്ന് ആര്‍ടിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചി.മൈത മുഹമ്മദ് ബിന്‍ അദായ് പറഞ്ഞു. ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.

പൊതുവാഹന ഗതാഗത സമയ മാറ്റം
വാഹന പരിശോധനാ-കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങള്‍ക്കും നാളെ അവധിയായിരിക്കും. അതേസമയം, ദുബായ് മെട്രോ, ബസ് എന്നിവയുടെ സമയത്തില്‍ മാറ്റമില്ല. നാളെയും രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ ഒന്നു വരെ സര്‍വീസ് നടത്തും. എന്നാല്‍, അല്‍ ഗുബൈബ ബസ് സ്‌റ്റേഷന്‍ 24 മണിക്കൂറും യൂണിയന്‍, സബ്ക, ദെയ്‌റ സിറ്റി സെന്റര്‍, കരാമ സ്‌റ്റേഷനുകള്‍ രാവിലെ ആറ് മുതല്‍ അര്‍ധരാത്രി വരെയും പ്രവര്‍ത്തിക്കും.

അല്‍ ഗുബൈബ മുതല്‍ ഷാര്‍ജ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേയ്ക്കുള്ള ബസുകള്‍ 24 മണിക്കൂറും സര്‍വീസ് നടത്തുമ്പോള്‍, അബുദാബി, ഫുജൈറ, അജ്മാന്‍, ഹത്ത ബസുകള്‍ രാവിലെ ആറ് മുതല്‍ അര്‍ധ രാത്രി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ജലഗതാഗതത്തിലും മാറ്റമുണ്ടാവില്ല. വാട്ടര്‍ ബസുകള്‍ രാവിലെ ഏഴ് മുതല്‍ 10 വരെയും വാട്ടര്‍ ടാക്‌സി രാവിലെ 10 മുതല്‍ രാത്രി 10 വരെയും ഫെറി ദുബായ് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയും. എമിറേററ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട്, ദുബായ് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് സെന്റര്‍, ഡ്രൈവ് ദുബായ് എന്നിവ തുറക്കില്ല. ദുബായ് ഡ്രൈവിങ് സെന്റര്‍, ഗലദാരി സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കും. നാദ് അല്‍ ഹംറ, അല്‍ വാസല്‍ എന്നിവിടങ്ങളിലെ ബെല്‍ഹാസ സെന്ററിന്റെ റജിസ്‌ട്രേഷന്‍ സര്‍വീസും അല്‍ അഹ്‌ലി സെന്ററിന്റെ ട്രെയിനിങ് സര്‍വീസ് മാത്രം പ്രവര്‍ത്തിക്കും.


News  Credit
 malayala_manorama_logo

About the News

Posted on Wednesday, November 14, 2012. Labelled under , . Feel free to leave a response

0 comments for "ഹിജ്‌റ വര്‍ഷാരംഭം - ദുബായില്‍ വാഹന പാര്‍ക്കിങ് സൗജന്യം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive