ദുബായ് പൊതുമാപ്പ്: മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, November 23, 2012

ദുബായ് പൊതുമാപ്പ്: മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും


തിരുവനന്തപുരം: ദുബായ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിലൂടെ ഇളവ് ലഭിച്ച മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ 'നോര്‍ക' ഉദ്യോഗസ്ഥനെ ഉടനെ ദുബായിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദുബായ് പൊതുമാപ്പിലൂടെ നാല്‍പതിനായിരത്തോളം ഇന്ത്യാക്കാര്‍ക്ക് ആനൂകൂല്യം ലഭിക്കും. ഇവരില്‍ പതിനയ്യായിരത്തോളം പേര്‍ മലയാളികളാണ്. ഭൂരിഭാഗം പേര്‍ക്കും നാട്ടിലെത്താനുള്ള സാമ്പത്തികശേഷിയുണ്ടാവില്ല.


ഇന്ത്യന്‍ എംബസി, പ്രവാസികാര്യ വകുപ്പ്, എയര്‍ ഇന്ത്യ എന്നിവയുമായി സര്‍ക്കാര്‍ ഉടനെ ചര്‍ച്ച നടത്തും. നോര്‍ക പ്രതിനിധിയെ ഉടനെ ദുബായിലേക്കയയ്ക്കും. ആവശ്യമുള്ള എല്ലാവരേയും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 


News & Photo Credit
       mathrubhumi_logo


About the News

Posted on Friday, November 23, 2012. Labelled under , . Feel free to leave a response

0 comments for "ദുബായ് പൊതുമാപ്പ്: മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive