'മാനനീയം' തുടങ്ങി പെരുവനത്തിന്റെ പുത്രന്‍മാര്‍ക്ക് തട്ടകത്തിന്റെ ആദരം : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, November 27, 2012

'മാനനീയം' തുടങ്ങി പെരുവനത്തിന്റെ പുത്രന്‍മാര്‍ക്ക് തട്ടകത്തിന്റെ ആദരം


ചേര്‍പ്പ്:മേള പ്രമാണിമാരായ പെരുവനം സതീശന്‍മാരാര്‍ക്കും പെരുവനം ശങ്കരനാരായണന്‍മാരാര്‍ക്കും ശിഷ്യരും നാടും ചേര്‍ന്നുനല്‍കിയ ആദരം പ്രോജ്ജ്വലമായി. ചേര്‍പ്പ് മഹാത്മാ മൈതാനിയില്‍ രണ്ട് ദിനമായി നടക്കുന്ന 'മാനനീയം' പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ആദരണം. ചേര്‍പ്പ് സെന്ററില്‍ നിന്ന് രണ്ടുപേരെയും കുതിരവണ്ടിയില്‍ ആനയിച്ചു. വാദ്യഘോഷവും താലമേന്തിയ വനിതകളും അകമ്പടിയേകി. തുടര്‍ന്ന് നടന്നയോഗം നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. പെരുവനം സതീശന്‍ മാരാര്‍ക്ക് 'മേളകലാനിധി പുരസ്‌കാരവും' പെരുവനം ശങ്കരനാരായണന്‍ മാരാര്‍ക്ക് 'മേളദ്രോണാചാര്യ പുരസ്‌കാരവും' നല്‍കി. നടന്‍ ദിലീപിന് ഉപഹാരം നല്‍കി ആദരിച്ചു.
ഗീതാ ഗോപി എം.എല്‍.എ. അധ്യക്ഷയായി. പെരുവനം കുട്ടന്‍മാരാര്‍, സുന്ദര്‍മേനോന്‍, എ.എ. കുമാരന്‍, കെ.വി. ദാസന്‍, എം.കെ. ഉണ്ണികൃഷ്ണന്‍, കുമരപുരം ശങ്കരന്‍കുട്ടി മാരാര്‍, ടി.വി. മാധവന്‍, എം. രാജേന്ദ്രന്‍, രാജീവ് മേനോന്‍, മിനി ജോസ്, വാസപ്പന്‍, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരി, ഹരിപ്രസാദ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഗായത്രി വീണക്കച്ചേരി, ട്രിപ്പിള്‍ തായമ്പക, തിരുവാതിരക്കളി, മേളലയം, തെന്നിന്ത്യന്‍ സംഗീതവും ഉത്തരേന്ത്യന്‍ സംഗീതവും സമന്വയിപ്പിച്ച ഫ്യൂഷന്‍ 'യോഗ്-ഹരി' എന്നിവയുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് 5്‌ന നടക്കുന്ന പരിപാടി തന്ത്രി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രാമചാക്യാര്‍, കോരമ്പത്ത് ഗോപിനാഥന്‍, തൃശ്ശൂര്‍ ജയറാം, നടുവില്‍ ശശിധരന്‍, കിഴക്കൂട്ട് വിജയന്‍, എന്നിവരെ ആദരിക്കും. കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, നടന്‍ ജയറാം, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ നല്‍കും. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാര്‍, നടന്‍ ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ എന്നിവര്‍ നയിക്കുന്ന പഞ്ചാരിമേളം, കലാമണ്ഡലം ഗോപിയുടെ കഥകളി 'കര്‍ണ്ണശപഥം' എന്നിവയുണ്ടാകും.


News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, November 27, 2012. Labelled under , . Feel free to leave a response

0 comments for "'മാനനീയം' തുടങ്ങി പെരുവനത്തിന്റെ പുത്രന്‍മാര്‍ക്ക് തട്ടകത്തിന്റെ ആദരം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive